ഈ വിജയം ഫുട്ബോള്‍ രാജാവിന്! ദക്ഷിണ കൊറിയക്കെതിരായ വിജയം പെലെയ്ക്ക് സമര്‍പ്പിച്ച് ബ്രസീല്‍ ടീം

ഇതിനിടെയായിരുന്നു ദക്ഷിണ കൊറിയക്കെതിരെ 4-1ന്റെ ജയം ബ്രസീല്‍ സ്വന്തമാക്കിയത്. ബ്രസീല്‍ വിജയം സമ്മാനിച്ചത് ചികിത്സയില്‍ കഴിയുന്ന ഇതിഹാസ താരം പെലെക്ക്. പെലെ എന്നെഴുതിയ ബാനറുമായാണ് കാനറികള്‍ ഗ്രൗണ്ടില്‍ വിജയം ആഘോഷിച്ചത്.

Brazil team dedicates their win against south korea to Pele

ദോഹ: ഫുട്‌ബോള്‍ രാജാവ് പെലെ ആശുപത്രി കിടക്കയില്‍ കഴിയവെയാണ് ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍- ദക്ഷിണ കൊറിയ മത്സരം നടന്നത്. അര്‍ബുദ ചികില്‍സയിലുള്ള ബ്രസീലിയന്‍ ഇതിഹാസത്തെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി എന്നാണ് ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 82 വയസുകാരനായ പെലെ കീമോ തെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കുന്നില്ല എന്ന് ബ്രസീലിയന്‍ മാധ്യമമായ ഫോള്‍ഹയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനിടെയായിരുന്നു ദക്ഷിണ കൊറിയക്കെതിരെ 4-1ന്റെ ജയം ബ്രസീല്‍ സ്വന്തമാക്കിയത്. ബ്രസീല്‍ വിജയം സമ്മാനിച്ചത് ചികിത്സയില്‍ കഴിയുന്ന ഇതിഹാസ താരം പെലെക്ക്. പെലെ എന്നെഴുതിയ ബാനറുമായാണ് കാനറികള്‍ ഗ്രൗണ്ടില്‍ വിജയം ആഘോഷിച്ചത്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചെന്നും താരത്തെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ മകള്‍ ഫ്‌ളാവിയ നിഷേധിച്ചിരുന്നു. പെലെ ആരോഗ്യം വീണ്ടേടുക്കുകയാണെന്നും സുഖമായാല്‍ ആശുപത്രി വിടുമെന്നും മകള്‍ ഫ്‌ളാവിയ വ്യക്തമാക്കി.

Brazil team dedicates their win against south korea to Pele

കൊറിയക്കെതിരായ ജയത്തോടെ ബ്രസീല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളി. ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍, റിച്ചാര്‍ലിസണ്‍, ലൂകാസ് പക്വേറ്റ എന്നിവരാണ് ഗോളുകള്‍ നേടിയത്. പൈക്ക് സ്യുംഗ് ഹോ ആണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് എത്തുന്ന ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍. ആദ്യ പകുതിയില്‍ തന്നെ നാല് ഗോളുകള്‍ വഴങ്ങിയ കൊറിയ തോല്‍വി സമ്മതിച്ചിരുന്നു.

നെയ്മര്‍ കൊറിയക്കെതിരെ ഗോള്‍ നേടിയതോടെ ഒരു റെക്കോര്‍ഡും താരത്തെ തേടിയെത്തിയിരുന്നു. മൂന്ന് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ ബ്രസീലിയന്‍ താരമെന്ന നേട്ടമാണ് നെയ്മര്‍ സ്വന്തമാക്കിയത്. 2014, 2018, 2022 ലോകകപ്പുകളിലാണ് നെയ്മറുടെ നേട്ടം. പെലെയും റൊണാള്‍ഡോ നസാരിയോയുമാണ് നെയ്മറിന് മുമ്പ് ഈനേട്ടം സ്വന്തമാക്കിയ ബ്രസീലിയന്‍ താരങ്ങള്‍. പെലെ 1958, 1962, 1996, 1970 ലോകകപ്പുകളിലും റൊണാള്‍ഡോ 1998, 2002, 2006 ലോകകപ്പുകളിലും ബ്രസീലിനായി ഗോള്‍ നേടി. 1998 ലോകകപ്പിന് ശേഷം ആദ്യമായാണ് ബ്രസീല്‍ നോക്കൗട്ട് റൗണ്ടില്‍ നാല് ഗോള്‍ നേടുന്നത്. 98ല്‍ ചിലെയ്‌ക്കെതിരെയും ഒന്നിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം.
 

Latest Videos
Follow Us:
Download App:
  • android
  • ios