Asianet News MalayalamAsianet News Malayalam

തോര്‍, സ്‌പൈഡര്‍മാന്‍! മെസിയുടെ സൂപ്പര്‍ഹീറോ ആഘോഷത്തിന് പിന്നില്‍? കാര്യം വ്യക്തമാക്കി ഭാര്യ റൊക്കൂസോ

ഒടുവില്‍ ഷാര്‍ലെക്കെതിരായ മത്സരത്തിന് ശേഷം സ്‌പൈഡര്‍മാനുമെത്തി. മെസിയുടെ മക്കള്‍ മാര്‍വല്‍ സൂപ്പര്‍ ഹീറോസിന്റെ ആരാധകരാണെന്നും അവര്‍ക്ക് വേണ്ടിയാണ് മെസിയുടെ ഈ സെലിബ്രേഷനെന്നും അന്റോനെല്ല പറയുന്നു.

Antonela Roccuzzo on lione messi super hero celebrations saa
Author
First Published Aug 15, 2023, 11:17 AM IST | Last Updated Aug 15, 2023, 11:17 AM IST

മയാമി: അമേരിക്കന്‍ ഫുട്‌ബോളില്‍ മെസി തരംഗമാണ്. മെസിയുടെ ഗോളുകളില്‍ സന്തോഷിക്കുന്നത് ഫുട്‌ബോള്‍ ആരാധകര്‍ മാത്രമല്ല, മാര്‍വല്‍ സൂപ്പര്‍ഹീറോ സിനിമകളുടെ ആരാധകര്‍ കൂടിയാണ്. ഇന്റര്‍ മയാമി ജഴ്‌സിയില്‍ മെസി ഓരോ ഗോള്‍ നേടുമ്പോഴും ആഘോഷിക്കുന്നത് സൂപ്പര്‍ ഹീറോകളുടെ ആക്ഷനോട് കൂടിയാണ്. ലീഗ്‌സ് കപ്പില്‍ അറ്റ്‌ലാന്റ യുണൈറ്റഡിനെതിരായ ഗോളിന് ശേഷം ഇന്റര്‍ മയാമി സഹഉടമയും വിഖ്യാത ഇംഗ്ലീഷ് ഫുട്‌ബോള്‍ താരവുമായ ഡേവിഡ് ബെക്കാമിനെ നോക്കി മെസി ഒരു പ്രത്യേക സെലിബ്രേഷന്‍ നടത്തി.

എല്ലാം തന്റെ കയ്യില്‍ ഭദ്രം, എനിക്കുള്ള ബിയര്‍ മാറ്റി വച്ചോളു എന്ന തരത്തിലൊക്കെയായിരുന്നു ആരാധകര്‍ ആദ്യം ഇതിനെ വ്യാഖാനിച്ചത്. എന്നാല്‍ ഗോള്‍ സെലിബ്രേഷന് പിന്നിലെ യഥാര്‍ത്ഥ രഹസ്യം മെസിയുടെ ഭാര്യ അന്റൊനെല്ല റൊക്കൂസോ വെളിപ്പെടുത്തി. മാര്‍വല്‍ സൂപ്പര്‍ ഹീറോ തോറിനെയാണ് മെസി അനുകരിച്ചത്. ഓര്‍ലാന്റോ സിറ്റിക്കെതിരായ ഗോളിന് ശേഷിന് ശേഷം വീണ്ടു കണ്ടു മറ്റൊരു മാര്‍വല്‍ സൂപ്പര്‍ ഹീറോ സെലിബ്രേഷന്‍. ഇത്തവണ ബ്ലാക്ക് പാന്തറിനെയാണ് മെസ്സി അനുകരിച്ചത്.

ഒടുവില്‍ ഷാര്‍ലെക്കെതിരായ മത്സരത്തിന് ശേഷം സ്‌പൈഡര്‍മാനുമെത്തി. മെസിയുടെ മക്കള്‍ മാര്‍വല്‍ സൂപ്പര്‍ ഹീറോസിന്റെ ആരാധകരാണെന്നും അവര്‍ക്ക് വേണ്ടിയാണ് മെസിയുടെ ഈ സെലിബ്രേഷനെന്നും അന്റോനെല്ല പറയുന്നു. എന്തായാലും മാര്‍വല്‍ ആരാധകര്‍ ഹാപ്പിയാണ്. ഒപ്പം അടുത്ത സൂപ്പര്‍ ഹീറോ സെലിബ്രേഷന് വേണ്ടിയുള്ള കാത്തിരിപ്പിലും.

മറ്റുരാജ്യത്തെ ഇന്ത്യന്‍ വംശജരും ഫുട്‌ബോള്‍ ടീമിലെത്തും! ടീം ശക്തിപ്പെടുത്താനുള്ള നീക്കവുമായി എഐഎഫ്എഫ്

ലോക ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോളുകള്‍ നേടിയ താരങ്ങുടെ പട്ടികയില്‍ ഡിയേഗോ മറഡോണയെ പിന്തള്ളാന്‍ മെസിക്കായിരുന്നു. ലീഗ്സ് കപ്പില്‍ എഫ്സി ഡല്ലാസിനെതിരെ ഇന്റര്‍ മയാമിക്ക് വേണ്ടി ഫ്രീകിക്ക് ഗോള്‍ നേടിയതോടെയാണ് മെസി അര്‍ജന്റൈന്‍ ഇതിഹാസത്തെ പിന്നിട്ടത്. നിലവില്‍ മെസിക്ക് 63 ഫ്രീകിക്ക് ഗോളുകളാണുള്ളത്, ഇന്റര്‍ മയാമിയില്‍ ഇതിനോടകം രണ്ട് ഫ്രീക്ക് ഗോളുകള്‍ മെസി നേടി.

Latest Videos
Follow Us:
Download App:
  • android
  • ios