ഏഷ്യന്‍ ഗെയിംസ് ഫുട്ബോൾ: ചൈനക്കെതിരെ ഇന്ത്യക്ക് വമ്പൻ തോൽവി; ചരിത്രഗോളുമായി മലയാളി താരം

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സോളോ റണ്ണിലൂടെ മലയാളി താരം രാഹുല്‍ കെ പി വെടിച്ചില്ല് കണക്കെ പായിച്ച ഷോട്ട് ചൈനീസ് ഗോള്‍ കീപ്പറെ മറികടന്ന് വലയിലെത്തിയപ്പോള്‍ ഇന്ത്യ സമനില വീണ്ടെടുത്തു. 2010നുശേഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന ആദ്യ ഗോളാണിത്.

 Asian Games 2023 Football:India vs China live, China beat India 1-5 gkc

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യക്ക് തോല്‍വിത്തുടക്കം. ആതിഥേയരായ ചൈനയാണ് ഇന്ത്യയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തത്. പതിനേഴാം മിനിറ്റില്‍ ഗാവോ ടിയാനൈയിലൂടെ ചൈന ആദ്യം മുന്നിലെത്തി. കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ഇന്ത്യന്‍ പ്രതിരോധനിരക്ക് പറ്റിയ പിഴലില്‍ നിന്നായിരുന്നു ചൈന ലീഡെടുത്തത്.

23-ാം മിനിറ്റില്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍മീത് സിങ് സന്ധു ചൈനീസ് താരം ടാന്‍ ലോങിനെ പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ചൈനക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചെങ്കിലും കിക്ക് തടുത്തിട്ട് ഗുര്‍മീത് രക്ഷകനായി. ഇന്ത്യയുടെ പ്രിരോധ പിഴവില്‍ പിന്നീട് നിരവധി തവണ ചൈന ഗോളിനടുത്തെത്തിയെങ്കിലും ഗോള്‍ വഴങ്ങാതെ ഇന്ത്യ രക്ഷപ്പെട്ടു.

രാഹുലിന്‍റെ മാസ്മരിക ഗോള്‍

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സോളോ റണ്ണിലൂടെ മലയാളി താരം രാഹുല്‍ കെ പി വെടിച്ചില്ല് കണക്കെ പായിച്ച ഷോട്ട് ചൈനീസ് ഗോള്‍ കീപ്പറെ മറികടന്ന് വലയിലെത്തിയപ്പോള്‍ ഇന്ത്യ സമനില വീണ്ടെടുത്തു. 2010നുശേഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന ആദ്യ ഗോളാണിത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

മെസിയില്ലാതെ ഇറങ്ങിയ ഇന്‍റര്‍ മയാമിക്ക് വമ്പൻ തോൽവി; റൊണാൾഡോയുടെ ഗോളി‍ൽ ജയം തുടർന്ന് അൽ നസ്‌ർ

രണ്ടാം പകുതിയുടെ തുടക്കത്തിലെ ചൈന ലീഡെടുത്തു. 51-ാം മിനിറ്റില്‍ ഡായി വൈജുന്‍ ആയിരുന്നു ചൈനക്ക് ലീഡ് സമ്മാനിച്ചത്. 72-ാം മിനിറ്റില്‍ ടാവോ ക്വിയാഗ്ലോ‌ങിലൂടെ ലീഡുയര്‍ത്തിയ ചൈന ഇന്ത്യയുടെ സമനില പ്രതീക്ഷകള്‍ തകര്‍ത്തു. മൂന്ന് മിനിറ്റിനകം 75ാം മിനിറ്റില്‍ ടാവോ രണ്ടാം ഗോളും നേടിയതോടെ ഇന്ത്യയുടെ തോല്‍വി ഉറപ്പായി.81-ാം മിനിറ്റില്‍ ടാവോ ഹാട്രിക്കിന് അടുത്തെത്തിയെങ്കിലും തലനാരിഴക്ക് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

ഇഞ്ചുറി ടൈമില്‍ ഇന്ത്യയുടെ മുറിവില്‍ മുളകുപുരട്ടി ഹാവോ ഫാങ് ചൈനയുടെ അഞ്ചാം ഗോളും നേടി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇന്ത്യക്കായി ആദ്യ ഇലവനില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവും ഇറങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios