കരിയറിലെ ഏറ്റവും വലിയ പ്രതിയോഗി, അത് മെസിയല്ലെന്ന് റൊണാള്‍ഡോ

ഈ ഗോൾവേട്ടക്കാലത്ത് ലിയോണൽ മെസിയടക്കം നിരവധിതാരങ്ങളെയാണ് റൊണാൾഡോയ്ക്ക് നേരിടേണ്ടിവന്നിട്ടുള്ളത്. ഇവരിൽ തന്‍റെ ഏറ്റവും വലിയ പ്രതിയോഗിയായി റൊണാൾഡോ തെരഞ്ഞെടുത്തിരിക്കുന്നത് ഇംഗ്ലണ്ട് താരത്തെയാണ്.

Cristiano Ronaldo says Ashley Cole is the toughest opponent he has ever faced gkc

റിയാദ്: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ് ഫുട്ബോളിലും അന്താരാഷ്ട്ര ഫുട്ബോളിലും ഗോൾവേട്ടിയിലെ ഒന്നാമന്‍. അഞ്ച് ബാലോൻ ഡി ഓർ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ. കളിക്കളത്തിൽ എതിരാളികൾക്ക് എന്നും തലവേദനായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. പോ‍ർച്ചുഗൽ ക്ലബ് സ്പോർട്ടിംഗ് ലിസ്ബണിൽ തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് ക്ലബുകളിലൂടെ അൽ നസ്റിൽ എത്തിനിൽക്കുകയാണ് റൊണാൾഡോയുടെ കരിയർ. ഇതിനിടെ ക്ലബുകൾക്കായി 724ഉം പോർച്ചുഗലിനായി 123ഉം ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്.

ഈ ഗോൾവേട്ടക്കാലത്ത് ലിയോണൽ മെസിയടക്കം നിരവധിതാരങ്ങളെയാണ് റൊണാൾഡോയ്ക്ക് നേരിടേണ്ടിവന്നിട്ടുള്ളത്. ഇവരിൽ തന്‍റെ ഏറ്റവും വലിയ പ്രതിയോഗിയായി റൊണാൾഡോ തെരഞ്ഞെടുത്തിരിക്കുന്നത് ഇംഗ്ലണ്ട് താരം ആഷ്‍ലി കോളിനെയാണ്. ആഴ്സണലിന്റെയും ചെൽസിയുടെയും ഡിഫന്‍ഡയിരുന്ന ആഷ്‍ലി കോൾ ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും റൊണാൾഡോയെ നേരിട്ടിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററില്‍ കളിച്ച ആറ് സീസണുകളിലും റൊണാള്‍ഡോയ്ക്ക് കനത്ത വെല്ലുവിളിയായിരുന്നു ആഴ്സണല്‍ പ്രതിരോധത്തിലെ കരുത്തനായിരുന്ന അഷ്‌ലി കോള്‍. ആഷ്‍ലി കോളിനെ മറികടക്കുകയാണ് നേരിട്ടതിൽ വച്ചേറ്റവും വെല്ലുവിളിയെന്ന് റൊണാൾഡോ പറഞ്ഞു.

Cristiano Ronaldo says Ashley Cole is the toughest opponent he has ever faced gkc

കാരണം, രണ്ടാമതൊരു ശ്വാസമെടുക്കാന്‍ കോള്‍ നിങ്ങളെ അനുവദിക്കില്ല. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ കോളിനെ മറികടക്കുക വലിയ വെല്ലുവിളിയായിരുന്നു.  കരിയറില്‍ ഏറ്റവും ആദരം തോന്നിയ കളിക്കാരനെക്കുറിച്ചുളള ചോദ്യത്തിനും മുമ്പ് റൊണാള്‍ഡോ മറുപടി നല്‍കിയിരുന്നു. ലിയോണല്‍ മെസിയും ഞാനും വലിയ എതിരാളികളാണെന്നാണ് ആളുകളുടെ ധാരണ, ഞങ്ങള്‍ അടുത്ത സുഹൃത്തുകളല്ലെങ്കിലും എല്ലായ്പ്പോഴും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവര്‍ ആണെന്നായിരുന്നു റൊണാള്‍ഡോയുടെ മറുപടി.  

ഫ്രാൻസിനെയാണ് നിങ്ങൾ തോൽപ്പിച്ചത്; ലോകകപ്പ് നേടിയശേഷം ആദരിച്ചില്ലെന്ന മെസിയുടെ പരാതിക്ക് മറുപടി നൽകി പിഎസ്‌ജി

എന്നാല്‍ കരിയറില്‍ ഏറ്റവും വലിയ എതിരാളി മെസിയാണോ റൊണാള്‍ഡോ ആണോ എന്ന ചോദ്യത്തിന് മുമ്പ് കോള്‍ നല്‍കിയ മറുപടി അത് മെസിയാണെന്നതായിരുന്നു. ആളുകള്‍ ഞാനു റൊണാള്‍ഡോയും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ചാണ് സംസാരിക്കാറുള്ളത്. അത് ഞങ്ങള്‍ കൂടുതല്‍ തവണ പരസ്പരം ഏറ്റുമുട്ടിയത് കൊണ്ടാകും. എന്നാല്‍ മെസിയുടേതായ ദിവസത്തില്‍ അവനെ പൂട്ടുക വെല്ലുവിളിയാണെന്നായിരുന്നു മുമ്പ് കോള്‍ പറഞ്ഞത്. ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സൗദി ക്ലബ്ബായി അൽ നസ്റിലെത്തിയ റൊണാൾഡോ ക്ലബിനായി ഇതുവരെ 23 ഗോൾ നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios