ഐഎസ്എല്‍ കിരീടം നേടിയതിന് പിന്നാലെ വീണ്ടും പേര് മാറ്റവുമായി എ ടി കെ മോഹന്‍ ബഗാന്‍

ഒരു ചെറിയ പ്രഖ്യാപനമുണ്ട്, പക്ഷെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അടുത്ത മാസം മുതല്‍ എടികെ മോഹന്‍ ബഗാന്‍, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സ് എന്ന പേരില്‍ അറിയപ്പെടും. ഐഎസ്എല്‍ കിരീടം നേടുന്നതിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍ ഈ പ്രഖ്യാപം നടത്താന്‍. കിരീടനേട്ടം പേര് മാറ്റം പ്രഖ്യാപിക്കാനുള്ള ഉചിതമായ സമയമാണിതെന്നും സ‌ഞ്ജീവ് ഗോയങ്ക പറഞ്ഞു.

ATK Mohun Bagan to be renamed as Mohun Bagan Super Giants gkc

മഡ്ഗാവ്: ഐ എസ് എല്ലിൽ എറ്റവും കൂടുതൽ കിരീടം നേടിയ എടികെ മോഹൻ ബഗാൻ വീണ്ടും പേര് മാറുന്നു. അടുത്ത സീസൺ മുതൽ പേരിലെ എ ടി കെ ഉണ്ടാവില്ല. മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സ് എന്നപേരിലാവും ടീം അറിയപ്പെടുക. അത്‍ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരിലാണ് ടീം ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് എടികെ എന്ന പേര് സ്വീകരിച്ചു.

മോഹൻ ബഗാനുമായി ലയിച്ചാണ് എടികെ ബഗാൻ എന്നപേരിലേക്ക് മാറിയത്. ഐപിഎൽ ടീമായ ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ ഉടമസ്ഥാനായ സഞ്ജീവ് ഗോയങ്കയാണ് എടികെ മോഹൻ ബഗാന്‍റെയും ഉടമസ്ഥൻ. സഞ്ജീവ് ഗോയങ്കയാണ് ടീമിന്‍റെ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഒരു ചെറിയ പ്രഖ്യാപനമുണ്ട്, പക്ഷെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അടുത്ത മാസം മുതല്‍ എടികെ മോഹന്‍ ബഗാന്‍, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സ് എന്ന പേരില്‍ അറിയപ്പെടും. ഐഎസ്എല്‍ കിരീടം നേടുന്നതിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍ ഈ പ്രഖ്യാപം നടത്താന്‍. കിരീടനേട്ടം പേര് മാറ്റം പ്രഖ്യാപിക്കാനുള്ള ഉചിതമായ സമയമാണിതെന്നും സ‌ഞ്ജീവ് ഗോയങ്ക പറഞ്ഞു.

ഐഎസ്എല്‍: റഫറീയിംഗിനെതിരെ വിമര്‍ശനവുമായി ബെംഗളൂരു എഫ് സി ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍

ഐ ലീഗില്‍ മത്സരിച്ചിരുന്ന മോഹന്‍ ബഗാനും എടികെയും ചേര്‍ന്നാണ് 2020-21 സീസണില്‍ എടികെ മോഹന്‍ ബഗാനായത്. ഇന്നലെ നടന്ന ഐഎസ്എല്‍ ഫൈനലില്‍ ബെംഗളൂരു എഫ് സിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് തോല്‍പ്പിച്ചാണ് എ ടി കെ മോഹന്‍ ബഗാന്‍ ഐഎസ്എല്‍ കിരീടം നേടിയത്. പൂര്‍ണസമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. എക്‌സ്‌ട്രാ ടൈമിലും ഗോള്‍നിലയ്ക്ക് മാറ്റമുണ്ടായില്ല.  തുടര്‍ന്നാണ് പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിച്ചത്.

എടികെയ്‌ക്കായി ദിമിത്രി പെട്രറ്റോസും ലിസ്റ്റണ്‍ കൊളാസോയും കിയാന്‍ നസീരിയും മന്‍വീര്‍ സിംഗും ലക്ഷ്യം കണ്ടപ്പോള്‍ ബെംഗളൂരു എഫ്‌സിയുടെ ബ്രൂണോ റമീറസ്, പാബ്ലോ പെരെസ് എന്നിവരുടെ കിക്കുകള്‍ പാഴായി. അലന്‍ കോസ്റ്റയും റോയ് കൃഷ്‌ണയും സുനില്‍ ഛേത്രിയും വലകുലുക്കി.

Latest Videos
Follow Us:
Download App:
  • android
  • ios