മെസി ചാന്‍റ് വിളിച്ച ആരാധകരെ നോക്കി അശ്ലീല ആംഗ്യം, സൗദി പ്രോ ലീഗില്‍ റൊണാള്‍ഡോക്ക് പണി വരുന്നു
എന്നാല്‍ മത്സരശേഷം ഗ്രൗണ്ട് വിടും മുമ്പ് റൊണാള്‍ഡോക്കെതിരെ മെസി ചാന്‍റ് ഉയര്‍ത്തിയ ആരാധകരെ നോക്കി അശ്ലീല ആംഗ്യം കാട്ടിയ റൊണാള്‍ഡോയുടെ നടപടി അല്‍ നസ്റിന്‍റെ ആവേശജയത്തിന്‍റെ ശോഭ കെടുത്തിയിരുന്നു.
റിയാദ്: സൗദി പ്രോ ലീഗില്‍ ഞായറാഴ്ച നടന്ന അല്‍ നസ്ര്-അല്‍ ഷബാബ് മത്സരത്തില്‍ സ്റ്റേഡിയത്തിലിരുന്ന് മെസി ചാന്‍റ് വിളിച്ച ആരാധകരെ നോക്കി അശ്ലീല ആംഗ്യം കാട്ടിയ അല്‍ നസ്ര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കെതിരെ അച്ചടക്ക നടപടി വന്നേക്കുമെന്ന് സൂചന. ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തില്‍ അല്‍ നസ്ര്, അല്‍ ഷബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. പെനല്‍റ്റി ഗോളാക്കി റൊണാള്‍ഡോ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മത്സരശേഷം ഗ്രൗണ്ട് വിടും മുമ്പ് റൊണാള്‍ഡോക്കെതിരെ മെസി ചാന്‍റ് ഉയര്‍ത്തിയ ആരാധകരെ നോക്കി അശ്ലീല ആംഗ്യം കാട്ടിയ റൊണാള്‍ഡോയുടെ നടപടി അല്‍ നസ്റിന്‍റെ ആവേശജയത്തിന്‍റെ ശോഭ കെടുത്തിയിരുന്നു. റൊണാള്‍ഡോ അശ്ലീല ആംഗ്യം കാട്ടിയ സംഭവത്തില്‍ സൗദി ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സമിതിയുടെ അന്വേഷണത്തില്‍ റൊണാള്‍ഡോ കുറ്റക്കാരനെന്ന് കണ്ടാല്‍ വിലക്ക് അടക്കമുള്ളവ നേരിടേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഐപിഎല്‍ മോഹികളായ യുവതാരങ്ങളെ പൂട്ടാന്‍ ടെസ്റ്റ് താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിക്കാനൊരുങ്ങി ബിസിസിഐ
ഇന്നോ നാളെയോ അച്ചടക്ക സമിതി റൊണാള്‍ഡോയുടെ അശ്ലീല ആംഗ്യവിഷയത്തില്‍ തീരുമാനം എടുക്കുമെന്ന് അല്‍ ഷറാഖ് അല്‍ ഔസത്ത് റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ചയാണ് സൗദി പ്രോ ലീഗില്‍ അല്‍ നസ്റിന്‍റെ അടുത്ത മത്സരം. ഈ മത്സരത്തിന് മുമ്പ് റൊണാള്‍ഡോക്കെതിരായ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായല്ല റൊണാള്‍ഡോ മെസി ചാന്‍റ് ഉയര്‍ത്തിയവരെ നോക്കി അശ്ലീല ആംഗ്യം കാട്ടുന്നത്. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ മെസി ചാന്‍റ് ഉയര്‍ത്തിയ ആരാധകരെ നോക്കി റൊണാള്‍ഡോ അശ്ലീല ആംഗ്യം കാട്ടിയിരുന്നു.
//After the final whistle, Ronaldo could be seen cupping his ear and repeatedly moving his hand in front of his pelvic area to the fans who were chanting #Messi𓃵 's name towards him
— Jst aweSM (@JstAwesm) February 27, 2024
"#CR7𓃵 might have to face a possible investigation in this case 😲"#ronaldo pic.twitter.com/oVWrbFhdP7
21 മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ 59 പോയന്‍റുമായി അല ഹിലാല്‍ ആണ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 21 കളികളില്‍ 52 പോയന്‍റുള്ള അല്‍ നസ്ര്‍ രണ്ടാം സ്ഥാനത്തുണ്ട്. 2018-19നുശേഷം ആദ്യ ലീഗ് കിരീടമാണ് അല്‍ നസ്ര്‍ ഇത്തവണ ലക്ഷ്യമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക