ഒന്നല്ല, പത്തല്ല, നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

ഇന്‍സ്റ്റഗ്രാമിലാണ് റൊണാള്‍ഡോയെ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്നത്. 63.9 കോടി ആളുകൾ ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോയുടെ പിന്നിലുണ്ട്.

Cristiano Ronaldo creates social media history With1 billion followers in Social Media Platforms

ജിദ്ദ: കളിക്കളത്തില്‍ മാത്രമല്ല, ഡിജിറ്റല്‍ ലോകത്തും ആര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലേക്ക് കുതിക്കുകയാണ് പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. വിവിധ സമൂഹമാധ്യമങ്ങളിലായി തന്നെ പിന്തുടരുന്നവരുടെ എണ്ണം 100 കോടിയെന്ന മാന്ത്രിക സംഖ്യയിലെത്തിച്ചാണ് റൊണാള്‍ഡോ ചരിത്രത്തില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ വ്യക്തിയായത്.

ഇന്‍സ്റ്റഗ്രാമിലാണ് റൊണാള്‍ഡോയെ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്നത്. 63.9 കോടി ആളുകൾ ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോയുടെ പിന്നിലുണ്ട്. ഫേസ്ബുക്കില്‍ 17 കോടി പേര്‍ റൊണാള്‍ഡോയെ പിന്തുടരുമ്പോള്‍ എക്സില്‍ 11.3 കോടി ആളുകളാണ് റൊണാള്‍ഡോക്ക് ഒപ്പമുള്ളത്. ഒരു മാസം മുമ്പ് മാത്രം തുടങ്ങിയ യുട്യൂബ് ചാനലിൽ 6.5 കോടി ആളുകള്‍ റൊണാള്‍ഡോയുടെ ചാനല്‍ സബസ്ക്രൈബ് ചെയ്തിട്ടുണ്ട്.

എക്സില്‍ ചെയ്ത പോസ്റ്റിലാണ് സമൂഹമാധ്യമങ്ങളില്‍ തന്നെ പിന്തുടരുന്നവരുടെ എണ്ണം 100 കോടിയായ കാര്യം റൊണാള്‍ഡോ അറിയിച്ചത്. ചരിത്രനേട്ടത്തില്‍ ആരാധകരോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു റൊണാള്‍ഡോയുടെ പോസ്റ്റ്. 100 കോടി ഫോളോവേഴ്സുമായി  നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇത് കേവലം ഒരു സംഖ്യമാത്രമല്ല, കളിയോടും അതിനപ്പുറമുള്ള നമ്മുടെ സ്നേഹത്തിന്‍റെയും അഭിനിവേശത്തിന്‍റെയും തെളിവാണ്.

ഓസ്ട്രേലിയൻ പരമ്പരക്ക് മുമ്പ് നിർണായക നീക്കവുമായി ഗംഭീർ;ഹാർദ്ദിക് ടെസ്റ്റ് ക്രിക്കറ്റിൽ തിരച്ചെത്തിയേക്കും

മദേറിയയിലെ തെരുവുകൾ മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികൾ വരെ, ഞാൻ എപ്പോഴും എന്‍റെ കുടുംബത്തിനും നിങ്ങൾക്കുമായാണ് കളിച്ചത്. ഇപ്പോൾ ഞങ്ങൾ 100 കോടി പേരായി ഒരുമിച്ചു നില്‍ക്കുന്നുൽ ബില്യൺ ഒരുമിച്ചു നിൽക്കുന്നു. എന്‍റെ എല്ലാ ഉയർച്ചയിലും താഴ്ച്ചകളിലും എന്നോടൊപ്പം നിങ്ങൾ ഓരോ ചുവടും എന്നോടൊപ്പമുണ്ടായിരുന്നു. ഈ യാത്ര നമ്മുടെ യാത്രയാണ്, ഒരുമിച്ച്, നമുക്ക് നേടാനാകുന്നതിന് പരിധികളില്ലെന്ന് നമ്മൾ തെളിയിച്ചിരിക്കുന്നു. എന്നിൽ വിശ്വസിച്ചതിനും നിങ്ങളുടെ പിന്തുണയ്ക്കും എന്‍റെ  ജീവിതത്തിന്‍റെ ഭാഗമായതിനും നന്ദി. ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ, നമ്മൾ ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യും-റൊണാള്‍ഡോ പോസ്റ്റില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios