അർജന്റീന താരങ്ങൾ ഓപ്പൺ ബസിൽ സഞ്ചരിക്കുന്നതിനിടെ കുറുകെ കേബിൾ; ആഘോഷത്തിനിടെ ഒഴിവായത് വൻ അപകടം

വിമാനമിറങ്ങിയ ശേഷം ആരാധകരുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി ഓപ്പൺ ബസിൽ പോകുമ്പോഴാണ് സംഭവം ഉണ്ടായത്. ലിയോണൽ മെസി, ഡി മരിയ, ഡി പോൾ അടക്കമുള്ള താരങ്ങൾ ബസിന്റെ മുകൾ ഭാ​​ഗത്താണ് ഇരുന്നത്.

Argentina football team members avoid huge mishap during bus parade on arrival in Buenos Aries

ബ്യൂണസ് ഐറിസ്: ലോകകപ്പ് നേടിയത്തിന്റെ ആഘോഷങ്ങൾ തുടരുന്നതിനിടെ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് അർജന്റീന താരങ്ങൾ. ദോഹയിൽ നിന്ന് ടീം ഇന്ന് ബ്യൂണസ് ഐറിസിൽ എത്തിയിരുന്നു. വിമാനമിറങ്ങിയ ശേഷം ആരാധകരുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി ഓപ്പൺ ബസിൽ പോകുമ്പോഴാണ് സംഭവം ഉണ്ടായത്. ലിയോണൽ മെസി, ഡി മരിയ, ഡി പോൾ അടക്കമുള്ള താരങ്ങൾ ബസിന്റെ മുകൾ ഭാ​​ഗത്താണ് ഇരുന്നത്.

ബസ് മുന്നോട്ട് പോകുന്നതിനിടെ കുറകെയുള്ള കേബിൾ ആദ്യം താരങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. കേബിളിന് അടുത്ത് എത്തിയപ്പോൾ തക്കസമയത്ത് എല്ലാവരും കുനിഞ്ഞതിനാൽ മാത്രമാണ് അപകടം ഒഴിവായത്. വിശ്വ മാമാങ്കത്തിൽ വിജയം നേടിയയെത്തിയ വീരന്മാരെ കാണാൻ ഒരു രാജ്യമാകെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു. ലിയോണൽ മെസിക്കും സംഘത്തിനും വൻ വരവേൽപ്പാണ് അർജന്റീന ഒന്നടങ്കം ഒരുക്കിയത്.

ദോഹയിൽ നിന്ന് റോമിലെത്തിയ ശേഷമാണ് അർജന്റൈൻ ടീം ബ്യൂണസ് ഐറിസിലേക്ക് പറന്നത്. എസീസ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയപ്പോൾ തന്നെ വൻ ജനക്കൂട്ടം ടീമിനെ വളഞ്ഞു. ജയപരാജയങ്ങൾ മാറിമറിഞ്ഞ ഉജ്ജ്വലമായ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നപ്പോൾ തന്നെ അർജന്റീനയിൽ ആഘോഷം തുടങ്ങിയിരുന്നു. ലിയോണൽ മെസിയുടെയും മറ്റ് താരങ്ങളുടെയും പോസ്റ്ററുകളും ബാനറുകളും ഉയർത്തി  ലക്ഷക്കണക്കിനാളുകളാണ് ഒത്തുകൂടിയത്.

മെസിയുടേയും ടീം അംഗങ്ങളുടേയും പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിക്കൊണ്ടായിരുന്നു ആരാധകരുടെ ആഘോഷ പ്രകടനങ്ങള്‍. ബ്യൂണസ് ഐറിസിലെ പ്രസിദ്ധമായ ഒബലിക്‌സ് സ്തൂപത്തിന് സമീപം എതാണ്ട് 20 ലക്ഷത്തോളം ആളുകളാണ് തടിച്ചുകൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാട്ട് പാടിയും ചാന്റുകൾ മുഴക്കിയും നൃത്തം വച്ചും അവർ ലോകകപ്പ് നേട്ടം ആഘോഷമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. 

റഫറിക്ക് പിഴച്ചോ? മെസിയുടെ രണ്ടാം ​ഗോളിനെ ചൊല്ലിയുള്ള തർക്കങ്ങൾ തീരുന്നില്ല, വിവാദം കത്തുന്നു

Latest Videos
Follow Us:
Download App:
  • android
  • ios