ഫിഫ ലോകകപ്പ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ വരട്ടെ; നിര്‍ദേശവുമായി ആർസൻ വെംഗർ

സാമ്പത്തിക ലാഭം ലക്ഷ്യമിട്ടല്ല ലോകകപ്പ് രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തണമെന്ന് നിർദേശിക്കുന്നതെന്ന് വെംഗർ

Arsene Wenger demands for FIFA World Cup to be held every two years

ലണ്ടന്‍: ഫിഫ ലോകകപ്പ് രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തണമെന്ന് വിഖ്യാത പരിശീലകനും ഫിഫയുടെ ഫുട്ബോൾ ഡെവലപ്മെന്റ് സമിതി തലവനുമായ ആർസൻ വെംഗർ. നിലവിലെ നാല് വർഷം പുതിയ കാലത്തിൽ നീണ്ട ഇടവേളയാണെന്ന് വെംഗർ പറഞ്ഞു.

2028 മുതൽ ലോകകപ്പ് രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തണം. മത്സരങ്ങളുടെ നിലവാരം ഉയർത്തുക. ആരാധകർക്ക് കൂടുതൽ അന്താരാഷ്‌ട്ര മത്സരങ്ങൾ കാണാൻ അവസരം ഒരുക്കുക. ഫുട്ബോൾ കൂടുതൽ ജനകീയമാക്കുക തുടങ്ങിയ കാര്യങ്ങളാണ് ലോകകപ്പ് രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഫുട്ബോൾ കലണ്ടറിൽ മാറ്റം വരുത്തണമെന്നും വെംഗർ നിർദേശിക്കുന്നു. 

Arsene Wenger demands for FIFA World Cup to be held every two years

ഒക്ടോബറിനും മാ‍ർച്ചിനും ഇടയിൽ എല്ലാ യോഗ്യതാ മത്സരങ്ങളും പൂർത്തിയാക്കണം. ഇതനുസരിച്ച് ക്ലബുകളും ലീഗുകളും മത്സരക്രമം നിശ്ചയിക്കണം. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നടക്കുമ്പോൾ ക്ലബുകൾ താരക്കൈമാറ്റം നടത്തണം. യോഗ്യതാ റൗണ്ടിന് ശേഷം ചുരുങ്ങിയത് 25 ദിവസമെങ്കിലും താരങ്ങൾക്ക് വിശ്രമം നൽകണം. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടല്ല ലോകകപ്പ് രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തണമെന്ന് നിർദേശിക്കുന്നതെന്നും വെംഗർ പറഞ്ഞു. 

ഖത്തറിലാണ് അടുത്ത വർഷത്തെ ലോകകപ്പ്. 2026ൽ അമേരിക്കയും മെക്‌‌സിക്കോയും സംയുക്തമായി ലോകകപ്പിന് വേദിയാവും. ഇതിന് ശേഷമുള്ള ലോകകപ്പുകൾ രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തണമെന്നാണ് വിഖ്യാത പരിശീലകൻ കൂടിയായ വെംഗറുടെ നിർദേശം.

ബൈ ബൈ ചാമ്പ്യന്‍; യുഎസ് ഓപ്പണില്‍ നയോമി ഒസാക്ക മൂന്നാം റൗണ്ടിൽ പുറത്ത്

'ഒളിംപിക്‌സ് യോഗ്യതാറൗണ്ടിൽ തോറ്റ് കൊടുക്കാൻ ആവശ്യപ്പെട്ടു'; പരിശീലകനെതിരെ മണിക ബത്രയുടെ ആരോപണം

150 മില്യണ്‍ ഫോളോവേഴ്സ്, ഇന്‍സ്റ്റഗ്രാമില്‍ കോലി ഏഷ്യന്‍ രാജ; കായികതാരങ്ങളില്‍ ആദ്യ അഞ്ചിലെ ഏക ക്രിക്കറ്റര്‍!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios