എല്ലാം നേടി, എനിക്കിനി ഒന്നും വേണ്ട! എട്ടാം ബലോണ്‍ ഡി ഓര്‍ പുരസ്‌കാരത്തെ കുറിച്ച് താഴ്മയോടെ മെസി

പുരസ്‌കാരത്തെ കുറിച്ച് സംസാരിക്കുയാണ് മെസി. ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമല്ലെന്നാണ് മെസിയുടെ പക്ഷം.

argentine legned lionel messi on ballon d'Or and his future saa

ബെയ്ജിംഗ്: ലോകകപ്പ് നേട്ടത്തോടെ ഇത്തവണയും അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം നേടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പ്രധാന വെല്ലുവിളി മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാളണ്ടാണ്. ഒക്ടോബര്‍ മുപ്പതിനാണ് ബാലോണ്‍ ഡി ഓര്‍ ജേതാവിനെ പ്രഖ്യാപിക്കുക. ലോകകപ്പ് ജേതാവായ മെസിക്കായിരുന്നു കഴിഞ്ഞ ആഴ്ച്ച വരെ മുന്‍തൂക്കം. സിറ്റിക്കൊപ്പം ഹാട്രിക് കിരീടം സ്വന്തമാതോടെ യുവതാരം ഹാലന്‍ഡ് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കഴിഞ്ഞു.

എന്നാലിപ്പോല്‍ പുരസ്‌കാരത്തെ കുറിച്ച് സംസാരിക്കുയാണ് മെസി. ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമല്ലെന്നാണ് മെസിയുടെ പക്ഷം. അര്‍ജന്റൈന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''ബലോണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളാണോ എനിക്ക് പ്രധാനമെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമല്ല. എന്റെ ഈ പ്രായത്തില്‍ പുരസ്‌കാരം എനിക്ക് പ്രധാനപ്പെട്ടതല്ല. ഞാനെപ്പോഴും പറഞ്ഞിട്ടുണ്ട്, വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നില്ലെന്ന്. ടീമായി നേടുന്നതിനാണ് ഞാനെപ്പോഴും പ്രാധാന്യം നല്‍കുന്നത്. കരിയറിലെ എനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം ലോകകപ്പാണ്. ഞാന്‍ തൃപ്തനാണ്. എന്റെ കരിയറിനെ കുറിച്ചോര്‍ത്ത് എനിക്ക് സന്തോഷമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ലോകകപ്പ് തന്നെയാണ് വലുത്.'' മെസി പറഞ്ഞു.

അതേസമയം, 2026 ലോകകപ്പിന് താനുണ്ടാവില്ലെന്ന് മെസി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ചൈനയിലെത്തിയപ്പോഴാണ് മെസി ഇക്കാര്യം പറഞ്ഞത്. ''2026 ലോകകപ്പിന് താനുണ്ടാകില്ല. ഖത്തറിലേത് തന്റെ അവസാന ലോകകപ്പാണ്. കാര്യങ്ങള്‍ എങ്ങനെ പോകും എന്ന് നമുക്ക് നോക്കാം. എങ്കിലും അടുത്ത ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പാണ്.'' എന്നുമാണ് മെസിയുടെ വാക്കുകള്‍.

ഐസിസി റാങ്കിംഗില്‍ ഓസീസ് ആധിപത്യം; ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ മൂന്നുപേരും ഓസീസ് താരങ്ങള്‍

എന്നാല്‍ മെസിയുടെ തീരുമാനത്തെ പ്രതിരോധിച്ച് ലിയോണല്‍ സ്‌കലോണി രംഗത്തെത്തിയിരുന്നു. കോച്ചിന്റെ പ്രതികരണമിങ്ങനെ... ''അടുത്ത ലോകകപ്പില്‍ കളിക്കണമെന്ന് മെസിയെ പറഞ്ഞ് ബോധ്യപ്പെടുത്തും. ഇക്കാര്യം മെസിയുമായി സംസാരിക്കും. ടീമില്‍ മെസി വലിയൊരു ഘടകമാണ്. അദ്ദേഹം ടീമിനൊപ്പം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം ടീമിനൊപ്പം തുടരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. മെസിയെ കേന്ദ്രമാക്കിയാണ് ടീം കെട്ടിപ്പടുത്തിരിക്കുന്നത്. മെസിക്കായുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. അടുത്ത ലോകകപ്പിലും മെസി കളിക്കണം എന്നാഗ്രഹമുണ്ട്. എന്നാല്‍ ആദ്യം യോഗ്യത നേടുകയാണ് മുന്നിലുള്ള ലക്ഷ്യം.'' സ്‌കലോണി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios