കോപ്പയിൽ കൂട്ടത്തല്ല്; കൊളംബിയന്‍ ആരാധകരെ ഗ്യാലറിയില്‍ കയറി തല്ലി യുറുഗ്വേന്‍ താരങ്ങള്‍

രണ്ടാം പകുതിയില്‍ 10 പേരായി ചുരുങ്ങിയിട്ടും യുറുഗ്വേയെ ഗോളടിപ്പിക്കാൻ വിടാതെ കൊളംബിയ പിടിച്ചപു നിന്നു.

Copa America 2024 semifinal as Uruguay players fight with Colombian fans

നോര്‍ത്ത് കരോലീന: കോപ്പ അമേരിക്ക ഫുട്ബോളില്‍ കൊളംബിയക്കെതിരായ സെമി ഫൈനല്‍ തോല്‍വിക്കൊടുവിൽ ഗ്യാലറിയിലേക്ക് ഓടിക്കയറി കൊളംബിയന്‍ആരാധകരെ തല്ലി യുറുഗ്വേന്‍ താരങ്ങള്‍.സെമിയില്‍ യുറുഗ്വേ എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു. മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ ഡഗ് ഔട്ടിലിരിക്കുകയായിരുന്ന യുറഗ്വേന്‍ താരങ്ങള്‍ കൂട്ടത്തോടെ ഗ്യാലറിയിലേക്ക് ഓടിക്കയറകുകായിരുന്നു.

സൂപ്പര്‍ താരങ്ങളായ ഡാര്‍വിന്‍ ന്യൂനസും റൊണാള്‍ഡ് ആറൗജുവും കാണികളെ തല്ലാനും മുന്നേറ്റനിരയിലുണ്ടായിരുന്നു.എന്നാല്‍ തല്ലാനുള്ള കാരണം വ്യക്തമല്ല. കടുത്ത ശാരീരിക പോരാട്ടം കണ്ട മത്സരത്തില്‍ കൊളംബിയയുടെ ഡാനിയേല്‍ മുനോസ് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ചുവപ്പു കാര്‍ഡ് കണ്ടത് ഇരു ടീമിലെയും താരങ്ങളെയും ആരാധകരെയും പ്രകോപിപ്പിച്ചിരുന്നു.

കോപ്പയില്‍ യുറുഗ്വേൻ കണ്ണീര്‍, 10 പേരുമായി പൊരുതിക്കയറി കൊളംബിയ; ഫൈനലില്‍ എതിരാളികള്‍ അ‍ർജന്‍റീന

എന്നാല്‍ രണ്ടാം പകുതിയില്‍ 10 പേരായി ചുരുങ്ങിയിട്ടും യുറുഗ്വേയെ ഗോളടിപ്പിക്കാൻ വിടാതെ കൊളംബിയ പിടിച്ചപു നിന്നു. പലപ്പോഴും മത്സരം ഇരു ടീമിലെയും താരങ്ങളുടെ ശാരീരിക മികവിന്‍റെ കൂടി മത്സരമായി മാറിയതോടെ റഫറിക്ക് പലതവണ ഇടപെടേണ്ടിവന്നിരുന്നു. ഇതിനിടെ ഗ്യാലറിയിലും കൊളംബിയയുടെയും യുറുഗ്വേയുടെയും താരങ്ങള്‍ തമ്മില്‍ വാക്പോരിലേര്‍പ്പെട്ടിരുന്നു.

യുറുഗ്വേയ്ക്കെതിരായ ജയത്തോടെ പരാജയമറിയാതെ തുടര്‍ച്ചയായി 27 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊളംബിയ രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി തോറ്റത്. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.30ന് നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യൻമാരായ അര്‍ജന്‍റീനയാണ് കൊളംബിയയുടെ എതിരാളികള്‍.23 വര്‍ഷം മുമ്പ് 2001ല്‍ കോപ്പയില്‍ ചാമ്പ്യന്‍മാരായിട്ടുള്ള കൊളംബിയ രണ്ടാം കിരീടം തേടിയാണ് ഫൈനലില്‍ ഇറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios