Asianet News MalayalamAsianet News Malayalam

ഉടനൊന്നും വിരമിക്കാനില്ല! നിലപാട് വ്യക്തമാക്കി ക്രിസ്റ്റ്യാനോ; താങ്കളുടെ ഇഷ്ടമെന്ന് പോര്‍ച്ചുഗീസ് ടീം

നിലവില്‍ ക്രിസ്റ്റിയാനോനോയ്ക്ക് 39 വയസുണ്ട്. സൗദി ലീഗില്‍ അല്‍ നസറിനായി താരം മികച്ച ഫോമില്‍ കളിക്കുന്നുണ്ട്.

cristiano says he want to play more football for portugal
Author
First Published Jul 7, 2024, 8:29 PM IST | Last Updated Jul 7, 2024, 8:29 PM IST

ലിസ്ബണ്‍: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോ കപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ പ്രഖ്യാപനം. ഇത് തന്റെ അവസാന യൂറോ കപ്പ് ആയിരിക്കുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. 2026 ലെ ലോകകപ്പില്‍ ക്രിസ്റ്റിയാനോ കളിക്കുമോ എന്നാണ് ആകാംക്ഷ. ലോകകപ്പില്‍ കളിക്കണോ എന്ന് റൊണാള്‍ഡോയ്ക്ക് തിരൂമാനിക്കാമെന്ന് പോര്‍ച്ചുഗല്‍ ടീം മാനേജ്‌മെന്റ് നേരത്തെ വ്യക്തമാക്കിയത്. 

നിലവില്‍ ക്രിസ്റ്റിയാനോനോയ്ക്ക് 39 വയസുണ്ട്. സൗദി ലീഗില്‍ അല്‍ നസറിനായി താരം മികച്ച ഫോമില്‍ കളിക്കുന്നുണ്ട്. ഈ യൂറോയില്‍ മികച്ച പ്രകടനം പുറത്തെടുക്കാതിരുന്ന ക്രിസ്റ്റിയാനോയ്ക്ക് നേരെ യൂറോപ്യന്‍ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. യൂറോയിലെ അഞ്ച് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും നേടാന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഭാവി പദ്ധതികളെ കുറിച്ച് ക്രിസ്റ്റ്യാനോ വ്യക്തമാക്കിയത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താരം പറയുന്നതിങ്ങനെ.. ''നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാത്തിനും കടപ്പെട്ടിരിക്കും. കളത്തിനകത്തും പുറത്തും ഈ പൈതൃകം മാനിക്കപ്പെടണം. തുടര്‍ന്നും നമുക്കൊരുമിച്ച് നില്‍ക്കാം.'' ക്രിസ്റ്റ്യാനോ വ്യക്തമാക്കി.

യൂരോ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റാണ് പോര്‍ച്ചുഗല്‍ പുറത്താവുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഫ്രാന്‍സ് ജയിക്കുന്നത്. നിശ്ചിത സമയവും അധിക സമയും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചപ്പോഴാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇരു ടീമുകള്‍ക്കും ഒട്ടനവധി അവസരങ്ങളാണ് വന്നുചേര്‍ന്നത്. എന്നാല്‍ ഒന്നുപോലും ഗോള്‍വര കടത്താന്‍ ഇരു ടീമിനുമായില്ല.

ഹരാരെയില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം! അഭിഷേകിന്‍റെ സെഞ്ചുറിക്ക് പിന്നാലെ മിന്നുന്ന ബോളിംഗുമായി മുകേഷും ആവേശും

ക്രിസ്റ്റ്യാനോയുടെ മറ്റൊരു മോശം പ്രകടനം കൂടി കണ്ട മത്സരം കൂടിയായിരുന്നു ഇത്. ഫിനിഷ് ചെയ്യാന്‍ തുറന്ന അവസരം ലഭിച്ചിട്ടും പോര്‍ച്ചുഗീസ് താരത്തിന് മുതലാക്കാനായില്ല. മറുവശത്ത് കിലിയന്‍ എംബാപ്പെയും നിറം മങ്ങി. ക്രിസ്റ്റിയാനോയ്‌ക്കൊപ്പം പ്രതിരോധതാരം പെപെയുടേയും അവസാന യൂറോ കപ്പ് കൂടിയായിരുന്നു ഇത്.

Latest Videos
Follow Us:
Download App:
  • android
  • ios