ലഹരി വിരുദ്ധ സന്ദേശവുമായി ലോകകപ്പ് വേദിയിലേക്ക് ബോബി ചെമ്മണൂരിന്റെ യാത്ര; മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു
ഇൻസ്റ്റാഗ്രാമിൽ ബോബി ചെമ്മണ്ണൂരിനെ ഫോളോ ചെയ്യുകയും റീൽസ് തയ്യാറാക്കി ടാഗ് ചെയ്യുകയും ചെയ്യുന്ന ആളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് സ്വർണ്ണ ഫുട്ബോൾ സമ്മാനം ലഭിക്കും. ഖത്തറിലേക്കുള്ള വിമാന ടിക്കറ്റും വേൾഡ് കപ്പ് ഫുട്ബോൾ മത്സരം കാണാനുള്ള എൻട്രി പാസ്സുമാണ് മറ്റൊരു സമ്മനം.
തിരുവനന്തപുരം: ക്യാമ്പസുകളിൽ ലഹരി വിരുദ്ധ സന്ദേശവുമായി ഖത്തറിലെ ലോകകപ്പ് വേദിയിലേക്ക് ബോബി ചെമ്മണൂരിന്റെ യാത്ര. മറഡോണയുടെ സ്വർണത്തിൽ തീർത്ത ശിൽപ്പവുമായാണ് പര്യടനം. തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ലഹരി വിരുദ്ധ പ്രതിജ്ഞയും ഗോളടിയും ആട്ടവും പാട്ടും എല്ലാമായി ക്യാമ്പസുകളെ ഇളക്കിമറിച്ച് ബോച്ചെയും സംഘവും എത്തുകയാണ്. മറഡോണയുടെ ദൈവത്തിന്‍റെ കൈ അനുസ്മരിപ്പിക്കുന്ന സ്വർണ ശില്പവുമായാണ് ബോചെ ആൻ്റ് മറഡോണ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ലഹരി വിരുദ്ധ യാത്ര. ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന പേരിലാണ് ക്യാംപയിന്‍. തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ നടന്ന ചടങ്ങില്‍ മന്ത്രിമാരായ പി പ്രസാദ്, ആൻ്റണി രാജു എന്നിവരും പങ്കാളികളായി. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പര്യടനം ഖത്തറിലെ ലോകകപ്പ് വേദിയിൽ സമാപിക്കും.
Also Read : 'ഒരൊറ്റ സെറ്റിൽ തീരേണ്ട കളിയല്ല ജീവിതം'; ലഹരിക്കെതിരായ പോരാട്ടത്തില്‍ വോളിബോള്‍ ഇതിഹാസം ടോം ജോസഫും
ഇന്ത്യയെ അടുത്ത ലോകകപ്പ് കളിക്കാൻ പ്രാപ്തമാക്കണമെന്ന ലക്ഷ്യത്തിന് പ്രചോദനമേകാൻ ക്യാംപയിനിൽ പങ്കെടുക്കുന്നവരെ കൊണ്ട് പത്ത് കോടി ഗോൾ അടിപ്പിക്കും. ലഹരിക്കെതിരെ ഫുട്ബോൾ ലഹരി പര്യടനത്തിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാം. ഇൻസ്റ്റാഗ്രാമിൽ ബോബി ചെമ്മണ്ണൂരിനെ ഫോളോ ചെയ്യുകയും റീൽസ് തയ്യാറാക്കി ടാഗ് ചെയ്യുകയും ചെയ്യുന്ന ആളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് സ്വർണ്ണ ഫുട്ബോൾ സമ്മാനം ലഭിക്കും. മറ്റൊരു ഭാഗ്യവാനെ കാത്തിരിക്കുന്നത് ഖത്തറിലേക്കുള്ള വിമാന ടിക്കറ്റും വേൾഡ് കപ്പ് ഫുട്ബോൾ മത്സരം കാണാനുള്ള എൻട്രി പാസ്സുമാണ്. യാത്രയുടെ റൂട്ട് മാപ്പ് ദിവസേന ബോച്ചെയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ലഭ്യമാക്കും.
Also Read : ലഹരിക്കെതിരെയുള്ള ഫുട്ബോള്‍ മത്സരം; എക്സൈസിനെ തോല്‍പ്പിച്ച് സിനിമാ താരങ്ങള്‍