ആശാനായി ആഞ്ചലോട്ടി വരും, പക്ഷെ അതുവരെ പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ബ്രസീല്‍
അടുത്ത വര്‍ഷം ജൂണിലെ ആഞ്ചലോട്ടി ചുമതലയേല്‍ക്കു എന്നതിനാല്‍ അതുവരെ ഫെര്‍ണാണ്ടോ ഡിനിസിനെ ബ്രസീല്‍ ടീമിന്‍റെ ഇടക്കാല പരീശിലകനായി നിയമിച്ചിട്ടുണ്ട്. ഒരു വര്‍ഷ കരാറിലാണ് ഡിനിസിന്‍റെ നിയമനം.
റിയോ ഡി ജനീറോ: വിഖ്യാത ഇറ്റാലിയൻ പരിശീലകൻ കാര്‍ലോസ് ആഞ്ചലോട്ടി ബ്രസീൽ ദേശീയ ടീമിന്‍റെ പുതിയ പരിശീലകനാകും. അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന് മുന്നോടിയായിട്ടാകും നിലവില്‍ റയല്‍ മാഡ്രിഡ് പരിശീലകനായ ആഞ്ചലോട്ടി ബ്രസീല്‍ ദേശീയ ടീമിന്‍റെ പരിശീലകനായി ചുമതല ഏറ്റെടുക്കുക. 2024വരെ ആഞ്ചലോട്ടിക്ക് റയലുമായി കരാറുണ്ട്. ആഞ്ചലോട്ടിയെ പരിശീലകനായി നിയമിക്കുന്ന കാര്യം ബ്രസീൽ ഫുട്ബോൾ ഫെഡറേഷന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അടുത്ത വര്‍ഷം ജൂണിലെ ആഞ്ചലോട്ടി ചുമതലയേല്‍ക്കു എന്നതിനാല്‍ അതുവരെ ഫെര്‍ണാണ്ടോ ഡിനിസിനെ ബ്രസീല്‍ ടീമിന്‍റെ ഇടക്കാല പരീശിലകനായി നിയമിച്ചിട്ടുണ്ട്. ഒരു വര്‍ഷ കരാറിലാണ് ഡിനിസിന്‍റെ നിയമനം. നിലവില്‍ ബ്രസീല്‍ ഫുട്ബോള്‍ ക്ലബ്ബായ ഫ്ലൂമിനസിന്‍റെ പരിശീലകനാണ് ഡിനിസ്. ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ബ്രസീല്‍, ക്രൊയേഷ്യയോട് തോറ്റ് പുറത്തായതിനെത്തുടര്‍ന്ന് ടിറ്റെ രാജിവെച്ച ഒഴിവിലേക്കാണ് ഡിനിസ് വരുന്നത്.
ബ്രസീല്‍ ടീമിന്‍റെ പരിശീലകനാവുക എന്നത് വലിയ ബഹുമതിയും അഭിമാന നിമിഷവുമാണ് ഡിനിസ് പറഞ്ഞു. ഫ്ലൂമിനസിലെ ഡിനിസിന്‍റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനൊപ്പം തന്നെയാകും ബ്രസീല്‍ ടീമിന്‍റെയും പരിശീലക സ്ഥാനം അദ്ദേഹം വഹിക്കുകയെന്ന് ബ്രസീല്‍ സോക്കര്‍ കോണ്‍ഫഡേറഷന്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം ജൂണ്‍ 11മുതല്‍ ജൂലൈ 19വരെ അമേരിക്കയിലാണ് കോപ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് നടക്കുക. ഇതിന് മുമ്പ് ആഞ്ചലോട്ടി പരിശീലക ചുമതല ഏറ്റെടുക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ അര്‍ജന്‍റീനക്ക് മുന്നില്‍ ബ്രസീല്‍ അടിയറവ് പറഞ്ഞിരുന്നു. പിന്നാലെ ലോകകപ്പ് ക്വാര്‍ട്ടറിലും തോറ്റു. ആരാധകര്‍ക്ക് അവസാന ആശ്വാസമായിരുന്ന ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനവും ബ്രസീലിന് നഷ്ടമായി. നിലവിൽ അര്‍ജന്റീനയ്ക്കും ഫ്രാൻസിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് കാനറിപ്പട. ഇതോടെയാണ് നഷ്ട പ്രതാപം തിരിച്ചുപിടിക്കാൻ പരശീലകര്‍ക്കിടയില്‍ ഡോണ്‍ കാര്‍ലോ എന്നറിയപ്പെടുന്ന കാര്‍ലോസ് ആഞ്ചലോട്ടിയെ തന്നെ ബ്രസീൽ എത്തിക്കുന്നത്.
സാഫ് കപ്പ് കിരീടം നേടിയശേഷം മെയ്തി പതാകയണിഞ്ഞ് വിജയാഘോഷം, വിശദീകരണവുമായി ജീക്സണ്‍ സിംഗ്
64-കാരനായ ആഞ്ചലോട്ടി യൂറോപിലെ വമ്പൻ ടീമുകളെയെല്ലാം പരിശീലിപ്പിച്ചയാളാണ്. റയലിന് പുറമെ യുവന്‍റസ്, ചെൽസി, പിഎസ്‌ജി, എസി മിലാൻ, ബയേണ്‍ മ്യൂണിക്ക്, നാപ്പോളി എന്നീ ക്ലബ്ബുകളെ ആഞ്ചലോട്ടി പരിശീലിപ്പിച്ചിട്ടുണ്ട്. നാല് ചാംപ്യൻസ് ലീഗ് കിരീടം നേടിയ ഒരേ ഒരു പരിശീലകനായ ആഞ്ചലോട്ടി സ്പെയിനിലും ഇംഗ്ലണ്ടിലും ഇറ്റലിയിലും ജര്‍മ്മനിയിലുമെല്ലാം ലീഗ് കിരീടങ്ങളും നേടി.
മുപ്പത് വര്‍ഷത്തിലധികമായ പരിശീലക കരിയറിൽ ആദ്യമായാണ് ഒരു ദേശീയ ടീമിനെ ആഞ്ചലോട്ടി പശീലിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. വമ്പൻ ടീമും വമ്പൻ ടൂര്‍ണമെന്റുകളും പുത്തരിയല്ലാത്ത ആഞ്ചലോട്ടിക്ക് ബ്രസീൽ ടീമിനെയേും കിരീടങ്ങളിലേക്ക് നയിക്കാമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പടയുടെ ആരാധകര്‍.