ആരാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍? മൂന്ന് പേരുകള്‍ പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ

താന്‍ കളികണ്ടിട്ടുള്ളവരുടെ ഇടയില്‍ നിന്നാണ് മൂന്നുപേരെ തെരഞ്ഞെടുക്കുന്നതെന്നും റൊണാള്‍ഡോ വ്യക്തമാക്കി. ബ്രസീലിയന്‍ മുന്‍ താരങ്ങളായ റൊണാള്‍ഡോ നസാരിയോ, റൊണാള്‍ഡീഞ്ഞോ, ലിയോണല്‍ മെസി എന്നിവരെയാണ് ക്രിസ്റ്റ്യാനോ മികച്ച താരങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്

cristiano ronaldo names three best footballers of all time saa

റിയാദ്: ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളുടെ പട്ടികയെടുത്താല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരുണ്ടാവുമെന്ന് ഉറപ്പ്. അന്താരാഷ്ട്ര ഫുട്‌ബോളിലും ക്ലബ് ഫുട്‌ബോളിലും ഗോളുകള്‍ അടിച്ചുകൂട്ടിയാണ് റൊണാള്‍ഡോ ആരാധകരുടെ ഹൃദയം കവര്‍ന്നത്. ഇതിനിടെ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് മൂന്നുപേരെയാണ് റൊണാള്‍ഡോ തെരഞ്ഞെടുത്തത്. ഏറ്റവും മികച്ച താരത്തെ പറയാന്‍ ആവശ്യപ്പെട്ടപ്പോഴാണ് റൊണാള്‍ഡോ മൂന്ന് താരങ്ങളുടെ പേര് പറഞ്ഞത്. 

താന്‍ കളികണ്ടിട്ടുള്ളവരുടെ ഇടയില്‍ നിന്നാണ് മൂന്നുപേരെ തെരഞ്ഞെടുക്കുന്നതെന്നും റൊണാള്‍ഡോ വ്യക്തമാക്കി. ബ്രസീലിയന്‍ മുന്‍ താരങ്ങളായ റൊണാള്‍ഡോ നസാരിയോ, റൊണാള്‍ഡീഞ്ഞോ, ലിയോണല്‍ മെസി എന്നിവരെയാണ് ക്രിസ്റ്റ്യാനോ മികച്ച താരങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. ''മൂന്നു പേരും ലോക ഫുട്‌ബോളില്‍ ചരിത്രം സൃഷ്ടിക്കുകയും അവരുടേതായ മുദ്ര പതിപ്പിച്ചവരുമാണ്. ഈ മൂന്ന് പേര്‍ക്കും ലോകകപ്പ് നേടാനും കഴിഞ്ഞു.'' ക്രിസ്റ്റിയാനോ പറഞ്ഞു.

എന്നാല്‍ ഇവരേക്കാളേറെ വ്യക്തിഗത നേട്ടങ്ങള്‍ തനിക്ക് ഉണ്ടെന്നും റൊണാള്‍ഡോ പറയുന്നു. താരങ്ങളെ താരതമ്യം ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ എന്നിവരുടെ കളികണ്ടാന്‍ താന്‍ വളര്‍ന്നതെന്നും സൂപ്പര്‍ താരം പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട റൊണാള്‍ഡോ ഇപ്പോള്‍ സൌദി അറേബ്യന്‍ ലീഗില്‍ അല്‍ നസ്‌റിന്റെ താരമാണ്. മുപ്പത്തിയെട്ടാം വയസ്സിലും ദേശീയ ടീമില്‍ ഇടംപിടിക്കാനും റൊണാള്‍ഡോയ്ക്ക് കഴിഞ്ഞു. യുറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ ടീമിലാണ് റൊണാള്‍ഡോയെ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയോട് തോറ്റ് പുറത്തായശേഷം റൊണാള്‍ഡോയുടെ രാജ്യാന്തര കരിയര്‍ സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ലോകകപ്പില്‍ പല മത്സരങ്ങളിലും മുന്‍ പരിശീലകനായിരുന്ന റോബര്‍ട്ടോ സാന്റോസ് റൊണാള്‍ഡോയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചിരുന്നില്ല. മൊറോക്കോക്കെതിരെ ഒരു ഗോളിന് തോറ്റ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോലും ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് മാത്രമാണ് റൊണാള്‍ഡോയെ ഇറക്കാന്‍ കോച്ച് തയാറായത്.

ഇതോടെ പോര്‍ച്ചുഗല്‍ ടീമിലെ റൊണാള്‍ഡോയുടെ ഭാവി സംബന്ധിച്ച് വലിയ ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ സാന്റോസിനെ പുറത്താക്കുകയും മുന്‍ ബെല്‍ജിയം പരിശീലകനായ റോര്‍ട്ടോ മാര്‍ട്ടിനെസിനെ പോര്‍ച്ചുഗല്‍ പരിശീലകനായി നിയമിക്കുകയും ചെയ്തിരുന്നു.

ജാമിസണിന് പകരക്കാരനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്! ദക്ഷിണാഫ്രിക്കന്‍ താരം ചില്ലറക്കാരനല്ല

Latest Videos
Follow Us:
Download App:
  • android
  • ios