ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി അര്‍ജന്റീന! ബ്രസീലും പോര്‍ച്ചുഗലും വീണു, സ്‌പെയ്‌നിന് വന്‍ നേട്ടം

യൂറോ സെമിയില്‍ സ്‌പെയ്‌നിനോട് തോറ്റ ഫ്രാന്‍സ് 1854.91  പോയിന്റുമായിട്ടാണ് രണ്ടാമത് നില്‍ക്കുന്നത്.

argentina on top of fifa ranking after copa america title

സൂറിച്ച്: കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്് തുടര്‍ന്ന് അര്‍ജന്റീന. യൂറോ കപപ്് ചാംപ്യന്മാരായ സ്‌പെയ്‌നും നേട്ടമുണ്ടാക്കി. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സ്പാനിഷ് ടീം മൂന്നാം സ്ഥാനത്തേക്ക് കയറി. ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്. യൂറോ ഫൈനില്‍ തോറ്റ ഇംഗ്ലണ്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമെത്തി. കോപ്പയില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായ ബ്രസീലിന് ഒരു സ്ഥാനം നഷ്ടമായി. നിലവില്‍ അഞ്ചാം സ്ഥാനത്താണ്് ബ്രസീല്‍. ഇന്ത്യ മാറ്റമില്ലാതെ 124-ാം സ്ഥാനത്ത് കിടക്കുന്നു. 18-ാം റാങ്കിലുള്ള ജപ്പാനാണ് ഏഷ്യയില്‍ ഒന്നാമന്‍.

കോപ്പ ഫൈനലില്‍ കൊളംബിയെയാണ് അര്‍ജന്റീന പരാജയപ്പെടുത്തിയിരുന്നത്. ഒരു ഗോളിനായിരുന്നു മെസിയുടെയും സംഘത്തിന്റേയും ജയം. +41.34 പോയിന്റാണ് അര്‍ജന്റീന അധികം നേടിയത്. യൂറോ സെമിയില്‍ സ്‌പെയ്‌നിനോട് തോറ്റ ഫ്രാന്‍സ് 1854.91  പോയിന്റുമായിട്ടാണ് രണ്ടാമത് നില്‍ക്കുന്നത്. +17.44 പോയിന്റ് അവര്‍ അധികം നേടി. സ്‌പെയ്‌നിന് 1835.67 പോയിന്റുണ്ട്. യൂറോ മത്സരങ്ങളിലൂടെ അധികമായി കിട്ടിയത് +105.75 പോയിന്റ്. ഇംഗ്ലണ്ടിന് നിലവില്‍ 1812.26 പോയിന്റുണ്ട്. +24.38 പോയിന്റാണ് അധികം ലഭിച്ചത്. അഞ്ചാമതുള്ള ബ്രസീലിന് 1785.61 പോയിന്റുണ്ട്. കോപ്പയില്‍ സെമി കാണാതെ പുറത്തായതോടെ 6.24 പോയിന്റ് മൈനസായി. 

ഐസിസി ടി20 റാങ്കില്‍ ഗില്ലിന് നേട്ടം! ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍; സഞ്ജു ആദ്യ നൂറില്‍ പോലുമില്ല

യൂറോയിലെ മോശം പ്രകടനത്തോടെ ബെല്‍ജിയത്തിന് മൂന്ന് സ്ഥാനം നഷ്ടമായി. ആറാം സ്ഥാനത്താണിപ്പോള്‍ ബെല്‍ജിയം. അയല്‍ക്കാരായ നെതര്‍ലന്‍ഡ്‌സ് ഏഴാം സ്ഥാനത്ത് തുടരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനും രണ്ട് സ്ഥാനം നഷ്ടമായി. ഏഴാം സ്ഥാനത്താണിപ്പോള്‍ പോര്‍ച്ചുഗല്‍. കോപ്പയില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത കൊളംബിയ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി. 

ഇറ്റലിയാണ് പത്താം സ്ഥാനത്ത്. കോപ്പയിലെ സെമി ഫൈനലിസ്റ്റുകളായ ഉറുഗ്വെ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 11-ാം സ്ഥാനത്തെത്തി. ക്രൊയേഷ്യ, ജര്‍മനി, മൊറോക്കോ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവര്‍ യഥാക്രമം 12 മുതല്‍ 15-ാം സ്ഥാനത്ത്. ഏഷ്യന്‍ റാങ്കിംഗില്‍ 22-ാം സ്ഥാനത്താണ് ഇന്ത്യ.

Latest Videos
Follow Us:
Download App:
  • android
  • ios