എമിലിയാനോ മാര്‍ട്ടിനെസ് ആസ്റ്റണ്‍ വില്ല വിടും! അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ക്ക് പിന്നില്‍ വമ്പന്മാര്‍
അര്‍ജന്റൈന്‍ ഗോളിയെ സ്വന്തമാക്കാന്‍ മൂന്ന് ക്ലബുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ടോട്ടനം ക്ലബുകളാണ് മാര്‍ട്ടിനസിനെ ടീമിലെത്തിക്കാന്‍ മത്സരിക്കുന്നത്.
ലണ്ടന്‍: അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് പ്രീമിയര്‍ ലീഗ് ക്ലബ് ആസ്റ്റണ്‍ വില്ല വിടാനൊരുങ്ങുന്നു. മൂന്ന് വമ്പന്‍ ക്ലബുകളാണ് മാര്‍ട്ടിനസിനെ സ്വന്തമാക്കാന്‍ രംഗത്തുള്ളത്. മാര്‍ട്ടിനസിന്റെ ഈ സേവുകളാണ് ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാംപ്യന്‍മാരാക്കിയത്. ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡണ്‍ ഗ്ലൗ പുരസ്‌കാരം നേടിയ എമി മാര്‍ട്ടിനസ് ഫിഫ ദി ബെസ്റ്റ് ഗോള്‍കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. ആസ്റ്റന്‍ വില്ലയിലും തകര്‍പ്പന്‍ പ്രകടനമാണ് മാര്‍ട്ടിനെസ് നടത്തുന്നത്.
കോപ്പ അമേരിക്കയിലും അര്‍ജന്റൈന്‍ കിരീടധാരണത്തില്‍ എമിലിയാനോയുടെ സേവുകള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അന്താരാഷ്ട്ര ഫുട്‌ബോളിലെ പ്രധാന ട്രോഫികളെല്ലാം സ്വന്തമാക്കിയ എമിലിയാനോയുടെ അടുത്തലക്ഷ്യം ചാംപ്യന്‍സ് ലീഗ് വിജയം. നിലവിലെ സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗ് ക്ലബ് ആസ്റ്റണ്‍ വില്ലയ്‌ക്കൊപ്പം ഈ മോഹം നടക്കില്ലെന്ന് ഉറപ്പ്. ഇതുകൊണ്ടുതന്നെ വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ആസ്റ്റന്‍വില്ല വിടാനൊരുങ്ങുകയാണ് എമി മാര്‍ട്ടിനസ്.
അര്‍ജന്റൈന്‍ ഗോളിയെ സ്വന്തമാക്കാന്‍ മൂന്ന് ക്ലബുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ടോട്ടനം ക്ലബുകളാണ് മാര്‍ട്ടിനസിനെ ടീമിലെത്തിക്കാന്‍ മത്സരിക്കുന്നത്. ഈ സീസണോടെ കരാര്‍ അവസാനിക്കുന്നഡേവിഡ് ഡി ഹിയയ്ക്ക് പകരമാണ് യുണൈറ്റഡ് മാര്‍ട്ടിനസിനെ പരിഗണിക്കുന്നത്. പ്രായമേറി വരുന്ന ഹ്യൂഗോ ലോറിസിന് എമിലിയാനോ മാര്‍ട്ടിനസിലൂടെ പകരക്കാരനെ തേടുകയാണ് ടോട്ടനം. ഏത് ക്ലബായാലും എമി മാര്‍ട്ടിനസിനെ സ്വന്തമാക്കാന്‍ ചുരുങ്ങിയത് 50 മില്യണ്‍ യൂറോയെങ്കിലും ചെലവഴിക്കേണ്ടിവരും.
ബാഴ്‌സലോണ നാളെയിറങ്ങും
അല്‍മേരിയക്കെതിരെ വഴങ്ങിയ അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് കരകയറി ഒന്നാം സ്ഥാനം സുരക്ഷിതമാക്കാന്‍ ബാഴ്‌സലോണ. നാളെ രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന കളിയില്‍ വലന്‍സിയയാണ് എതിരാളികള്‍. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ കാംപ്നൗവിലാണ് മത്സരം. 23 കളിയില്‍ 59 പോയിന്റുമായാണ് ബാഴ്‌സ ഒന്നാംസ്ഥാനത്ത് തുടരുന്നത്. പരിക്കേറ്റ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, പെഡ്രി, ഒസ്മാന്‍ ഡെംബലേ എന്നിവരില്ലാതെയാണ് ബാഴ്‌സലോണ ഇറങ്ങുക. തരംതാഴ്ത്തല്‍ ഭീഷണിനേരിടുന്ന വലന്‍സിയ ലീഗില്‍ പത്തൊന്‍പതാം സ്ഥാനത്താണ്.
ഒഡീഷയും പുറത്ത്! ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന്‍ സെമി ഫൈനലില്‍