അര്‍ജന്‍റൈൻ സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാന്‍ തന്ത്രമൊരുക്കി സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള

പെനല്‍റ്റി ഷൂട്ടൗട്ടുകളില്‍ രാജ്യത്തിനായും ക്ലബ്ബിനായും കളിച്ച അവസാന അഞ്ച് ഷൂട്ട് ഔട്ടുകളും എമി ജയിച്ചിരുന്നു.ആകെ നേരിട്ട 24 പെനല്‍റ്റി കിക്കുകളില്‍ 10 എണ്ണം എമി രക്ഷപ്പെടുത്തി.

 

Emiliano Martinez could arrive to Manchester City in coming season

മാഞ്ചസ്റ്റ‍ർ: അർജന്‍റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൻ വില്ലയുടെ ഗോളിയാണിപ്പോൾ എമി മാ‍ർട്ടിനസ്.ലോക ഫുട്ബോളിൽ നിലവിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് എമിലിയാനോ മാർട്ടിനസ്. അർജന്‍റീനയുടെ ലോകകപ്പ്,കോപ്പ അമേരിക്ക വിജയങ്ങളിൽ ഏറ്റവും നിർണായക പങ്കുവഹിച്ചതാരം. പെനാൽറ്റി ഷൂട്ടൌട്ടിൽ ഇപ്പോൾ എമി മാർട്ടിനസിനെക്കാൾ മികച്ചൊരു ഗോൾകീപ്പറെ കണ്ടെത്താനാവില്ല.

എമി മാർട്ടിനസിന്‍റെ ഈ മികവ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ സിറ്റി.ഈ സീസണോടെ ടീം വിടുന്ന രണ്ടാം ഗോൾകീപ്പ‍ർ സ്റ്റഫാൻ ഒർട്ടേഗയ്ക്ക് പകരം എമി മാർട്ടിനസിനെ  ടീമിലെത്തിക്കണമെന്നാണ് കോച്ച് പെപ് ഗ്വാർഡിയോള ആഗ്രഹിക്കുന്നത്. ബ്രസീലിയൻ താരം എഡേഴ്സനാണ് സിറ്റിയുടെ ഒന്നാം ഗോളി.

ബ്രസീലിന് ആശ്വാസ വാര്‍ത്ത! കോപ്പ അമേരിക്ക കളിക്കാന്‍ നെയ്മറുണ്ടാവും; ഉറപ്പുവരുത്തി ഫിസിയോ

2017ൽ ബെൻഫിക്കയിൽ നിന്ന് സിറ്റിയിലെത്തിയ എഡേഴ്സൺ ക്ലബിനായി 329 മത്സരങ്ങളിൽ കളിച്ചു.256 ഗോൾ വഴങ്ങിയപ്പോൾ 153 ക്ലീൻഷീറ്റുകൾ സ്വന്തമാക്കി.2026ലാണ് എഡേഴ്സന്റെ കരാർ അവസാനിക്കുക. ഈ സീസണിൽ എഡേഴ്സന് ഇടയ്ക്കിടെ പരിക്കേറ്റതോടെയാണ് എമി മാർട്ടിനസിനെ ടീമിലെത്തിക്കാൻ പെപ് ഗ്വാർഡിയോള സിറ്റി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അർജന്റീനയ്ക്കൊപ്പം അന്താരാഷ്ട്ര ഫുട്ബോളിലെ എല്ലാ കിരീടവും നേടിയ തന്‍റെ ശേഷിക്കുന്ന സ്വപ്നം ചാമ്പ്യൻസ് ലീഗ് കിരീടമാണെന്ന് എമി മാർട്ടിനസ് നേരത്തേ ക്തമാക്കിയിരുന്നു. ഇതുകൊണ്ടുതന്നെ എമി മാ‍ർട്ടിനസ് സിറ്റിയുടെ ഓഫ‍ർ സ്വീകരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ 45 മത്സരങ്ങളിൽ ആസ്റ്റൻവില്ലയുടെ ഗോൾവലയം കാത്ത എമി മാർട്ടിനസ് 56 ഗോൾ വഴങ്ങിയപ്പോൾ 15 ക്ലീൻ ഷീറ്റ് സ്വന്തമാക്കി.

പെനല്‍റ്റി ഷൂട്ടൗട്ടുകളില്‍ രാജ്യത്തിനായും ക്ലബ്ബിനായും കളിച്ച അവസാന അഞ്ച് ഷൂട്ട് ഔട്ടുകളും എമി ജയിച്ചിരുന്നു.ആകെ നേരിട്ട 24 പെനല്‍റ്റി കിക്കുകളില്‍ 10 എണ്ണം എമി രക്ഷപ്പെടുത്തി.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios