ബ്രസീലിന്റെ പുതിയ കോച്ച്: സീനിയര്‍ താരങ്ങള്‍ക്ക് ബ്രസീലിയന്‍ പരിശീലകന്‍ വേണം; അഭ്യൂഹങ്ങള്‍ തള്ളി അധികൃതര്‍

എന്നാല്‍ അഭ്യൂഹങ്ങളെല്ലാം തള്ളിയിരിക്കുകയാണ് ഫെഡറേഷന്‍. പരിശീലകനെ കണ്ടെത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.

Brazilian Football Confedaration on Brazil Fotball team new coach and more

ബ്രീസീലിയ: ടിറ്റെ പടിയിറങ്ങിയതോടെ ബ്രസീലിന്റെ അടുത്ത കോച്ചിനെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. ക്രൊയേഷ്യക്കെതിരായ തോല്‍വിക്ക് പിന്നാലെയാണ് ടിറ്റെ പടിയറിങ്ങിയത്. ടിറ്റെയുടെ പിന്‍ഗാമിയായി സ്വദേശി വേണോ വിദേശി വേണോയെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. അതോടൊപ്പം മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള, റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി എന്നിവരുടെ പേരുകളും പറഞ്ഞു കേട്ടിരുന്നു.

എന്നാല്‍ അഭ്യൂഹങ്ങളെല്ലാം തള്ളിയിരിക്കുകയാണ് കോണ്‍ഫെഡറേഷന്‍. പരിശീലകനെ കണ്ടെത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി. കോണ്‍ഫെഡറേഷന്‍ പറയുന്നതിങ്ങിനെ.... ''പുതിയ പരിശീലകനെ കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കരുത്. പരിശീലകനെ കണ്ടെത്താനോ ചര്‍ച്ചകള്‍ നടത്താനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.'' ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ആന്‍സലോട്ടി ബ്രസീല്‍ ടീമിന്റെ ചുമതല ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടുകളോടാണ് പ്രതികരണം. ഗ്വാര്‍ഡിയോളയെ നോട്ടമിട്ടെങ്കിലും, മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാര്‍ നീട്ടിയതോടെ വഴിയടഞ്ഞെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വെളിപ്പെടുത്തിയതാവട്ടെ  സാക്ഷാല്‍ റൊണാള്‍ഡോ. പരിശീലകന്റെ ജന്മനാട് വിഷയമല്ലെന്നാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറഷന്റെ നിലപാട്. 

ബ്രസീലിയന്‍ ഗ്വാര്‍ഡിയോള എന്നറിയപ്പെടുന്ന ഡിനിസിന് വേണ്ടി നെയ്മര്‍, ഡാനി ആല്‍വെസ്, തിയാഗോ സില്‍വ, ആന്റണി, ബ്രൂണോ തുടങ്ങിയവര്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കും. 13 വര്‍ഷത്തിനിടെ 17 ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള ഡിനിസ് നിലവില്‍ ബ്രസീല്‍ ടീം ഫ്‌ലുമിനിന്‍സിന്റെ ചുമതലയില്‍. ബ്രസീലിലെ പ്രമുഖ മാധ്യമഗ്രൂപ്പ് കഴിഞ്ഞ ദിവസം നടത്തിയ സര്‍വേയില്‍ മുന്നിലെത്തിയത് പോര്‍ച്ചുഗീസ് പരിശീലകന്‍ ഏബല്‍ ഫെരേരോ ആയിരുന്നു.

പാല്‍മെയ്‌റാസിന്റെ മുഖ്യ പരിശീലകനായ ഫെരേരയ്ക്ക് ബ്രസീല്‍ ലീഗിലെ മികച്ച റെക്കോ്ര്‍ഡ് നേട്ടമായേക്കും. അടുത്തൊന്നും ബ്രസീല്‍ ടീമിന് മത്സരമില്ലെങ്കിലും ജനുവരിയില്‍ തന്നെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ ചരിത്രം എഴുതാനുള്ള വീര്യം ആര്‍ക്ക്? ചോദ്യങ്ങൾ നിരവധി, ഉത്തരത്തിലേക്കുള്ള വഴി ആവേശകരം

Latest Videos
Follow Us:
Download App:
  • android
  • ios