കൂറ്റന്‍ കട്ടൗട്ട് ലിയോണല്‍ മെസിയിലെത്തണം; ആഗ്രഹം വ്യക്തമാക്കി പുള്ളാവൂരിലെ അര്‍ജന്‍റീന ആരാധകര്‍

അര്‍ജന്റൈന്‍ മധ്യനിരതാരം ഡി പോള്‍, പ്രതിരോധ താരങ്ങളായ ലിസാന്‍ഡ്രോ പരേഡസ്, ക്രിസ്റ്റ്യന്‍ റൊമേറൊ, മധ്യനിരതാരം പപ്പു ഗോമസ്, ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് എന്നിവരുടെ ശ്രദ്ധയിലെത്തിക്കാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിരുന്നു.

Argentina fans in Pullavoor says the giant cutout should reach Lionel Messi

തിരുവനന്തപുരം: കോഴിക്കോട് പുള്ളാവൂരില്‍ ഒരുക്കിയ ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട താരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് അര്‍ജന്റീന ആരാധകര്‍. പുള്ളാവൂരില്‍ കുറങ്ങാട്ടകടവ് പുഴയ്ക്ക് നടുവില്‍ സ്ഥാപിച്ച കട്ടൗട്ട് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പിന്നാലെയാണ് തങ്ങളുടെ ലക്ഷ്യം ആരാധകര്‍ തുറന്നുപറഞ്ഞത്. വാര്‍ത്തയും കട്ടൗട്ടും ഇതിഹാസതാരം മെസിയിലേക്ക് എത്തിക്കുകയെന്ന് ലക്ഷ്യമെന്ന് ആരാധകരില്‍ ഒരാളായ നൗഷീർ നെല്ലിക്കോട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. അര്‍ജന്റൈന്‍ മധ്യനിരതാരം ഡി പോള്‍, പ്രതിരോധ താരങ്ങളായ ലിസാന്‍ഡ്രോ പരേഡസ്, ക്രിസ്റ്റ്യന്‍ റൊമേറൊ, മധ്യനിരതാരം പപ്പു ഗോമസ്, ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് എന്നിവരുടെ ശ്രദ്ധയിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും നൗഷിര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ഈ താരങ്ങളിലേക്ക് കട്ടൗട്ടിന്റെ ചിത്രങ്ങളിലെത്തിക്കാന്‍ ആരാധകര്‍ക്ക് സാധിച്ചത്. വൈകാതെ മെസിയിലേക്കെത്തുമെന്നും അദ്ദേഹം പ്രതികരിക്കുമെന്നുമാണ് ആരാധകരുടെ വിശ്വാസം.

അര്‍ജന്റീന ഫാന്‍സ് പുള്ളാവൂരാണ് കട്ടൗട്ട് ഒരുക്കിയത്. 20,000 രൂപയോളമാണ് ചെലവ് വന്നത്. നാട്ടിലും വിദേശത്ത് നിന്നുള്ളവരുമടക്കം പണം പിരിച്ചാണ് കൂറ്റന്‍ കട്ടൗട്ട് ഒരുക്കിയത്. 57 പേര്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നുമാണ് ഇത്രയും തുക പിരിച്ചെടുത്തത്. രണ്ടാഴ്ച്ചത്തെ ശ്രമത്തിന്റെ ഫലമായിട്ടാണ് പുള്ളാവൂരില്‍ കട്ടൗട്ട് പൊങ്ങിയത്. കട്ടൗട്ട് സ്ഥാപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പത്ത് പേര്‍ ചേര്‍ന്നാണ് കട്ടൗട്ട് പുഴയുടെ നടുക്കെത്തിച്ചത്. 

അതും നെഞ്ചുവരെ പൊങ്ങിയ വെള്ളത്തിലൂടെ. ഇതിനേക്കാളും വലിയ കട്ടൗട്ടുകള്‍ പലയിടങ്ങളിലും പൊങ്ങിയിട്ടുണ്ടെങ്കിലും ഇത്ര വ്യത്യസ്തമായി രീതിയില്‍ ആദ്യമായിട്ടായിരിക്കുമെന്ന് ആരാധകര്‍ അവകാശപ്പെടുന്നു. കൂറ്റന്‍ കട്ടൗട്ട് വച്ചതില്‍ മാത്രം ഒതുങ്ങുന്നില്ല കാര്യങ്ങള്‍. ലോകകപ്പ് തുടങ്ങുമ്പോള്‍ സമീപപ്രദേശത്തുള്ള ഗ്രൗണ്ടില്‍ കൂറ്റന്‍ സ്‌ക്രീന്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍. എല്ലാവര്‍ക്കും ലോകകപ്പ് മത്സരങ്ങള്‍ കാണാനുള്ള പാകത്തിലാണ് സ്‌ക്രീന്‍ ഒരുക്കുക. 

അര്‍ജന്റീനയുടെ പ്രശസ്തമായ വെള്ളയും നീലയും നിറങ്ങളുള്ള കുപ്പായത്തില്‍ പത്താം നമ്പറില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മെസിയെ ഏറെ ദൂരെ നിന്നുപോലും കാണാനാവും. ലോകകപ്പിനായുള്ള 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാനാണ് മെസിയും സംഘവും ഇത്തവണ ഖത്തറില്‍ ഇറങ്ങുന്നത്. നാല് ടീമുകള്‍ വീതമുള്ള 8 ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍. 

'പന്ത് കയ്യില്‍ കുടുങ്ങിയെന്നാണ് കരുതുയിത്'; 'പിടിവിട്ട' ക്യാച്ചിനെ കുറിച്ച് കെയ്ന്‍ വില്യംസണ്‍

ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും അഞ്ചുവട്ടം കിരീടം നേടിയ ബ്രസീലും തോല്‍വിയറിയാതെ കുതിക്കുന്ന ലിയോണല്‍ മെസിയുടെ അര്‍ജന്റീനയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പടയുമെല്ലാം ഫേവറൈറ്റുകള്‍. നവംബര്‍ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോര്‍ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് കിക്കോഫാകും.

ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും

ഗ്രൂപ്പ് എ

ഖത്തര്‍
നെതര്‍ലന്‍ഡ്സ്
സെനഗല്‍
ഇക്വഡോര്‍

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്

ഗ്രൂപ്പ് സി

അര്‍ജന്റീന
മെക്സിക്കോ
പോളണ്ട്
സൗദി അറേബ്യ

ഗ്രൂപ്പ് ഡി

ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്ട്രേലിയ

ഗ്രൂപ്പ് ഇ

ജര്‍മ്മനി
സ്പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക

ഗ്രൂപ്പ് എഫ്

ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ

ഗ്രൂപ്പ് ജി

ബ്രസീല്‍
സ്വിറ്റ്സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍

ഗ്രൂപ്പ് എച്ച്

പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന
 

Latest Videos
Follow Us:
Download App:
  • android
  • ios