13 ഫിഫ ലോകകപ്പുകളുടെ ഭാഗം, ഒടുവില്‍ ഖത്തറിലും! അര്‍ജന്റീനയ്ക്ക് വേണ്ടി പെരുമ്പറ മുഴക്കാന്‍ എല്‍-ട്യുല ഇനിയില്ല

റൊസാരിയോയില്‍ ജനിച്ച പാസക്വല്‍ 1974-ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പ് മുതല്‍ 2022-ല്‍ ഖത്തറില്‍ നടന്ന ലോകകപ്പ് വരെ തുടര്‍ച്ചയായി ദേശീയ ടീമിനെ പിന്തുടര്‍ന്നു.

Argentina's most famous football fan dies at 83

റൊസാരിയോ : അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീമിന്റെ കടുത്ത ആരാധകനായ 'എല്‍-ട്യുല' എന്നറിയപ്പെടുന്ന കാര്‍ലോസ് പാസ്‌ക്വല്‍ (83) അന്തരിച്ചു. വാര്‍ധക്യ സഹചമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പാസ്‌ക്വല്‍ മരണപ്പെടുന്നത്. 2022ല്‍ അര്‍ജന്റീന കിരീടം നേടിയ ഖത്തര്‍ ലോകകപ്പിലും ടീമിനെ പിന്തുണയ്ക്കാന്‍ പാസ്‌ക്വല്‍ ഉണ്ടായിരുന്നു. മികച്ച ആരാധകര്‍ക്കുള്ള ഫിഫയുടെ പുരസ്‌കാരം അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റുവാങ്ങിയതും പാസ്‌ക്വല്‍ ആയിരുന്നു. 

റൊസാരിയോയില്‍ ജനിച്ച പാസക്വല്‍ 1974-ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പ് മുതല്‍ 2022-ല്‍ ഖത്തറില്‍ നടന്ന ലോകകപ്പ് വരെ തുടര്‍ച്ചയായി ദേശീയ ടീമിനെ പിന്തുടര്‍ന്നു. 13 ലോകകപ്പുകളില്‍ അദ്ദേഹം തന്റെ ഡ്രമ്മുമായി ഗ്യാലറിയിലുണ്ടായിരുന്നു. ലയണല്‍ മെസി, എമിലിയാനോ മാര്‍ട്ടിനെസ്, ലയണല്‍ സ്‌കലോനി എന്നിവര്‍ വ്യക്തിഗത അവാര്‍ഡുകള്‍ നേടിയപ്പോള്‍ പാസ്‌ക്വലിനും ലഭിച്ചു ആദരം. ഫിഫയുടെ പുരസ്‌കാരം നേടിയ ശേഷം അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. ''ഒരു അര്‍ജന്റീനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ വളരെ സന്തോഷവാനാണ്, കാരണം ഞങ്ങള്‍ എല്ലാ അവാര്‍ഡുകളും നേടിയിട്ടുണ്ട്. ഇങ്ങനെ വേദി പങ്കിടാനായതില്‍ സന്തോഷം. 1974 ലോകകപ്പ് മുതല്‍ ഞാന്‍ കൂടെയുണ്ട്. ആ ചരിത്രദിനം മുതല്‍ ഇന്നുവരെ ഞാന്‍ എല്ലാ ലോകകപ്പുകളിലും കോപ്പ അമേരിക്കയുടേയും ഭാഗമായി.'' പാസ്‌ക്വല്‍ അന്ന് പറഞ്ഞു.

ഭരത് പുറത്തേക്ക് തന്നെ! ദ്രാവിഡിന്‍റെ പിന്തുണ കാര്യമാക്കുന്നില്ല; കിഷനുമില്ല, ഇന്ത്യക്ക് പുതിയ കീപ്പര്‍

''ഇപ്പോള്‍, എനിക്ക് 82 വയസായി. ഞാന്‍ എല്ലായിടത്തും ഉണ്ടായിരുന്നു. ഞാന്‍ ദരിദ്രനാണ്, പക്ഷേ ഞാന്‍ ലോകം മുഴുവന്‍ സഞ്ചരിച്ചു. ഞങ്ങളുടെ പ്രിയപ്പെട്ട ദേശീയ ടീമിന് വേണ്ടി ആര്‍പ്പുവിളിക്കുന്ന, ആയിരക്കണക്കിന് അര്‍ജന്റീനക്കാരെ പ്രതിനിധീകരിക്കാന്‍ വരുന്ന മറ്റൊരു ആരാധകനാണ് ഞാന്‍.'' പാസ്‌ക്വല്‍ ഫിഫ വേദിയില്‍ പറഞ്ഞു.

അതുതന്നെയാണ് ശരി! ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കോലിയെ പിന്തുണച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍

ഖത്തറില്‍ അര്‍ജന്റീനക്ക് കപ്പു നേടിക്കൊടുത്ത കോച്ച് സ്‌കലോണി പറഞ്ഞത് ഞങ്ങളുടെ പന്ത്രണ്ടാമത്തെ കളിക്കാരനാണ് ട്യുല എന്നാണ്. അത്രയ്ക്കായിരുന്നു രാജ്യത്തിനുവേണ്ടിയുള്ള ട്യുലയുടെ പെരുമ്പറ മുഴക്കങ്ങള്‍.

Latest Videos
Follow Us:
Download App:
  • android
  • ios