ത്രില്ലറില്‍ ജര്‍മനിക്കൊപ്പമെത്തി! ഷൂട്ടൗട്ടില്‍ അര്‍ജന്റീന വീണു; അണ്ടര്‍ 17 ലോകകപ്പ് സെമിയില്‍ പുറത്ത്

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത ജര്‍മന്‍ താരം എറിക്ക് ഇമാനുവലിന് പിഴച്ചില്ല. എന്നാല്‍ അര്‍ജന്റൈന്‍ താരം ഫ്രാങ്കോ മസ്റ്റാന്‍ട്യുണോയുടെ കിക്ക് ജര്‍മന്‍ ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടു.

argentina lost to germany by penalty shoot out in u17 world cup semi final

ജക്കാര്‍ത്ത: അണ്ടര്‍ 17 ലോകകപ്പില്‍ ജര്‍മനി  ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ മറികടന്നാണ് ജര്‍മന്‍ കൗമാരപ്പട ഫൈനലില്‍ കടന്നത്. നിശ്ചിത സമയത്ത് ഇരും ടീമുകളും മൂന്ന് ഗോള്‍ വീതം നേടിയിരുന്നു. മത്സരം അവസാനങ്ങള്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അഗസ്റ്റില്‍ ഫാബിയന്‍ റൂബെര്‍ട്ടോ നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് സമനിലയൊരുക്കിയത്. താരം ഹാട്രിക്ക് പൂര്‍ത്തിയാക്കി. പാരീസ് ബ്രണ്ണറുടെ ഇരട്ട ഗോളുകളിലാണ് ജര്‍മനി കുതിച്ചത്. മാക്‌സ് മോസ്റ്റഡാണ് മറ്റൊരു ഗോള്‍ നേടിയത്. ഫ്രാന്‍സ് - മാലി മത്സരത്തിലെ വിജയികളെ ജര്‍മനി ഫൈനലില്‍ നേരിടും.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത ജര്‍മന്‍ താരം എറിക്ക് ഇമാനുവലിന് പിഴച്ചില്ല. എന്നാല്‍ അര്‍ജന്റൈന്‍ താരം ഫ്രാങ്കോ മസ്റ്റാന്‍ട്യുണോയുടെ കിക്ക് ജര്‍മന്‍ ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടു. റോബര്‍ട്ട് റംസാക്കിലൂടെ ജര്‍മനി ലീഡുയര്‍ത്തി. എന്നാല്‍ ക്ലൗഡിയോ എച്ചെവെറിയുടെ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങി. എന്നാല്‍ ജര്‍മനിയുടെ മൂന്നാം കിക്ക് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ ഫ്രാങ്കോ അഡ്രിയേല്‍ വിലാല്‍ബ രക്ഷപ്പെടുത്തി. ജുവാന്‍ വാലന്റൈന്‍ ജിമെനസ് അര്‍ജന്റീനയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടതോടെ ഗോള്‍നില 1-2 ആയി. എന്നാല്‍ ഫൈസല്‍ ഹര്‍ഷോയ് ജര്‍മനിയുടെ ലീഡുയര്‍ത്തി. യുവാന്‍ മാനുവല്‍ വിലാല്‍ബ അര്‍ജന്റീനയെ 2-3 ലെത്തിച്ചു. എന്നാല്‍ അവസാന കിക്കെടുത്ത ബ്രണ്ണര്‍ക്ക് പിഴച്ചില്ല. അര്‍ജന്റീനയ്ക്ക് കണ്ണീര്‍. ജര്‍മനി ഫൈനലില്‍.  

മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത് അര്‍ജന്റീന ആയിരുന്നെങ്കിലും ഒമ്പതാം മിനിറ്റില്‍ ബ്രണ്ണര്‍ ജര്‍മനിയെ മുന്നിലെത്തിച്ചു. ഡാര്‍വിച്ചിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. എന്നാല്‍ 36-ാം മിനിറ്റില്‍ അര്‍ജന്റീന സമനില കണ്ടെത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് അര്‍ജന്റീന ലീഡെടുത്തു. എന്നാല്‍ രണ്ടാം പാതിയില്‍ ജര്‍മനി തിരിച്ചടിച്ചു. 58-ാം മിനിറ്റിലായിരുന്നു ബ്രണ്ണറുടെ ഗോള്‍. 11 മിനിറ്റുകള്‍ക്ക് ശേഷം മാക്‌സ് മോസ്റ്റഡിലൂടെ ജര്‍മനി മുന്നിലെത്തി. ടീം വിജയമുറപ്പിച്ചിരിക്കെ ഇഞ്ചുറി സമയത്ത് റൂബെര്‍ട്ടോ സമനില ഗോള്‍ കണ്ടെത്തി. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. അവസാന നിമിഷം അര്‍ജന്റീന ഗോള്‍ കീപ്പറെ മാറ്റിയെങ്കിലും വിജയം നേടാനായില്ല.

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ അവനുണ്ടാകും, വമ്പന്‍ പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം

Latest Videos
Follow Us:
Download App:
  • android
  • ios