ഐഎസ്എല്‍ വീഡിയോകള്‍ നീക്കം ചെയ്തു! സംപ്രേഷണത്തില്‍ നിന്ന് ഡിസ്‌നി ഹോട്‌സ്റ്റാര്‍ പിന്മാറുന്നു?

ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍, ഡിസ്‌നിക്ക് കീഴിലുള്ള സ്റ്റാര്‍ നെറ്റ്വര്‍ക്കിനായിരുന്നു സംപ്രേഷണാവകാശം. പത്ത് വര്‍ഷത്തേക്കായിരുന്നു കരാര്‍. പത്ത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ഹോട്‌സ്റ്റാര്‍ പിന്മാറുന്നത്.

Disney hotstar removes all indian super league content from platform saa

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായുള്ള ബന്ധം ഉപേക്ഷിച്ച് ഡിസ്‌നി ഹോട്‌സ്റ്റാര്‍. ഐഎസ്എല്ലുമായി ബന്ധപ്പെട്ട വീഡിയോ ശകലങ്ങളെല്ലാം ഹോട്‌സ്റ്റാര്‍ വെബ്‌സൈറ്റില്‍ നിന്നും ആപ്പില്‍ നിന്നും ഒഴിവാക്കി. വരും സീസണില്‍ വയാകോം 18 ആയിരിക്കും ഐഎസ്എല്‍ സംപ്രേഷണം ചെയ്യുക. ഇതിനെ തുടര്‍ന്നാണ് വീഡിയോ ഒഴിവാക്കാന്‍ ഹോട്‌സ്റ്റാര്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോകിഗ തീരുമാനം ഉടന്‍ പുറത്തിറക്കും.

ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍, ഡിസ്‌നിക്ക് കീഴിലുള്ള സ്റ്റാര്‍ നെറ്റ്വര്‍ക്കിനായിരുന്നു സംപ്രേഷണാവകാശം. പത്ത് വര്‍ഷത്തേക്കായിരുന്നു കരാര്‍. പത്ത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ഹോട്‌സ്റ്റാര്‍ പിന്മാറുന്നത്. മാത്രമല്ല, സ്റ്റാര്‍ സ്‌പോര്‍ട്‌സിന് കനത്ത നഷ്ടവും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ റേറ്റിംഗ് കുറയുന്നതുതായി വാര്‍ത്തകളുണ്ടായിരുന്നു. റിലയന്‍സിന്റെ കീഴിലാണ് വയാകോം 18. ഐഎസ്എല്‍ സംഘാടനത്തിലും റിലയന്‍സിന്റെ കീഴിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലെപ്‌മെന്റ് ലിമിറ്റഡിന് (എഫ്എസ്ഡിഎല്‍) പങ്കുണ്ട്. അതുകൊണ്ടുതന്നെ സംപ്രേക്ഷണാവകാശം വയാകോം നേടിയെടുക്കും.

നേരത്തെ, ഐപിഎല്‍ പതിനാറാം സീസണിന്റെ ഐപിഎല്‍ മത്സരങ്ങള്‍ 4ഗയില്‍ ലൈവ് സ്ട്രീം ചെയ്യുമെന്ന് വയാകോം-18 നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൂട്ട്, ജിയോ സിനിമ എന്നിവയുടെ മൊബൈല്‍ ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും വഴിയാണ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്. ഐപിഎല്‍ കമന്റേറ്റര്‍മാരുടെ കാര്യത്തിലും സ്റ്റാര്‍ സ്‌പോര്‍ട്സും ജിയോ ടിവിയും തമ്മില്‍ വലിയ പോരാട്ടം നടന്നിരുന്നു. ഐപിഎല്‍ മത്സരങ്ങള്‍ക്കായി സ്റ്റാര്‍ സ്‌പോര്‍ട്സും ജിയോ സിനിമയും കമന്റേറ്റര്‍മാരുടെ വമ്പന്‍ നിരയെ തന്നെ അവതരിപ്പിച്ചിരുന്നു. 

കേരളത്തിനും ബ്ലാസ്റ്റേഴ്‌സിനും അഭിമാനം; ഇന്‍റര്‍‌കോണ്ടിനെന്‍റല്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ജിയോ സിനിമ മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനുമായ എം എസ് ധോണിയേയും മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനേയും അംബാസഡര്‍മാരാക്കിയിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്സാവട്ടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ഇതിഹാസ ക്രിക്കറ്റര്‍ വിരാട് കോലിയെയും റാഞ്ചി.

Latest Videos
Follow Us:
Download App:
  • android
  • ios