98-ാം മിനിറ്റില്‍ വിജയ ഗോളടിച്ച് റൊണാള്‍ഡോ; 10 പേരുമായി പൊരുതിയ അല്‍ നസ്റിന് അറബ് ചാമ്പ്യന്‍സ് കപ്പ്-വീഡിയോ
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 51ാം മിനിറ്റില്‍ മിഖായേലിന്‍റെ ഗോളിലൂടെ അല്‍ ഹിലാലാണ് ആദ്യം മുന്നിലെത്തിയത്. റൊണാള്‍ഡോയുടെ ട്രേഡ്മാര്‍ക്ക് ഗോളാഘോഷം അനുകരിച്ചായിരുന്നു മിഖായേല്‍ ഗോള്‍ ആഘോഷിച്ചത്.
റിയാദ്: അല്‍ നസ്റില്‍ എത്തിയശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് ആദ്യ കിരീടം. അറബ് കപ്പ് ചാമ്പ്യന്‍സ് കപ്പ് ഫൈനലില്‍ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവില്‍ അല്‍ നസ്ര്‍ അല്‍ ഹിലാലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 10 പേരായി ചുരുങ്ങിയിട്ടും പൊരുതി നിന്ന അല്‍ നസ്റിനായി 98-ാം മിനിറ്റിലാണ് റൊണാള്‍ഡോ വിജയഗോള്‍ നേടിയത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 51ാം മിനിറ്റില്‍ മിഖായേലിന്‍റെ ഗോളിലൂടെ അല്‍ ഹിലാലാണ് ആദ്യം മുന്നിലെത്തിയത്. റൊണാള്‍ഡോയുടെ ട്രേഡ്മാര്‍ക്ക് ഗോളാഘോഷം അനുകരിച്ചായിരുന്നു മിഖായേല്‍ ഗോള്‍ ആഘോഷിച്ചത്.
എന്നാല്‍ 74-ാം മിനിറ്റില്‍ യഥാര്‍ഥ റൊണാള്‍ഡോ ഗോളടിച്ച് വിജയാഘോഷം നടത്തിയതോടെ അല്‍ നസ്ര്‍ ഒപ്പമെത്തി. പിന്നാലെ അല്‍ നസ്ര്‍ താരം നവാസ് ബൗഷല്‍ ചുവപ്പു കാര്‍ഡ് കണ്ടതോടെ അല്‍ നസ്ര്‍ 10 പേരായി ചുരുങ്ങിയെങ്കിലും അല്‍ ഹിലാലിലെ ഗോളടിക്കാന്‍ അനുവദിക്കാതെ നിശ്ചിത സമയത്ത് പിടിച്ചു നിന്നു.
നിശ്ചിത സമയത്ത് 1-1 സമനിലയായ പോരാട്ടത്തില്‍ എക്സ്ട്രാ ടൈമിലായിരുന്നു റൊണാള്‍ഡോയുടെ വിജയ ഹെഡ്ഡര്‍.
ചാമ്പ്യന്‍ഷിപ്പില്‍ ആറു ഗോളുകളുമായി റൊണാള്‍ഡോ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിനിടെ റൊണാള്‍ഡോക്ക് പരിക്കേറ്റത് ആശങ്കയുണ്ടാക്കിയെങ്കിലും ടീമിനൊപ്പം വിജയാഘോഷത്തില്‍ റൊണള്‍ഡോ പങ്കെടുത്തത് ആരാധകര്‍ക്ക് ആശ്വാസമായി. സൗദി പ്രോ ലീഗില്‍ തിങ്കളാഴ്ച എല്‍ എത്തിഫാഖിനെതിരെ ആണ് അല്‍ നസ്റിന്‍റെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക