ക്രിസ്റ്റ്യാനോയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് മോഡൽ; മെസിക്കെതിരെയും ആരോപണം
അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഉന്നമിട്ടും ഡാനിയേല ആരോപണം ഉന്നയിച്ചു.
ലിസ്ബൺ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ തന്റെ കൈയിലുണ്ടെന്ന വാദവുമായി മോഡൽ രംഗത്ത്. ചിലിയൻ മോഡലായ ഡാനിയേല ഷാവേസാണ് സൂപ്പർ താരത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ, ദൃശ്യങ്ങൾ ഒരിക്കലും പുറത്തുവിടില്ലെന്നും താരത്തോട് ബഹുമാനമുണ്ടെന്നും ഡാനിയേല പറഞ്ഞു. ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു വെളിപ്പെടുത്തൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടാഗ് ചെയ്താണ് ഡാനിയേല കുറിപ്പെഴുതിയത്. വിഡിയോയിൽ ഇരുവരും പൂർണ നഗ്നരാണെന്നും ഡാനിയേല അവകാശപ്പെട്ടു. ജോർജിനോ റോഡ്രിഗസുമായി ബന്ധമുണ്ടാകുന്നതിന് മുമ്പാണ് താരത്തെ പരിചയപ്പെട്ടതെന്നും ഇംഗ്ലീഷ് മാധ്യമമായ സണ്ണിന് നൽകി അഭിമുഖത്തിൽ പറഞ്ഞു.
അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഉന്നമിട്ടും ഡാനിയേല ആരോപണം ഉന്നയിച്ചു. അർജന്റീനയുടെ പത്താം നമ്പർ താരം മറ്റൊരു യുവതിയുമായി ഡേറ്റിങ്ങിനു പോയ സംഭവത്തെക്കുറിച്ച് തനിക്കറിയാമെന്നും ഡാനിയേല ഷാവേസ് അവകാശപ്പെട്ടു. എന്നാൽ, ഡാനിയേലയുടെ ആരോപണത്തിന് ഇതുവരെ മറുപടി നൽകുകയോ ഔദ്യോഗികമായി പ്രതികരിക്കുകയോ ചെയ്തിട്ടില്ല. സൗദി അറേബ്യൻ ക്ലബായ അൽ– നസറിനായിട്ടാണ് ക്രിസ്റ്റ്യാനോ പന്തുതട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ താരം ഹാട്രിക് നേടിയിരുന്നു.