വന്‍ കുടിശ്ശിക! ബാഴ്‌സലോണ മെസിക്ക് ഇപ്പോഴും പണം നല്‍കുന്നു; പുറത്തുവിട്ട് ലാപോര്‍ട്ട

നിലവിലെ സാഹചര്യത്തില്‍ 2025വരെ മെസിക്ക് ശമ്പള കുടിശ്ശിക നല്‍കേണ്ടിവരുമെന്നും ലപ്പോര്‍ട്ട വ്യക്തമാക്കി. മെസിയെ തിരികെ എത്തിക്കാന്‍ കഴിയാതെ വന്നതോടെ സൂപ്പര്‍താരത്തിന് കാംപ് നൗവില്‍ വിടവാങ്ങല്‍ മത്സരം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സലോണ.

barcelona still pays for lionel messi says joan laporta saa

ബാഴ്‌സലോണ: ടീം വിട്ടുപോയിട്ടും ലിയോണല്‍ മെസിക്ക് ബാഴ്‌സലോണ ഇപ്പോഴും നല്‍കുന്നത് വന്‍തുക. ക്ലബില്‍ കളിച്ച കാലത്തെ ശമ്പള കുടിശികയാണ് ഇപ്പോഴും നല്‍കുന്നത്. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2021ലാണ് ലിയോണല്‍ മെസി കാംപ് നൗ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്. മെസിയുടെ ഉയര്‍ന്ന ശമ്പളം താങ്ങാന്‍ കഴിയാതെ വന്നതോടെ കരാര്‍ പുതുക്കിയില്ല. പിഎസ്ജിയിലെ രണ്ടുവര്‍ഷ കരാര്‍ അവസാനിച്ചപ്പോള്‍ മെസി ബാഴ്‌സയില്‍ തിരിച്ചെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. 

എന്നാല്‍ സൂപ്പര്‍താരം തെരഞ്ഞടുത്തത് അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമി. ഇതിനിയെടൊണ് മെസിക്ക് ബാഴ്‌സലോണ ഇപ്പോഴും ശമ്പള കുടിശ്ശിക ഇനത്തില്‍ വലിയ തുക നല്‍കുന്നുണ്ടെന്ന് ക്ലബ് പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ട വെളിപ്പെടുത്തിയത്. കൊവിഡ് കാലത്ത് പ്രതിഫലം വെട്ടിക്കുറച്ചാണ് മെസ്സി ബാഴ്‌സയില്‍ കളിച്ചത്. ഈ തുക പിന്നീട് നല്‍കാമെന്നായിരുന്നു അന്നത്തെ ക്ലബ് മാനേജ്‌മെന്റിന്റെ വാഗ്ദാനം. ഇതാണിപ്പോള്‍ ബാഴ്‌സലോണയുടെ ഇപ്പോഴത്തെ മാനേജ്‌മെന്റ് നല്‍കിക്കൊണ്ടിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ 2025വരെ മെസിക്ക് ശമ്പള കുടിശ്ശിക നല്‍കേണ്ടിവരുമെന്നും ലപ്പോര്‍ട്ട വ്യക്തമാക്കി. മെസിയെ തിരികെ എത്തിക്കാന്‍ കഴിയാതെ വന്നതോടെ സൂപ്പര്‍താരത്തിന് കാംപ് നൗവില്‍ വിടവാങ്ങല്‍ മത്സരം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സലോണ. വിടവാങ്ങല്‍ മത്സരത്തില്‍ കളിക്കാന്‍ മെസിയുടെ അച്ഛനും ഏജന്റുമായി ഹോര്‍ഗെ മെസി സമ്മതം അറിയിച്ചിട്ടുണ്ടെന്നും ലപ്പോര്‍ട്ട പറഞ്ഞു.

ബാഴ്‌സ വിട്ട മെസി പിഎസ്ജിയിലേക്കാണ് പോയിരുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റൈന്‍ ഇതിഹാസം പാരീസ് വിട്ടത്. മെസി പിഎസ്ജി വിട്ടതിന് പിന്നാലെ ഫ്രഞ്ച് ലീഗിന് തിരിച്ചടിയേറ്റിരുന്നു. യുവേഫയുടെ സീസണ്‍ റാങ്കിംഗില്‍ ഫ്രഞ്ച് ലീഗിന് ആദ്യ അഞ്ചിലെ സ്ഥാനം നഷ്ടമായി. രണ്ടുവര്‍ഷ കരാര്‍ പൂര്‍ത്തിയാക്കിയാണ് ലിയോണല്‍ മെസി പിഎസ്ജി വിട്ടത്. 

ബിസിസിഐ മുഖ്യ സെലക്റ്ററായി അജിത് അഗാര്‍ക്കര്‍! പ്രതിഫലത്തില്‍ വര്‍ധന; തുക അറിയാം

അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയുമായി മെസി കരാര്‍ ഒപ്പുവയ്ക്കും മുന്‍പ് ഫ്രഞ്ച് ലീഗ് വണ്ണിന് സീസണ്‍ റാങ്കിംഗില്‍ കനത്ത തിരിച്ചടി. കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യുവേഫ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗില്‍ ലീഗ് വണ്‍ ഏഴാം സ്ഥാനത്തേക്ക് വീണു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios