കോപ്പ അമേരിക്ക കൂടുതല്‍ പ്രതിസന്ധിയില്‍; അർജന്‍റീന വേദിയാവില്ല
അര്‍ജന്‍റീനയില്‍ നടത്താനിരുന്ന കോപ്പ അമേരിക്ക റദ്ദാക്കി. വേദിയില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേകും.
ബ്യൂണസ് ഐറിസ്: അർജന്‍റീനയിൽ നടക്കേണ്ട കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് റദ്ദാക്കി. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ജൂൺ 13നാണ് ടൂർണമെന്‍റ് തുടങ്ങാനിരുന്നത്. അര്‍ജന്‍റീനയുടെ സംയുക്ത ആതിഥേയരായിരുന്ന കൊളംബിയ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ടൂര്‍ണമെന്‍റ് നടത്തുന്നതില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു.
കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് അര്‍ജന്‍റീനയില്‍ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ദക്ഷിണ അമേരിക്കയ‌്‌ക്ക് പുറത്ത് ടൂര്‍ണമെന്‍റ് നടത്താനുള്ള സാധ്യതകള്‍ തേടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേകും. അമേരിക്ക, ചിലെ, പരാഗ്വെ എന്നിവിടങ്ങളെ വേദിയായി പരിഗണിക്കുന്നുണ്ട്.
കൊളംബിയ പിന്മാറി, അര്‍ജന്റീനയില്‍ കൊവിഡ് പ്രതിസന്ധി; കോപ അമേരിക്ക അനിശ്ചിതത്വത്തില്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona