സിദാന്‍റെ മോഹം ഉടന്‍ പൂവണിയില്ല, ഫ്രാന്‍സിന്‍റെ ആശാനായി ദെഷാം തുടരും

നിലവിലെ ചാമ്പ്യൻമാർ ആദ്യ കടമ്പ കടക്കില്ലെന്ന സമീപകാല ലോകകപ്പ് ചരിത്രത്തെ അപ്രസക്തമാക്കി ഫ്രഞ്ച് പട കുതിച്ചു. ക്വാര്‍ട്ടറില്‍ ഇംണ്ടിന്‍റെ കോട്ട തകർത്ത് സെമിയിലുമെത്തി. സെമിയില്‍ മൊറോക്കോയെുടെ വെല്ലുവിളി അതിജീവിച്ചാല്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലും 1950നുശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന അപൂര്‍വ നേട്ടവും ദെഷാമിന് സ്വപ്നം കാണാം.

 

Didier Deschamps to stay with France Zinedine Zidane to wait again

പാരീസ്: ഫ്രാൻസ് സെമിയിലെത്തിയതോടെ പരിശീലകൻ ദിദിയർ ദെഷാമിന് ഇനി ഒന്നും പേടിക്കണ്ട. ദെഷാമിന്‍റെ സ്ഥാനം സുരക്ഷിതമായിരിക്കുമെന്നാണ് ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ നൽകുന്ന ഉറപ്പ്. ഖത്തറിലേക്ക് പുറപ്പെടും മുന്പ് ദിദിയർ ദെഷാമിനോട് ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് നോയല്‍ ലെ ഗ്രേറ്റ് ഒന്നേ പറഞ്ഞുള്ളൂ. അവസാന നാലിൽ എത്തിയാൽ ധൈര്യമായി താങ്കള്‍ക്ക് ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനത്ത് തുടരാം.

നിലവിലെ ചാമ്പ്യൻമാർ ആദ്യ കടമ്പ കടക്കില്ലെന്ന സമീപകാല ലോകകപ്പ് ചരിത്രത്തെ അപ്രസക്തമാക്കി ഫ്രഞ്ച് പട കുതിച്ചു. ക്വാര്‍ട്ടറില്‍ ഇംണ്ടിന്‍റെ കോട്ട തകർത്ത് സെമിയിലുമെത്തി. സെമിയില്‍ മൊറോക്കോയെുടെ വെല്ലുവിളി അതിജീവിച്ചാല്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലും 1950നുശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന അപൂര്‍വ നേട്ടവും ദെഷാമിന് സ്വപ്നം കാണാം.

അര്‍ജന്‍റീന-ക്രൊയേഷ്യ മത്സരം നിയന്ത്രിക്കുക ലോകകപ്പിലെ ഏറ്റവും മികച്ച റഫറി

ഖത്തര്‍ ലോകകപ്പിന് ശേഷം ദെഷാം സ്ഥാനം ഒഴിയുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. പകരം സിനദിൻ സിദാൻ പദവിയേറ്റെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. പിഎസ്‌ജി അടക്കമുള്ള വമ്പൻ ക്ലബുകളുടെ ഓഫർ സിദാൻ നിരസിച്ചതിന്‍റെ കാരണം ഇതാണെന്നായിരുന്നു വാർത്തകൾ.

എന്നാലിപ്പോൾ 2024ല്‍ നടക്കുന്ന യൂറോകപ്പിലും ഫ്രാൻസിനെ പരിശീലിപ്പിക്കാൻ ദെഷാം ആഗ്രഹിക്കുന്നെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. 10 വർഷം മുമ്പാണ് ദെഷാം ഫ്രാൻസിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. 2014 ലോകകപ്പിൽ ടീമിനെ ക്വാർട്ടറിലെത്തിച്ചു. 2016ൽ യൂറോകപ്പിന്‍റെ ഫൈനലിലെത്തി. 2018ൽ ലോക കിരീടം ചൂടി. കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയിട്ടുള്ള മൂന്നാമത്തെ താരമാണ് ദിദിയർ ദെഷാം.

'രാജ്യത്തിനായി എല്ലാം നല്‍കി, സ്വപ്നത്തിനായി പൊരുതി'; ഹൃദയഭേദകമായി റൊണാള്‍ഡ‍ോയുടെ കുറിപ്പ്

1998ൽ ഫ്രാൻസ് ലോകകിരീടം നേടുന്പോൾ ദെഷാമായിരുന്നു നായകൻ. 2000ൽ യൂറോ കപ്പ് അടിച്ച ടീമിനെ നയിച്ചതും ദെഷാം തന്നെ. യുവന്‍റസ്, ചെൽസി, വലെൻസിയ തുടങ്ങിയ ക്ലബുകളുടെയും താരമായിരുന്നു ദെഷാം.

Latest Videos
Follow Us:
Download App:
  • android
  • ios