സീസണില്‍ കളിച്ചത് 98 മിനിറ്റുകള്‍ മാത്രം! റയല്‍ പരിശീലകന്‍ ആഞ്ചലോട്ടിയുമായി മിണ്ടാറില്ലെന്ന് ഹസാര്‍ഡ്

നിരാശപ്പെടുത്തുന്ന മറ്റൊരു വാര്‍ത്തുകൂടി പുറത്തുവിട്ടിരിക്കുകയാണ് ഹസാര്‍ഡ്. റയല്‍ പരിശീലകനായ കാര്‍ലോ ആഞ്ചലോട്ടിയുമായി പ്രശ്‌നങ്ങളുണ്ടെന്നാണ് ഹസാര്‍ഡ് പറയുന്നത്.

eden hazard on relationship with real madrid coach carlo ancelotti saa

മാഡ്രിഡ്: 2019 മുതല്‍ റയല്‍ മാഡ്രിഡിന്റെ താരമാണ് ഈഡന്‍ ഹസാര്‍ഡ്. ചെല്‍സിയില്‍ നിന്ന്ാണ് ഹസാര്‍ഡ് റയലിലെത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ഫുട്‌ബോള്‍ ലോകം ട്രാന്‍സ്ഫറിനെ കണ്ടത്. എന്നാല്‍ ഹസാര്‍ഡിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്ന് മാത്രമല്ല പരിക്കും താരത്തിന്റെ കരിയറിന് തിരിച്ചടിയായി. 32 കാരനായ ഹസാര്‍ഡ് ഖത്തര്‍ ലോകകപ്പിന് ശേഷം ബെല്‍ജിയത്തിന്റെ ദേശീയ ജേഴ്‌സിയില്‍ നിന്ന് വിരമിച്ചിരുന്നു.

ഇപ്പോള്‍ നിരാശപ്പെടുത്തുന്ന മറ്റൊരു വാര്‍ത്തുകൂടി പുറത്തുവിട്ടിരിക്കുകയാണ് ഹസാര്‍ഡ്. റയല്‍ പരിശീലകനായ കാര്‍ലോ ആഞ്ചലോട്ടിയുമായി പ്രശ്‌നങ്ങളുണ്ടെന്നാണ് ഹസാര്‍ഡ് പറയുന്നത്. ഹസാര്‍ഡിന്റെ വാക്കുകള്‍... ''നിലവിലെ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയുമായി ഇപ്പോള്‍ സംസാരിക്കാറുപോലുമില്ല. തീര്‍ച്ചയായും എനിക്കദ്ദേഹത്തോട് ബഹുമാനമുണ്ട്. അദ്ദേഹത്തെ പോലെ ഒരാളെ ഞാന്‍ ബഹുമാനിക്കേണ്ടതുണ്ട്. കാരണം കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയാണ് അദ്ദേഹം.'' ഹസാര്‍ഡ് വ്യക്തമാക്കി.

പരിക്ക് മാറിയപ്പോഴും ബെഞ്ചിലിരുത്തിയ ആഞ്ചലോട്ടിയുടെ തീരുമാനത്തിലും ബെല്‍ജിയം താരത്തിന് അമര്‍ഷമുണ്ട്. സീസണില്‍ ആകെ കളിപ്പിച്ചത് വെറും 98 മിനുറ്റുകള്‍ മാത്രം. ഒരിക്കല്‍ പോലും മുഴുവന്‍ സമയ താരമായി പരിശീലകര്‍ ഹസാര്‍ഡിനെ കണ്ടില്ല. 2019ല്‍ മാഡ്രിഡിലെത്തിയിട്ടും ഒരൊറ്റ എല്‍ക്ലാസിക്കോ മത്സരത്തില്‍ പോലും ഹസാര്‍ഡ് ബൂട്ടുകെട്ടിയില്ല. എന്നാല്‍ ഹസാര്‍ഡിന്റെ തുറന്നുപറച്ചില്‍ താരവുമായുള്ള കരാര്‍ റയല്‍ റദ്ദാക്കുന്നതിന്റെ സൂചനയെന്നാണ് കരുതുന്നത്. ലോകകപ്പിന് ശേഷം ക്ലബ്ബിലെത്തിയ ഹസാര്‍ഡിന് ഇതുവരെ റയലിനായി കളിക്കാനുമായിട്ടില്ല.

വന്‍തുക നല്‍കി ടീമിലെത്തിയ ഹസാര്‍ഡുമായി ഒരു സീസണ്‍ കൂടി കരാര്‍ ബാക്കിയുണ്ടെങ്കിലും റയല്‍ താരത്തെ ഒഴിവാക്കാനുള്ള നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയിലെ അംഗമായ ഹസാര്‍ഡിനും സംഘത്തിനും ഒരു കിരീടത്തിലേക്ക് പോലും ടീമിനെ നയിക്കാനുമായിരുന്നില്ല. ഖത്തര്‍ ലോകകപ്പോടെ ബെല്‍ജിയം കുപ്പായം അഴിച്ചുവച്ച ഹസാര്‍ഡ് ഇനി ടീമിലേക്ക് മടക്കമില്ലെന്നും പറയുന്നു. പുതിയ താരങ്ങള്‍ക്ക് അവസരമൊരുക്കാനാണ് കളം വിട്ടതെന്നാണ് 32കാരനായ ഹസാര്‍ഡ് പറയുന്നത്.

ഗോളും അസിസ്റ്റുമില്ലാതെ ക്രിസ്റ്റ്യാനോ! അനാവശ്യമായി പന്ത് തട്ടിതെറിപ്പിച്ചതിന് മഞ്ഞക്കാര്‍ഡ്- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios