ഒഡീഷയും പുറത്ത്! ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന്‍ സെമി ഫൈനലില്‍

മത്സരത്തിന്റെ 11-ാ മിനിറ്റില്‍ ബഗാന്റെ മലയാളി ാരം ആഷിഖ് കുരുണിയന് പുറത്ത് പോവേണ്ടിവന്നു. ഫൗളിനെ തുടര്‍ന്ന് വേദന അനുഭവപ്പെട്ടതിന് പിന്നാലെയാണ് ആഷിഖ് പുറത്തായത്.

ATK Mohun Bagan into the semi finals of ISL after beating Odisha FC saa

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന്‍ സെമിയില്‍ കടന്നു. പ്ലേ ഓഫില്‍ ഒഡീഷ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ബഗാന്‍ സെമിയിലെത്തിത്. ഹ്യൂഗോ ബൗമോസ്, ദിമിത്രി പെട്രാടോസ് എന്നിവരാണ് ബഗാന്റെ ഗോളുകള്‍ നേടിയത്. സെമിയില്‍ ഹൈദരാബാദ് എഫ്‌സിയാണ് ബഗാന്റെ എതിരാളി.

മത്സരത്തിന്റെ 11-ാ മിനിറ്റില്‍ ബഗാന്റെ മലയാളി ാരം ആഷിഖ് കുരുണിയന് പുറത്ത് പോവേണ്ടിവന്നു. ഫൗളിനെ തുടര്‍ന്ന് വേദന അനുഭവപ്പെട്ടതിന് പിന്നാലെയാണ് ആഷിഖ് പുറത്തായത്. പകരമെത്തിയത് ലിസ്റ്റണ്‍ കൊളാകോ. 16-ാം മിനിറ്റില്‍ ബഗാന്റെ ആദ്യ ആക്രണം. ബൗമോസിന്റെ ഫ്രീകിക്കില്‍ കാള്‍ മക്ഹ്യൂഗ് തലവച്ചെങ്കിലും ഗോള്‍ കീപ്പര്‍ അമ്രിന്ദര്‍ സിംഗിന്റെ രക്ഷപ്പെടുത്തി ഗോളകറ്റി. 28-ാം മിനിറ്റില്‍ ഒഡീഷയ്ക്ക് സ്ുവര്‍ണാവസരം ലഭിച്ചു. വിക്റ്റര്‍ റോഡ്രിഗസ് പന്ത് പ്രതിരോധ താരത്തിന് മുകളിലൂടെ സ്‌കൂപ്പ് ചെയ്തിട്ടു. പന്ത് സ്വീകരിച്ച് ഡിയേഗോ മൗറിസിയോ തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 32-ാം മിനിറ്റില്‍ മൗറിസിയോ പന്തുമായി ബഗാന്‍ ബോക്‌സിനടുത്തേക്ക്. എന്നാല്‍ ക്രോസില്‍ ക്രോസില്‍ കാലുവെക്കാന്‍ റോഡ്രിഗസിന് കഴിഞ്ഞില്ല. 

36-ാം മിനിറ്റില്‍ ആദ്യ ഗോളെത്തി. മന്‍വീര്‍ സിംഗിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. പെട്രാറ്റോസിന്റെ ഷോര്‍ട്ട് കോര്‍ണര്‍ മന്‍വീര്‍ സിംഗിന്. മന്‍വീറിന്റെ ബാക്ക് ഹീല്‍ ബൗമോസിലേക്ക്. ഫാര്‍ പോസ്റ്റില്‍ കാത്തിരിക്കുകയായിരുന്ന താരം നിറയൊഴിച്ചു. ആദ്യപാതി ഈ നിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയിലും ബഗാന്‍ ആധിപത്യം തുടര്‍ന്നു. ഫലം 58-ാം മിനിറ്റില്‍ ലഭിക്കുകയും ചെയ്തു. മക്ഹ്യൂഗിന്റെ അസിസ്റ്റില്‍ പെട്രാറ്റോസിന്റെ തകര്‍പ്പന്‍ ഗോള്‍. ഇതോടെ ബഗാന്‍ വിജയമുറപ്പിച്ചു. ഇതിനിടെ ഒഡീഷയുടെ ചില ശ്രമങ്ങളുമുണ്ടായി. എന്നാല്‍ ബഗാന്‍ കീപ്പര്‍ വിശാല്‍ കെയ്തും പ്രതിരോധനിരയും ഉറച്ചപ്പോള്‍ ഗോള്‍വര കടത്താന്‍ സാധിച്ചില്ല.

ഏഴിനാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. മുംബൈ സിറ്റി- ബംഗളൂരു എഫ്‌സി മത്സരത്തിന്റെ ആദ്യപാദം മുംബൈയില്‍ നടക്കും. ഒമ്പതിന് എടികെ എവെ ഗ്രൗണ്ടില്‍ ഹൈദരാബാദ് എഫ്‌സിയെ നേരിടും.

കേരള ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ തിരിച്ചെത്തി! ആശാനും പിള്ളേര്‍ക്കും ഗംഭീര സ്വീകരണമൊരുക്കി ആരാധകര്‍- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios