മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അവധി നല്‍കില്ല; ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ക്യാംപിലെത്താന്‍ വൈകും
സൂപ്പര്‍ താരത്തിന് ഗുരുതര ആരോഗ്യപ്രശ്‌നമൊന്നും ഇല്ലെന്നും മൈതാനത്തേക്ക് ഉടന്‍ മടങ്ങിയെത്തുമെന്നും എറിക് ടെന്‍ ഹാഗ് സ്ഥിരീകരിച്ചു. ഈ മാസം 24ന് ഘാനയ്‌ക്കെതിരെയാണ് ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം.
മാഞ്ചസ്റ്റര്‍: ഖത്തര്‍ ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ ക്യാംപില്‍ ഈയാഴ്ച ചേരാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കഴിയില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ലോകകപ്പ് താരങ്ങള്‍ക്ക് ഞായറാഴ്ചക്ക് മുമ്പ് അവധി അനുവദിക്കില്ലെന്ന് പരിശീലകന്‍ വ്യക്തമാക്കി. ലോകകപ്പിന് മുമ്പ് ക്ലബ്ബിന്റെ അവസാന മത്സരത്തില്‍ ലിയോണല്‍ മെസ്സിക്ക് വിശ്രമം നല്‍കിയിരുന്നു പിഎസ്ജി. എന്നാല്‍ അത്തരം സൗജന്യമൊന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോളോ പ്രതീക്ഷിക്കേണ്ട.
ലോകകപ്പ് ടീമില്‍ ഉള്ള കളിക്കാര്‍ക്ക് ടൂര്‍ണമെന്റിന് തൊട്ടുമുന്‍പുള്ള വാരാന്ത്യത്തില്‍ വിശ്രമം അനുവദിക്കില്ലെന്ന് യുണൈറ്റഡ് പരിശലകന്‍ എറിക് ടെന്‍ ഹാഗ് വ്യക്തമാക്കി. ഫുള്‍ഹാമിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിന്റെ പ്രാധാന്യം തന്റെ കളിക്കാര്‍ക്ക് നന്നായി അറിയാം. ലോകകപ്പിനല്ല, ക്ലബ്ബിന്റെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം എന്നും പരിശീലകന്റെ നയപ്രഖ്യാപനം. അസുഖബാധിതനായ റൊണാള്‍ഡോ ലീഗ് കപ്പില്‍ ആസ്റ്റണ്‍വില്ലയ്‌ക്കെതിരായ വ്യാഴാഴ്ചത്തെ മത്സരത്തില്‍ കളിച്ചിരുന്നില്ല.
ഐ ലീഗിന് ഇന്ന് മഞ്ചേരിയില്‍ തുടക്കം; ഗോകുലം കേരള എഫ്‌സി ആദ്യ മത്സരത്തില്‍ മുഹമ്മദന്‍സിനെതിരെ
എന്നാല്‍ സൂപ്പര്‍ താരത്തിന് ഗുരുതര ആരോഗ്യപ്രശ്‌നമൊന്നും ഇല്ലെന്നും മൈതാനത്തേക്ക് ഉടന്‍ മടങ്ങിയെത്തുമെന്നും എറിക് ടെന്‍ ഹാഗ് സ്ഥിരീകരിച്ചു. ഈ മാസം 24ന് ഘാനയ്‌ക്കെതിരെയാണ് ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. ഉറുഗ്വെ, ദക്ഷിണ കൊറിയ ടീമുകളെയും ആദ്യ റൗണ്ടില്‍ ക്രിസ്റ്റ്യാനോക്കും സംഘത്തിനും നേരിടണം.
അര്‍ജന്റീനയെ മെസി നയിക്കും
ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനുള്ള 26 അംഗ അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ലിയോണല്‍ മെസി നായകനാകുന്ന ടീമില്‍ എയ്ഞ്ചല്‍ ഡി മരിയ, മാര്‍ക്കോസ് അക്യുന, എമിലിയാനോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം നേടിയപ്പോള്‍ പരിക്കേറ്റ മധ്യനിരതാരം ജിയോവാനി ലോസെല്‍സോ ടീമിലില്ല.
അര്‍ജന്റീനയെ കോപ്പ അമേരിക്ക, ഫൈനലിസ കിരിടങ്ങളിലേക്ക് നയിച്ച സ്‌കലോനിസത്തിന്റെ നെടുംതൂണുകളിലൊരാളായിരുന്നു ജിയോവാനി ലോസെല്‍സോ. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരം കൂടിയായിരുന്നു ലോസെല്‍സോ. ലോസെല്‍സോക്ക് പകരം ആക്രമണവും പ്രതിരോധവും ഒരുപോലെ നോക്കുന്ന മിഡ്ഫീല്‍ഡര്‍ എസക്വീല്‍ പലാസിയോക്ക് സ്‌കലോനി ടീമില്‍ ഇടം നല്‍കി.