എടികെ മോഹന്‍ ബഗാന് ഇന്ന് ആദ്യ മത്സരത്തിന്, ആഷിഖ് കുരുണിയന് അരങ്ങേറ്റം; എതിരാളി ചെന്നൈയിന്‍ എഫ്‌സി

പുതിയ കോച്ചിന് കീഴില്‍ പുത്തന്‍ താരങ്ങളുമായാണ് ചെന്നൈയിന്‍ പുതിയ സീസണിന് ഒരുങ്ങുന്നത്. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പണം വാരിയെറിഞ്ഞ് ആറ് വിദേശ താരങ്ങളെയാണ് മൂന്നാം കിരീടം സ്വപ്നം കാണുന്ന ചെന്നൈയിന്‍ ടീമിലെത്തിച്ചത്.

ATK Mohun Bagan vs Chennaiyin FC ISL match preview and more

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നും കരുത്തരുടെ പോരാട്ടമാണ്. പുതിയ കോച്ചും പുതിയ താരങ്ങളുമായി ഇറങ്ങുന്ന ചെന്നൈയിന്‍ എഫ്‌സി, എടികെ മോഹന്‍ ബഗാനുമായി ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്ക് എടികെയുടെ ഹോംഗ്രൗണ്ടായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ടീമാകെ ഉടച്ചുവാര്‍ത്താണ് ചെന്നൈയിന്‍ ഇറങ്ങുന്നത്. ബഗാന്റെ കരുത്താവട്ടെ ഒട്ടും ചോര്‍ന്നിട്ടില്ല. മലയാളി താരം ആഷിഖ് കുരുണിയന്‍ എടികെയുമായി കരാറൊപ്പിട്ട സീസണ്‍ കൂടിയായിരുന്നിത്.

പുതിയ കോച്ചിന് കീഴില്‍ പുത്തന്‍ താരങ്ങളുമായാണ് ചെന്നൈയിന്‍ പുതിയ സീസണിന് ഒരുങ്ങുന്നത്. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പണം വാരിയെറിഞ്ഞ് ആറ് വിദേശ താരങ്ങളെയാണ് മൂന്നാം കിരീടം സ്വപ്നം കാണുന്ന ചെന്നൈയിന്‍ ടീമിലെത്തിച്ചത്. കോച്ച് തോമസ് ബ്രഡാറിക്കിന്റെ ആക്രമണ ഫുട്‌ബോള്‍ കൂടിയാകുമ്പോള്‍ എടികെ മോഹന്‍ ബഗാന് കാര്യങ്ങള്‍ എളുപ്പമാകില്ല. ഡ്യൂറന്റ് കപ്പിലെ മികച്ച പ്രകടനവും പ്രീസീസണ്‍ പരിശീലനം കൂടുതലും കൊല്‍ക്കത്തയിലായിരുന്നതും ചെന്നൈയിന് കരുത്താകും.

ഗോളടിവീരന്‍ റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ടീം വിട്ടതിനാല്‍ ലിന്‍സ്റ്റണ്‍ കൊളാസോ, മന്‍വീര്‍ സിംഗ് സഖ്യത്തിലാണ് ബഗാന്റെ  പ്രതീക്ഷ. നേര്‍ക്കുനേര്‍ പോരില്‍ ഒരിക്കല്‍പോലും ബഗാനെ ചെന്നൈയിന് തോല്‍പ്പിക്കാനായിട്ടില്ല. നാല് മത്സരങ്ങളില്‍ രണ്ടെണ്ണം. എടികെ ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയിലായി.

ഹൈദരാബാദിന് സമനില കുരുക്ക്

മുംബൈ: ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദ് എഫ്‌സിയെ സമനിലയില്‍ തളച്ച് മുംബൈ സിറ്റി. ഗോള്‍മഴ കണ്ട മത്സരത്തില്‍ ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. ഹൈദരാബാദിന്റെ ബ്രസീലിയന്‍ താരം യോവോ വിക്ടര്‍ ഇരട്ടഗോള്‍ നേടി. ചിംഗ്ലെന്‍സന സിംഗിന്റെ ഓണ്‍ഗോളിലൂടെ മുംബൈയാണ് ആദ്യം മുന്നിലെത്തിയത്. ഗ്രെഗ് സ്റ്റെവര്‍ട്ട്,ആല്‍ബര്‍ട്ടോ നൊഗ്വേര എന്നിവരാണ് മുംബൈയുടെ ഗോള്‍ നേടിയത്. ഹാലി ചരണ്‍ ആണ് ഹൈദരാബാദിന്റെ മറ്റൊരു ഗോള്‍ നേടിയത്.

Latest Videos
Follow Us:
Download App:
  • android
  • ios