ട്രാന്‍സ്‌ഫര്‍ ജാലകത്തിന് ഇന്ന് പൂട്ടുവീഴും; അവസാന മണിക്കൂറുകളില്‍ ആരൊക്കെ കൂടാരം മാറും
ബാഴ്‌സലോണയുടെ 21 വർഷത്തെ കൂട്ടുകെട്ട് മുറിച്ച് ലിയോണൽ മെസിയും റയൽ മാഡ്രിഡിൽ നിന്ന് സെർജിയോ റാമോസും പിഎസ്ജിയിലെത്തിയ ട്രാൻസ്‌ഫര്‍ ജാലകമാണിത്
ലണ്ടന്‍: യൂറോപ്പിലെ പ്രധാന ലീഗുകളിൽ ട്രാൻസ്‌ഫർ ജാലകം ഇന്ന് അടയ്‌ക്കും. വമ്പൻ കൂടുമാറ്റം കൊണ്ട് ശ്രദ്ധേയമായ ഈ ട്രാൻസ്‌ഫർ ജാലകത്തിന്‍റെ അവസാന മണിക്കൂറുകളിലും അമ്പരപ്പിക്കുന്ന നീക്കങ്ങളാണ് കായികപ്രേമികൾ പ്രതീക്ഷിക്കുന്നത്.
ബാഴ്‌സലോണയുടെ 21 വർഷത്തെ കൂട്ടുകെട്ട് മുറിച്ച് ലിയോണൽ മെസിയും റയൽ മാഡ്രിഡിൽ നിന്ന് സെർജിയോ റാമോസും പിഎസ്ജിയിലെത്തിയ ട്രാൻസ്‌ഫര്‍ ജാലകമാണിത്. ഏറ്റവുമൊടുവിൽ യുവന്‍റസിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി. കിലിയന്‍ എംബപ്പെയടക്കമുള്ള താരങ്ങളുടെ കാര്യത്തിൽ ഇന്ന് തീരുമാനം അറിയാം.
ബാഴ്‌സലോണയിൽ നിന്ന് മോറിബ ലെയ്പ്‌സിഷുമായി കരാറിലെത്തി. ആഴ്‌സനൽ താരം വില്യൻ ബ്രസീൽ ക്ലബായ കൊറിന്ത്യൻസിലേക്ക് പോകും. ഇന്ന് രാത്രി 9.30ന് ജർമനിയുടെ ട്രാൻസ്‌ഫർ ജാലകം അടയ്‌ക്കും. രണ്ട് മണിക്കൂറിന് ശേഷം സീരി എയിലും. പിന്നാലെ 12 മണിയോടെ പ്രീമിയർ ലീഗിലും ലാ ലിഗയിലും ലീഗ് വണ്ണിലും താരക്കൈമാറ്റത്തിനുള്ള സമയം അവസാനിക്കും.
ട്രാൻസ്‌ഫർ ജാലകം അടച്ചു കഴിഞ്ഞാൽ ക്ലബുകൾക്ക് പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. ഇതേസമയം വിദേശ ലീഗുകളിലേക്ക് താരങ്ങളെ വിൽക്കാൻ അനുമതിയുണ്ട്. എന്തായാലും വരും മണിക്കൂറുകളിലും താരങ്ങളെ ഒഴിവാക്കാനും എത്തിക്കാനുമുള്ള അവസാനവട്ട നീക്കുപോക്കുകളിലാണ് ടീമുകൾ.
ഏഴഴകില്‍ സിആര്‍7; യുണൈറ്റഡില്‍ റൊണാള്‍ഡോയ്‌ക്ക് ഏഴാം നമ്പര്‍, ക്ലബ് നടത്തിയത് വന്‍ നീക്കം
യുവേഫയുടെ നിർണായക കണ്‍വെൻഷന്‍; ബാഴ്‌സയും റയലും യുവന്റസും പുറത്ത്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona