ക്വാര്‍ട്ടറിനുള്ള ടാക്റ്റിക്സ് ഒരുക്കി സ്കലോണി, ഒപ്പം അര്‍ജന്‍റീന ആരാധകര്‍ക്ക് ആശ്വാസവാര്‍ത്തയും, മരിയ എത്തും

ഡി മരിയയ്ക്ക് പകരം കളിച്ച പപ്പു ഗോമസ് ക്വാർട്ടർ ഫൈനലിൽ കളിക്കാനിടയില്ല. ഡി മരിയയുടെ പരിക്ക് മാറിയില്ലെങ്കിൽ ലിയാൻഡ്രോ പരേഡസിനാവും അവസരം കിട്ടുക. ലിസാൻഡ്രോ മാർട്ടിനസും പരിഗണനയിലുണ്ട്.

angel di maria started practice after injury

ദോഹ: ഓസ്ട്രേലിയയെ തോൽപിച്ച് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച ആഘോഷത്തിലാണ്  ലിയോണല്‍ മെസിയും സംഘവും. അർജന്‍റൈന്‍ ടീം ഇന്ന് പരിശീലനം പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്ക് മാറിയ ഏയ്ഞ്ചല്‍ ഡി മരിയ മാത്രമാണ് ഇന്നലെ പരിശീലനം നടത്തിയത്. പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് ഡി മരിയക്ക് പരിക്കേറ്റത്. ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്സിനെതിരെ ഡി മരിയ തിരിച്ചെത്തുമെന്നാണ് കോച്ച് ലിയോണൽ സ്കലോണിയുടെ പ്രതീക്ഷ.

ഡി മരിയയ്ക്ക് പകരം കളിച്ച പപ്പു ഗോമസ് ക്വാർട്ടർ ഫൈനലിൽ കളിക്കാനിടയില്ല. ഡി മരിയയുടെ പരിക്ക് മാറിയില്ലെങ്കിൽ ലിയാൻഡ്രോ പരേഡസിനാവും അവസരം കിട്ടുക. ലിസാൻഡ്രോ മാർട്ടിനസും പരിഗണനയിലുണ്ട്. യൂറോപ്യന്‍ കരുത്തരെ വീഴ്ത്തുന്നതിനായി അര്‍ജന്‍റീനയുടെ പരിശീലകന്‍ ലിയോണല്‍ സ്കലോണി ടാക്റ്റിക്സ് ഒരുക്കി കഴിഞ്ഞു. അതാത് മത്സരത്തിന് വേണ്ടി മാത്രം പ്രത്യേകം തന്ത്രങ്ങള്‍ മെനയാറുള്ള പരിശീലകനാണ് സ്കലോണി.

36 വര്‍ഷത്തിന് രാജ്യത്തിന് വീണ്ടുമൊരു ലോക കിരീടം എന്ന മോഹം പൂര്‍ത്തിയാക്കാന്‍ മെസിക്ക് കഴിയുമെന്നാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്. ആയിരാമത്തെ ഫുട്‌ബോള്‍ മത്സരത്തില്‍, നായകാനുള്ള നൂറാം മത്സരത്തില്‍ പേരിനൊത്ത പെരുമക്കൊത്ത കളി കാഴ്ച വെച്ചാണ് മെസി ടീമിനെ വീണ്ടുമൊരു ക്വാര്‍ട്ടറിലെത്തിച്ചത്. ഒന്നാന്തരം ഗോളടിച്ച് ടീമിനെ മുന്നിലെത്തിക്കുക മാത്രമല്ല മെസ്സി ചെയ്തത്. ഒന്നാന്തരമായി ടീമിനെ നയിക്കുകയുമാണ്. മൈതാനം നിറഞ്ഞു കളിച്ച മെസി ആരാധകരുടെ മനംനിറച്ചു.

ഫുട്‌ബോള്‍ പ്രേമികള്‍ ഒരിക്കല്‍ കൂടി ആ പ്രതിഭക്ക് മുന്നില്‍ ആശംസകള്‍ ചൊരിഞ്ഞു.  പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്‍റീന ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്. ആദ്യപകുതിയിലെ ലിയോണല്‍ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റില്‍ ജൂലിയന്‍ അല്‍വാരസിലൂടെ അര്‍ജന്‍റീന ലീഡ് രണ്ടാക്കിയപ്പോള്‍ 77-ാം മിനുറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഓണ്‍ഗോള്‍ വഴങ്ങിയത് മാത്രമാണ് മത്സരത്തിലെ ഏക ട്വിസ്റ്റ്.

ക്വാര്‍ട്ടറില്‍ ഡിസംബര്‍ 9ന് നെതര്‍ലന്‍ഡ്‌സാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. ഖത്തര്‍ ലോകകപ്പില്‍ തന്‍റെ പ്രതിഭ മുഴുവന്‍ പുറത്തെടുത്തപ്പോള്‍ ഒരിക്കൽക്കൂടി അർജന്‍റീനയുടെ രക്ഷകനായി മാറുകയായിരുന്നു ഓസ്ട്രേലിയക്കെതിരെ ലിയോണൽ മെസി. കളിച്ചും കളിപ്പിച്ചും കളിക്കളം വാണ മെസിയാണ് തന്നെയായിരുന്നു മാൻ ഓഫ് ദി മാച്ച്. 

എതിര്‍ ടീമിലെ 9 താരങ്ങളും ബോക്സില്‍, ഒപ്പം ഗോളിയും; 'അട്ടയുടെ കണ്ണ് കണ്ടവനായി' മിശിഹ, കവിത പോലൊരു ഗോള്‍

Latest Videos
Follow Us:
Download App:
  • android
  • ios