സല്‍മാന്‍ ഖാനും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ഒരു ഫ്രെയിമില്‍, ഈ വര്‍ഷത്തെ മികച്ച ചിത്രമെന്ന് ആരാധകര്‍

വിഐപി സീറ്റില്‍ സല്‍മാന് തൊട്ടരികില്‍ റൊണാള്‍ഡോയുടെ കാമുകി ജോര്‍ജീന റോഡ്രിഗസും തൊട്ടടുത്ത് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ഇരുന്ന് മത്സരം കാണുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. മത്സരത്തില്‍ ഫ്രാന്‍സിസ് ഗാനൗവിനെ ടൈസണ്‍ ഫ്യൂറി തോല്‍പ്പിച്ചിരുന്നു.

Cristiano Ronaldo-Salman Khan get together in Saudi gkc

റിയാദ്: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനും ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ഒരു ഫ്രെയിമില്‍ വന്നതിന്‍റെ ദൃശ്യങ്ങള്‍ ആഘോഷമാക്കി ആരാധകര്‍. റിയാദില്‍ നടന്ന എംഎംഎ ബോക്സിംഗില്‍ ടൈസണ്‍ ഫ്യൂറിയും ഫ്രാന്‍സിസ് ഗാനൗവും തമ്മിലുള്ള ബോക്സിംഗ് മത്സരം കാണാനാണ് റൊണാള്‍ഡോയും സല്‍മാനും എത്തിയത്.

വിഐപി സീറ്റില്‍ സല്‍മാന് തൊട്ടരികില്‍ റൊണാള്‍ഡോയുടെ കാമുകി ജോര്‍ജീന റോഡ്രിഗസും തൊട്ടടുത്ത് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ഇരുന്ന് മത്സരം കാണുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. മത്സരത്തില്‍ ഫ്രാന്‍സിസ് ഗാനൗവിനെ ടൈസണ്‍ ഫ്യൂറി തോല്‍പ്പിച്ചിരുന്നു.

തിരിച്ചുവരവ് ആഘോഷമാക്കി വുകോമാനോവിച്ച്! ഒഡീഷക്കെതിരെ പിന്നിലായ ശേഷം തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കടുത്ത പോരാട്ടത്തിനൊടുവിലാണ് ടൈസണ്‍ ഫ്യൂറി ജയിച്ചു കയറിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ തനിക്ക് കടുത്ത പോരാട്ടം സമ്മാനിച്ച ഫ്രാന്‍സിസിനെ ടൈസണ്‍ അഭിനന്ദിക്കുകയും ചെയ്തു. സൗദി ക്ലബ്ബായ അല്‍ നസ്റിനായി ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത റൊണാള്‍ഡോ മിന്നുന്ന ഫോമിലാണ്.

റൊണാള്‍ഡോക്കും സല്‍മാനും പുറമെ മുന്‍ ബ്രസീല്‍ സൂപ്പര്‍ താരം റൊണാള്‍ഡോ, പോര്‍ച്ചുഗല്‍ മുന്‍ നായകന്‍ ലൂയിസ് ഫിഗോ, ഇംഗ്ലണ്ട് താരം റിയോ ഫെര്‍ഡനന്‍റ്, റോബര്‍ട്ടെ ഫിര്‍മിനോ, ബോക്സിംഗ് താരം അമീര്‍ ഖാന്‍, ഇവാന്‍ഡര്‍ ഹോളിഫീല്‍ഡ് തുടങ്ങിയ പ്രമുഖരും മത്സരം കാണാന്‍ എത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios