മറഡോണയുടെ 'ദൈവത്തിന്‍റെ കൈ' ജേഴ്സി വില്‍പ്പനയ്ക്ക്; വില അത്ഭുതപ്പെടുത്തുന്നത്.!
ക്വാര്‍ട്ടര്‍ ഫൈനലിലാണ് മറഡോണ വിവാദമായ 'ദൈവത്തിന്‍റെ കൈ' എന്ന ഗോള്‍ നേടിയത്. അതിന് ശേഷം മിനുട്ടുകള്‍ വ്യത്യാസത്തിലാണ് മറഡോണ നൂറ്റാണ്ടിലെ ഗോള്‍ എന്ന് വിശേഷിപ്പിക്കുന്ന ഗോളും നേടിയത്.
ലണ്ടന്‍: ഫുട്ബോള്‍ ലോകത്ത് ഞെട്ടലുണ്ടാക്കിയ മരണമാണ് മറഡോണയുടെത്. ഇപ്പോഴിതാ മറഡോണയെ ഇതിഹാസമായി ഉയര്‍ത്തിയ മത്സരത്തില്‍ താരത്തിന്റെ ജേഴ്‌സി ലേലത്തിന് വെച്ചിരിക്കുന്ന വാർത്തയും പുറത്തു വന്നു. 1986 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അണിഞ്ഞ മറഡോണയുടെ ജേഴ്‌സിയാണ് വില്‍പ്പനക്ക് വെക്കുന്നത്.
ക്വാര്‍ട്ടര്‍ ഫൈനലിലാണ് മറഡോണ വിവാദമായ 'ദൈവത്തിന്‍റെ കൈ' എന്ന് വിശേഷിപ്പിക്കപ്പെട്ട ഗോള്‍ നേടിയത്. അതിന് ശേഷം മിനുട്ടുകള്‍ വ്യത്യാസത്തിലാണ് മറഡോണ നൂറ്റാണ്ടിലെ ഗോള്‍ എന്ന് വിശേഷിപ്പിക്കുന്ന ഗോളും നേടിയത്. അഞ്ചോളം ഇംഗ്ലീഷ് കളിക്കാരെ വെട്ടിച്ചാണ് ഫിഫ നൂറ്റാണ്ടിലെ ഗോളായി തിരഞ്ഞെടുത്ത ഈ ഗോള്‍ നേടിയത്.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയത്തിലാണ് ആ ജേഴ്‌സി ഇപ്പോള്‍. മെക്‌സിക്കോ സിറ്റിയിലെ ലോകകപ്പ് മത്സരത്തിന് ശേഷം ഇംഗ്ലണ്ട് മുന്‍ താരം സ്റ്റീവ് ഹോഡ്ജിന് മറഡോണ കൈമാറിയതാണ് ഈ ജേഴ്‌സി.
രണ്ട് മില്യണ്‍ ഡോളറാണ് എകദേശം 14 കോടി രൂപയോളമാണ് ഐതിഹാസിക മത്സരത്തില്‍ മറഡോണ അണിഞ്ഞ ജേഴ്‌സിയുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 10,000 ഡോളറിനാണ് മറഡോണയുടെ റൂക്കി ഫുട്‌ബോള്‍ കാര്‍ഡ് വിറ്റുപോയത്.