റൊണാള്‍ഡോ ഫിറ്റ്നസ് ഫ്രീക്കനായത് ചുമ്മാതല്ല! ആഹാരക്രമം ഇങ്ങനെയെന്ന് സഹതാരം
ഇപ്പോഴും ഊർജം ചോരാതെ പൂർണ ഫിറ്റായി നില്‍ക്കുന്ന ക്രിസ്റ്റ്യാനോയുടെ ആരോഗ്യ രഹസ്യമെന്താണ്?
റോം: മൈതാനത്ത് ഇപ്പോഴും ഫിറ്റ്നസ് ഫ്രീക്കനാണ് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്ബോളില്‍ മുപ്പതുകള്‍ പ്രായക്കൂടുതല്‍ എന്ന് വിലയിരുത്തുന്നവർക്കിടയിലാണ് അസാധ്യ ഫിറ്റ്നസുമായി റോണോ കളംവാഴുന്നത്. ഇപ്പോഴും ഊർജം ചോരാതെ പൂർണ ഫിറ്റായി നില്‍ക്കുന്ന ക്രിസ്റ്റ്യാനോയുടെ ആരോഗ്യ രഹസ്യമെന്താണ്? എന്താണ് റോണോയുടെ ആഹാരക്രമം. അത് വെളിപ്പെടുത്തിയിരിക്കുകയാണ് യുവന്‍റസിൽ ഒപ്പം കളിക്കുന്ന യുവതാരം ദൗദ പീറ്റേഴ്സ്.
ആഹാരക്രമത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങും മുൻപേ റോണോയുടെ പ്രധാന ശീലം പറയാം. കോള പോലെയുള്ള പാനീയങ്ങൾ തൊടാറേയില്ല. വെറുംവെള്ളം ലിറ്റർ കണക്കിന് കുടിക്കുന്നതാണ് റോണോയുടെ ശീലമെന്ന് ദൗദ പീറ്റേഴ്സ് പറയുന്നു. യൂറോ കപ്പിനിടെ വാർത്താസമ്മേളനം തുടങ്ങുന്നതിന് മുൻപ് റൊണാൾഡോ കോള കുപ്പി എടുത്ത് മാറ്റി വെള്ളം കുടിക്കാൻ ആഹ്വാനം ചെയ്ത സംഭവം വലിയ ചർച്ചയുമായിരുന്നു.
ഇനി ഭക്ഷണകാര്യത്തിലേക്ക് വന്നാൽ, മൂന്ന് വിഭവങ്ങള്‍ സൂപ്പർതാരത്തിന് നിർബന്ധമാണ്. അൽപം ചോറ്, പച്ചക്കറിയായ ബ്രോക്കോളി, കോഴിയിറച്ചി. ഇത് മൂന്നുമാണ് ക്രിസ്റ്റ്യാനോയുടെ ഭക്ഷണ രഹസ്യം. നല്ല വ്യായാമം ആണ് മറ്റൊരു രഹസ്യമെന്ന് താരം പറയുന്നു. ശരീരം സംരക്ഷിക്കാൻ റോണോയ്ക്ക് പ്രത്യേക ശ്രദ്ധയാണ് എന്നും സഹ താരം വ്യക്തമാക്കി.
സഹതാരം പറഞ്ഞതിത്രയാണെങ്കിലും ബ്രിട്ടീഷ് മാധ്യമമായ സൺ അതിനിടെ റൊണാൾഡോയുടെ ഡയറ്റിനെക്കുറിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാവിലെ ഇത്തിരി ചീസും പോർകും ഒപ്പം കൊഴുപ്പു കുറഞ്ഞ യോഗേർട്ടും. ഉച്ചയ്ക്ക് ആദ്യം ചിക്കനും സാലഡും അൽപം കഴിഞ്ഞ് ട്യൂണാ മീനും ഒലീവ് പഴവും മുട്ടയും തക്കാളിയും. വൈകിട്ട് ഫ്രഷ് ജ്യൂസും അവകാഡോ പഴം ടോസ്റ്റ് ചെയ്തതതും. രാത്രി കൊമ്പൻ സ്രാവ് ഫൈ ചെയ്തോ കറി വച്ചോ, കൂടെ സാലഡും. കിടക്കുന്നതിന് മുൻപ് കൂന്തളോ അൽപം ഇറച്ചിയോ കഴിക്കും. മൈതാനത്തും പരിശീലനത്തിലും അത്യധ്വാനിയായ സൂപ്പർ താരത്തിന്‍റെ മെനു ഇങ്ങനെയാണെന്നാണ് സണ്‍ പറയുന്നത്.
കൂടുതല്‍ യൂറോ വാർത്തകള്‍...
എന്തും സംഭവിക്കാം; വരുന്നു ആരാധകർ കാത്തിരുന്ന റോണോ-ലുക്കാക്കു ത്രില്ലർ
യൂറോയില്‍ ഇന്ന് കളി കാര്യമാകും; ബെല്‍ജിയം-പോർച്ചുഗല്‍ സൂപ്പർപോരാട്ടം രാത്രി, കണ്ണുകള്‍ റോണോയില്‍
എറിക്സണ് സ്നേഹം തുന്നിയൊരു സമ്മാനം, ആദരം; മനം കീഴടക്കി ബെയ്‌ലും വെയ്ല്‍സും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona