കോഴിക്കോട്ടെ ബിവറേജിൽ ക്യൂ നിന്ന് മദ്യം വാങ്ങി സ്പാനിഷ് ഫുട്ബോൾ സൂപ്പർ താരം!; പ്രചരിക്കുന്ന വീഡിയോയിലെ സത്യം
ഐ എസ് എല്ലില്‍ എഫ് സി ഗോവയുടെ നായകന്‍ കൂടിയായിരുന്ന എഡു ബെഡിയ 2017ലാണ് ഗോവയിലെത്തിയത്. ക്ലബ്ബിനൊപ്പം സൂപ്പര്‍ കപ്പ്, ഡ്യൂറന്‍ഡ് കപ്പ് കിരീടങ്ങള്‍ നേടി. ക്ലബ്ബിനായി 122 മത്സരങ്ങളില്‍ 16 ഗോളുകള്‍ നേടി. ഐഎസ്എല്‍ ഷീല്‍ഡ് ജേതാവുമായി.
കോഴിക്കോട്: കോഴിക്കോട്ടെ ബിവറേജസ് ഔട്ട്ലെറ്റില്‍ സ്പാനിഷ് ഫുട്ബോള്‍ താരം എഡു ബെഡിയ മദ്യം വാങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബിവറേജിലെ ക്യൂവില്‍ നിന്ന് എഡു ബെഡിയ മദ്യം വാങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് ഫേസ്ബുക്കില്‍ വൈറലായത്. ഐഎസ്എല്ലില്‍ ഗോവ എഫ് സി താരാമായിരുന്ന എഡു ബെഡിയ ഈ സീസണില്‍ ഐ ലീഗില്‍ ഗോകുലം കേരള എഫ് സിക്കൊപ്പമാണ് കളിക്കുന്നത്.
ഐ എസ് എല്ലില്‍ എഫ് സി ഗോവയുടെ നായകന്‍ കൂടിയായിരുന്ന എഡു ബെഡിയ 2017ലാണ് ഗോവയിലെത്തിയത്. ക്ലബ്ബിനൊപ്പം സൂപ്പര്‍ കപ്പ്, ഡ്യൂറന്‍ഡ് കപ്പ് കിരീടങ്ങള്‍ നേടി. ക്ലബ്ബിനായി 122 മത്സരങ്ങളില്‍ 16 ഗോളുകള്‍ നേടി. ഐഎസ്എല്‍ ഷീല്‍ഡ് ജേതാവുമായി.
നേരത്തെ ബാഴ്സലോണയുടെ ബി ടീമിനും റല്‍ സറഗോസ, ഹെര്‍ക്കുലീസ് തുടങ്ങിയ ടീമുകളിലും കളിച്ചിട്ടുള്ള എഡു ബെഡിയ സ്പെയന്‍ അണ്ടര്‍ 20, 21ടീമുകളിലും കളിച്ചിട്ടുണ്ട്. സ്പെയിന്‍ അണ്ടര്‍ 20 ടീമിനൊപ്പം 2009ല്‍ മെഡിറ്റനേറിയന്‍ ഗെയിംസ് കിരീടം നേടിയിട്ടുണ്ട്. ഒരുവര്‍ഷ കരാറിലാണ് 34കാരനായ എഡു ബെഡിയ ഗോകുലത്തിലെത്തിയത്.
'അന്ന് അവനെ മറികടക്കുക മനുഷ്യസാധ്യമല്ലായിരുന്നു', കരിയറില്‍ അമ്പരപ്പിച്ച ഗോൾ കീപ്പറെക്കുറിച്ച് മെസി
കഴിഞ്ഞ ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ എഡു ബെഡിയ നേടി കര്‍ലിംഗ് കോര്‍ണര്‍ കിക്ക് ഗോള്‍ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. 37ാം മിനിറ്റില്‍ ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു കോര്‍ണര്‍ കിക്കില്‍ നിന്ന് എഡു ബെഡിയ പന്ത് നേരിട്ട് വലയിലെത്തിച്ച് ആരാധകരെ ഞെട്ടിച്ചത്.
ഒക്ടോബറില്‍ തുടങ്ങുന്ന ഐ ലീഗ് സീസണിലായിരിക്കും എഡു ബെഡിയ ഗോകുലത്തിനായി അരങ്ങേറുക. ഇത്തവണ 13 ടീമുകളാണ് ഐ ലീഗില്‍ മാറ്റുരക്കുന്നത്. ക്യാപ്റ്റന്‍ അമിനൗ ബൗബക്കും പുതിയ കോച്ച് ഡോമിംഗോ ഓറാംസിനും കീഴിലാണ് ഇത്തവണ ഗോകുലം കേരള ഇറങ്ങുന്നത്. ഓരോ ടീമിലും പരമാവധി അഞ്ച് വിദേശ താരങ്ങളെയാണ് ക്ലബ്ബുകള്‍ക്ക് ഉള്‍പ്പെടുത്താനാവുക. മൂന്ന് വിദേശതാരങ്ങളെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക