റോബര്‍ട്ടോ കാര്‍ലോസിനെ അനുസ്മരിപ്പിച്ച് റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫ്രീ കീക്ക്; ജയിച്ചു കയറി അല്‍ നസ്ര്‍

ബ്രസീലിയിന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിനെ അനുസ്മരിപ്പിച്ച് ബോക്സിന് പുറത്തുനിന്ന് റൊണാള്‍ഡോ തൊടുത്ത ഫ്രീ കിക്ക് പ്രതിരോധ മതിലിനിടയിലൂടെ വെടിച്ചില്ല് പോലെ വലയില്‍ കയറുകയായിരുന്നു.

Cristiano Ronaldo emulates Roberto Carlos with epic free-kick goal in Al Nassr FC win gkc

റിയാദ്: സൗദി പ്രോ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി അൽ നസ്ർ. ഒന്നിനെതിരെ രണ്ട് ഗോളിന് അഭ എഫ് സിയെ തോൽപിച്ചു. ആദ്യം ഗോൾ വഴങ്ങിയ ശേഷമാണ് അൽ നസ്ര്‍ റൊണാള്‍ഡഡോയുടെ തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളില്‍ സമനിലയും ടാലിസ്കയിലൂടെ വിജയഗോളും സ്കോർ ചെയ്തത്. 78ാം മിനിറ്റിലായിരുന്നു അല്‍ നസ്റിന് ജീവശ്വാസം നല്‍കിയ 35വാര അകലെ നിന്നുള്ള റൊണാള്‍ഡോയുടെ ഫ്രീ കിക്ക് ഗോള്‍.

ബ്രസീലിയിന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിനെ അനുസ്മരിപ്പിച്ച് ബോക്സിന് പുറത്തുനിന്ന് റൊണാള്‍ഡോ തൊടുത്ത ഫ്രീ കിക്ക് പ്രതിരോധ മതിലിനിടയിലൂടെ വെടിച്ചില്ല് പോലെ വലയില്‍ കയറുകയായിരുന്നു. 10 മിനിറ്റിന് ശേഷം പെനല്‍റ്റിയിലൂടെയയിരുന്നു ടാലിസ്ക അല്‍ നസ്റിന്‍റെ വിജയ ഗോള്‍ നേടിയത്. 26-ാം മിനിറ്റില്‍ അബ്ദുള്‍ ഫത്താ ആദം അഹമ്മദിലൂടെയാണ് അഭ എഫ് സിക്ക് ലീഡ് നല്‍കിയത്. 80-ാം മിനിറ്റില്‍ സക്കറിയ സാമി അല്‍ സുഡാനി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതോടെ അഭ എഫ് സി 10 പേരായി ചുരുങ്ങിയിരുന്നു.

1997ല്‍ ബ്രസീലല്‍ താരം റോബര്‍ട്ടോ കാര്‍ലോസ് നേടിയ ഫ്രീ കിക്ക് ഗോളിനോടാണ് ആരാധകര്‍ റൊണാള്‍ഡോ നേടിയ ഗോളിനെ ഉപമിക്കുന്നത്. എന്നാല്‍ ദൂരത്തിന്‍റെ കാര്യത്തില്‍ മാത്രമാണ് റൊണാള്‍ഡോയുടെ ഗോളും റോബര്‍ട്ടോ കാല്‍ലോസിന്‍റെ ഗോളും തമ്മില്‍ സാമ്യമുള്ളൂവെന്നും കാര്‍ലോസിനെക്കാള്‍ അഞ്ച് വാര അടുത്തുനിന്നായിരുന്നു റൊണാള്‍ഡോയുടെ ഗോളെന്നും വിമര്‍ശകര്‍ പറയുന്നു.

ഇന്നലെ ഗോളടിച്ചതോടെ അല്‍ നസ്റിനായി 10 കളികളില്‍ റൊണാള്‍ഡോക്ക് ഒമ്പത് ഗോളായി. ഇതില്‍ രണ്ട് ഹാട്രിക്കും ഉള്‍പ്പെടുന്നു. ഈ വര്‍ഷം റൊണാള്‍ഡോ നേടുന്ന ആദ്യ ഫ്രീ കിക്ക് ഗോളും കരിയറിലെ 59-ാമത്തെ ഫ്രീ കിക്ക് ഗോളുമാണ് ഇന്നലെ നേടിയത്. 49 പോയന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് അൽ നസ്ർ. 50 പോയന്‍റുള്ള അൽ ഇത്തിഹാദാണ് ഒന്നാം സ്ഥാനത്ത്.

Latest Videos
Follow Us:
Download App:
  • android
  • ios