പട നയിക്കാന്‍ റൊണാള്‍ഡോ അല്ലാതെ മറ്റാര്; പോര്‍ച്ചുഗൽ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന ടീമിൽ ജാവോ ഫെലിക്‌സ്, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സിൽവ, പെപ്പെ, റൂബൻ ഡയസ് തുടങ്ങിയവരെല്ലാം ഇടംപിടിച്ചിട്ടുണ്ട്

Cristiano Ronaldo to lead as Portugal announced squad for FIFA World Cup 2022

ലിസ്‌ബന്‍: ഖത്തര്‍ ലോകകപ്പിനുള്ള പോര്‍ച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന ടീമിൽ ജാവോ ഫെലിക്‌സ്, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സിൽവ, പെപ്പെ, റൂബൻ ഡയസ് തുടങ്ങിയവരെല്ലാം ഇടംപിടിച്ചിട്ടുണ്ട്. പരിക്കേറ്റ ഡിയോഗോ ജോട്ടയെ ഒഴിവാക്കി. ഗ്രൂപ്പ് എച്ചിൽ ഉറുഗ്വേ, ഘാന, ദക്ഷിണ കൊറിയ എന്നിവര്‍ക്കൊപ്പമാണ് പോര്‍ച്ചുഗൽ. ജോട്ട കളിക്കില്ലെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. 

പോര്‍ച്ചുഗല്‍ സ്‌ക്വാഡ്

Goalkeepers: Rui Patricio, Diogo Costa , Jose Sa 

Defenders: Pepe , Ruben Dias , Joao Cancelo , Nuno Mendes , Diogo Dalot , Antonio Silva , Rapahael Gurerero

Midfielders - Vitinha , Bernardo Silva , Bruno Fernandes , Ruben Nevers , Danilo Pereira , Palhinha , Joao Mario , Otavio , Matheus Nunes , William

Forwards: Joao Felix , Cristiano Ronaldo , Rafael Leao , Andre Silva , Goncalo Ramos , Ricardo Horta

ഇംഗ്ലണ്ടും ടീം പ്രഖ്യാപിച്ചു

ലോകകപ്പ് ടീമിനെ ഇംഗ്ലണ്ടും പ്രഖ്യാപിച്ചു. ഇരുപത്തിയാറംഗ സംഘത്തെ ഹാരി കെയ്ൻ നയിക്കും. ഫില്‍ ഫോഡന്‍, ജാക്ക് ഗ്രീലിഷ്, ജെയിംസ് മാഡിസണ്‍, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ബുക്കായോ സാക്ക, റഹീം സ്‌റ്റെര്‍ലിങ്, കല്ലം വില്‍സണ്‍ എന്നിവരാണ് മുന്നേറ്റനിരയിൽ ഹാരി കെയ്നൊപ്പമുള്ളത്. യുവതാരം ജൂഡ് ബെല്ലിങ്ങാം, കോണോര്‍ കാല്ലഗര്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, മേസണ്‍ മൗണ്ട്, കാല്‍വിന്‍ ഫിലിപ്‌സ്, ഡെക്ലാന്‍ റൈസ് എന്നിവര്‍ മധ്യനിരയില്‍. പ്രതിരോധത്തില്‍ ട്രെന്‍റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, കോണോര്‍ കോഡി, എറിക് ഡയര്‍, ഹാരി മഗ്വയര്‍, ലൂക്ക് ഷോ, ജോണ്‍ സ്‌റ്റോണ്‍സ്, കീറണ്‍ ട്രിപ്പിയര്‍, കൈല്‍ വാക്കര്‍, ബെന്‍ വൈറ്റ് തുടങ്ങിയവര്‍ക്ക് അവസരം കിട്ടി. ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ്, നിക്ക് പോപ്പ്, ആരോണ്‍ റാംസ്‌ഡേല്‍ എന്നിവർ ഗോള്‍കീപ്പര്‍മാരായും ടീമിലെത്തി.

ജേഡൺ സാഞ്ചോ പുറത്ത്; ഇംഗ്ലണ്ട് ഫുട്ബോള്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios