ബാഴ്‌സലോണ പുറത്താക്കിയ സാവിയെ ചെല്‍സി തുണയ്ക്കുമോ? പൊച്ചെറ്റീനോയ്ക്ക് പകരം ബാഴ്‌സ ഇതിഹാസമെത്തിയേക്കും

പ്രധാനതാരങ്ങളുടെ അഭാവത്തില്‍ പതിനഞ്ച് അക്കാഡമി താരങ്ങള്‍ക്കാസ് സാവി സീനിയര്‍ ടീമില്‍ അരങ്ങേറ്റം നല്‍കിയത്.

chelsea looking for xavi instead of mauricio pochettino

ബാഴ്‌സലോണ: കോച്ച് സാവി ഹെര്‍ണാണ്ടസ് ബാഴ്‌സലോണയുടെ പടിയിറങ്ങിയത് നിരാശയോടെ. ബാഴ്‌സ വിട്ട സാവിയെ സ്വന്തമാക്കാന്‍ ചെല്‍സി രംഗത്തെത്തി. ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ സാവി ഹെര്‍ണാണ്ടസ് കാറ്റലന്‍ ക്ലബിന്റെ മുഖ്യ പരിശീലകനായി ചുമതല ഏറ്റത് 2021ല്‍. സീസണിനിടെ പുറത്താക്കപ്പെട്ടല റൊണാള്‍ഡ് കൂമാന് പകരമായിരുന്നു നിയമനം. കഴിഞ്ഞ സീസണില്‍ ലാലീഗ കിരീടം തിരിച്ചു പിടിച്ച സാവി സ്പാനിഷ് സൂപ്പര്‍ കപ്പും ബാഴ്‌സയുടെ ഷെല്‍ഫിലെത്തിച്ചു. ലിയോണല്‍ മെസിയുടെ പടിയിറക്കമുണ്ടാക്കിയ ശൂന്യതയും സാമ്പത്തിക പ്രതിസന്ധിയും മറികടന്നായിരുന്നു സാവിയുടെ നേട്ടങ്ങള്‍.

പ്രധാനതാരങ്ങളുടെ അഭാവത്തില്‍ പതിനഞ്ച് അക്കാഡമി താരങ്ങള്‍ക്കാസ് സാവി സീനിയര്‍ ടീമില്‍ അരങ്ങേറ്റം നല്‍കിയത്. ഈസീസണില്‍ ടീം പ്രതീക്ഷിച്ച മികവിലേക്ക് എത്താതിരുന്നതോടെ പരിശീലക സ്ഥാനം ഒഴിയുകയാണെന്ന് ജനുവരിയില്‍ തന്നെ സാവി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്ലബ് പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ടയും സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ഡെക്കോയും സാവിയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപിച്ചു. അടുത്ത സീസണിലും ബാഴ്‌സ പരിശീലകനായി സാവി ഉണ്ടാവുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ ദിവസങ്ങള്‍ക്കകം ആരാധകരെ അമ്പരപ്പിച്ച് ബാഴ്‌സലോണ സാവിയെ പുറത്താക്കി. ജര്‍മ്മന്‍ കോച്ച് ഹാന്‍സി ഫ്‌ലിക്കിനെ പകരക്കാരനായി പ്രഖ്യാപിക്കുകയും ചെയ്തു. ടീമിനായി ചെയ്ത സേവനങ്ങള്‍ക്ക് അര്‍ഹിച്ച അംഗീകാരം കിട്ടിയില്ലെന്ന വാക്കുകളോടെയാണ് സാവി ബാഴ്‌സയുടെ പടിയിറങ്ങിയത്. കഴിഞ്ഞ വര്‍ഷം രണ്ട് കിരീടം നേടി. ഈ വര്‍ഷം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്താതിരുന്നതിന് പലകാരണങ്ങളുണ്ട്. ഇത്തവണ കിരീടം നേടാത്തതില്‍ നിരാശയുണ്ടെങ്കിലും ഒട്ടേറെ നല്ല ഓര്‍മ്മകളുമായാണ് ടീം വിടുന്നത്.

വിരമിക്കല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരിച്ച് നദാല്‍! ഫ്രഞ്ച് ഓപ്പണില്‍ തിരിച്ചെത്തുമോ അറിയില്ലെന്ന് താരം

ബാഴ്‌സലോണ ഇപ്പോള്‍ ശരിയായ പാതയിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും സാവി പറഞ്ഞു. ആകെ 141 മത്സരങ്ങളില്‍ സാവിയുടെ ശിക്ഷണത്തില്‍ ഇറങ്ങിയ ബാഴ്‌സലോണ 89 മത്സരങ്ങളില്‍ ജയിച്ചു. 23 സമനിലയും 29 തോല്‍വിയും. ബാഴ്‌സലോണ വിട്ട സാവിയെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി രംഗത്ത് എത്തിയിട്ടുണ്ട്. പുറത്താക്കപ്പെട്ട മൗറിസിയോ പൊച്ചെറ്റീനോയ്ക്ക് പകരമാണ് ചെല്‍സി സാവിയെ പരിഗണിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios