ഖത്തര്‍ ലോകകപ്പ് ആവേശം ആരാധകരിലെത്തിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസും
ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളില്‍ നിന്നുള്ള വിവരങ്ങളും മത്സര വിശകലനങ്ങളും മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തിന്‍റെ ലോകകപ്പ് ആവേശവുമെല്ലാം തത്സമയം കാഴ്ചക്കാരിലേക്ക് എത്തും.
ദോഹ: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്‍റെ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ലോകകപ്പിന്‍റെ ആവേശം ആരാധകരിലെത്തിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസും. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് സ്പോര്‍ട്സ് എഡിറ്റര്‍ ജോബി ജോര്‍ജും, ക്യാമറാമാന്‍ അക്ഷയ് എ എസുമാണ് ആദ്യഘട്ടത്തില്‍ ലോകകപ്പ് ആവേശക്കാഴ്ചകള്‍ ആരാധകരിലേക്ക് എത്തിക്കുക.
ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളില്‍ നിന്നുള്ള വിവരങ്ങളും മത്സര വിശകലനങ്ങളും മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തിന്‍റെ ലോകകപ്പ് ആവേശവുമെല്ലാം തത്സമയം കാഴ്ചക്കാരിലേക്ക് എത്തും. ലോകകപ്പ് റിപ്പോര്‍ട്ടിംഗിനായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ വിപുലമായ റിപ്പോര്‍ട്ടിംഗ് സംഘം ഇവര്‍ക്ക് പിന്നാലെ ഖത്തറിലെത്തും.
20ന് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് കിക്കോഫ് ആകുന്നത്. 20 വര്‍ഷത്തിനുശേഷം ഏഷ്യ ആഥിയേരാകുന്ന ലോകകപ്പെന്ന പ്രത്യേകതയും ഖത്തര്‍ ലോകകപ്പിനുണ്ട്. മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹത്തിന്‍റെ വലിയ പങ്കാളിത്തവും ഇത്തവണ ലോകകപ്പിനുണ്ടാകും.