കായികലോകം ഏറ്റെടുത്ത ഗോള്‍ സെലിബ്രേഷന്‍; അതിനൊരു അര്‍ത്ഥമുണ്ടെന്ന് വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റൊണാള്‍ഡോയോളം ആരാധകരുണ്ട് അദ്ദേഹത്തിന്റെ ഗോള്‍ സെലിബ്രേഷന്. വായുവില്‍ ഉയര്‍ന്ന് ചാടിയൂള്ളൂ സ്യൂ വിളിയെ ആരാധകര്‍ മാത്രമല്ല ഫുട്‌ബോള്‍ താരങ്ങളും എന്തിന് മറ്റ് കായിക ഇനങ്ങളിലുള്ളവര്‍ പോലും അനുകരിച്ചിട്ടുണ്ട്.

cristiano ronaldo on his famous celebration after goal scoring saa

ലിസ്ബണ്‍: ഫുട്‌ബോള്‍ ലോകത്ത് ഗോള്‍ സെലിബ്രേഷനുകളില്‍ എന്നും ട്രന്റുകള്‍ സൃഷ്ടിച്ചയാളാണ് ക്രിസ്റ്റ്യാനോ റാണാള്‍ഡോ. തന്റെ വിഖ്യാതമായ ഗോള്‍ സെലിബ്രേഷന്റെ അര്‍ത്ഥം ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് സൂപ്പര്‍താരമിപ്പോള്‍. റൊണാള്‍ഡോയോളം ആരാധകരുണ്ട് അദ്ദേഹത്തിന്റെ ഗോള്‍ സെലിബ്രേഷന്. വായുവില്‍ ഉയര്‍ന്ന് ചാടിയൂള്ളൂ സ്യൂ വിളിയെ ആരാധകര്‍ മാത്രമല്ല ഫുട്‌ബോള്‍ താരങ്ങളും എന്തിന് മറ്റ് കായിക ഇനങ്ങളിലുള്ളവര്‍ പോലും അനുകരിച്ചിട്ടുണ്ട്.
 
ഇതാദ്യമായി ഈ ഗോള്‍ സെലിബ്രേഷന്റെ അര്‍ത്ഥമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. സ്പാനിഷ് ഭാഷയില്‍ ഈ വാക്കിന് അര്‍ത്ഥം അതെ എന്നാണ്. റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോഴാണ് താന്‍ ആദ്യമായി ഇങ്ങനെയൊരു ആഘോഷം നടത്തുന്നത്. പിന്നീട് ശീലമായി. ചെറിയ വാക്കാണെങ്കിലും അതൊരു ആഗോള പ്രതിഭാസമായി മാറിയതില്‍ സന്തോഷമെന്ന് ക്രിസ്റ്റ്യാനോ. ആരാധകരും താരങ്ങളും അനുകരിക്കുന്‌പോള്‍ സന്തോഷവും അഭിമാനമെന്നും ഇനിയും ഇത് തുടരുമെന്നും ക്രിസ്റ്റ്യാനൊ പറയുന്നു. 

അതുത്തിടെ തന്റെ ഭാവിയെ കുറിച്ചുള്ള സൂചന റൊണാള്‍ഡോ നല്‍കിയിരുന്നു. പരിശീലകനാവുമോ. അതോ, ഫുട്ബോള്‍ പണ്ഡിറ്റാവുമോ. ആരാധകരുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ആദ്യമായി മറുപടി നല്‍കിയിരിക്കുകയാണ് റൊണാള്‍ഡോ. ഇതിഹാസതാരം തന്നെ ഇതിന് മറുപടി നല്‍കുന്നു. ബിസിനസില്‍ സജീവമാകുമെന്നും ഫുട്ബോളുമായി ബന്ധപ്പെട്ടും ലക്ഷ്യമുണ്ടെന്ന് റോണോ പറയുന്നു. 

ആഷസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം! റെക്കോര്‍ഡിനരികെ സ്റ്റീവന്‍ സ്മിത്ത്; വിസ്മയമൊരുക്കി ആന്‍ഡേഴ്‌സണ്‍

റൊണാള്‍ഡോയുടെ വാക്കുകള്‍... ''രണ്ടോ മൂന്നോ വര്‍ഷം കൂടി ഫുട്ബോളില്‍ തുടരും. വിരമിച്ചാലും വെറുതെയിരിക്കില്ല. ഒരുപാട് പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞു. പലമേഖലകളിലായി വ്യാപരിച്ച് കിടക്കുന്ന ബിസിനസ് സംരംഭങ്ങള്‍ നോക്കി നടത്തണം. ബിസിനസ് മാത്രമല്ല ഫുട്ബോളുമായി ബന്ധപ്പെട്ട് വ്യത്യസ്തമായൊരു പദ്ധതിയും മനസ്സിലുണ്ട്. ഇതെന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല.'' പോര്‍ച്ചുഗീസ് വെറ്ററന്‍ സ്ട്രൈക്കര്‍ പറഞ്ഞു. സി ആര്‍ സെവന്‍ എന്ന ബ്രാന്‍ഡില്‍ റൊണാള്‍ഡോ വിവിധ ലൈഫ് സ്റ്റൈല്‍ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ഇറക്കുന്നുണ്ട്. പെസ്റ്റാന ഗ്രൂപ്പിനൊപ്പം ഹോട്ടല്‍ വ്യവസായ മേഖലയിലും അപ്പാര്‍ട്ട്മെന്റ് നിര്‍മ്മാണ മേഖലയിലും റൊണാള്‍ഡോയ്ക്ക് പങ്കാളിത്തമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios