അഭിമുഖത്തിലെ മോശം പരാമർശം; ഇഗോർ സ്റ്റിമാക്കിന് കാരണം കാണിക്കൽ നോട്ടീസ് നൽകി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ
ഏഷ്യന്‍ ഗെയിംസിനുള്ള തയാറെടുപ്പ് ക്യാംപിലേക്ക് അണ്ടര്‍ 23 വിഭാഗത്തിലുള്ള 28 താരങ്ങളെ തെരഞ്ഞെടുത്തിരുന്നെങ്കിലും 12 കളിക്കാരെ മാത്രമെ ക്ലബ്ബുകള്‍ വിട്ടു നല്‍കിയിരുന്നുള്ളു. കളിക്കാരെ വിട്ടു നല്‍കാന്‍ ഐ എസ് എല്‍ ക്ലബ്ബുകള്‍ തയാറാവാത്തതിനെത്തുടര്‍ന്ന് പരിശീലന ക്യാംപ് മാറ്റി വെക്കേണ്ടി വന്നിരുന്നു.
ദില്ലി: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോര്‍ സ്റ്റിമാക്കിന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്. മാധ്യമങ്ങളിലൂടെയുള്ള വിവാദ പരാമര്‍ശങ്ങളിലാണ് നടപടി. മൂന്ന് ദിവസത്തിനകം സ്റ്റിമാക്ക് മറുപടി നൽകണം.കിംഗ്സ് കപ്പിന് തൊട്ടുമുൻപാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ നടപടി.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ താരങ്ങളെ ക്യാമ്പിലേക്ക് വിട്ടു നൽകാത്ത ഐഎസ്എൽ ക്ലബുകൾക്കെതിരെ കടുത്ത ഭാഷയിൽ സ്റ്റിമാക്ക് വിമര്‍ശിച്ചിരുന്നു. നിങ്ങൾ മാറാൻ തയ്യാറായില്ലെങ്കിൽ താൻ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു സ്റ്റിമാക്കിന്‍റെ മുന്നറിയിപ്പ്. ഏഷ്യന്‍ ഗെയിംസിനുള്ള തയാറെടുപ്പ് ക്യാംപിലേക്ക് അണ്ടര്‍ 23 വിഭാഗത്തിലുള്ള 28 താരങ്ങളെ തെരഞ്ഞെടുത്തിരുന്നെങ്കിലും 12 കളിക്കാരെ മാത്രമെ ക്ലബ്ബുകള്‍ വിട്ടു നല്‍കിയിരുന്നുള്ളു. കളിക്കാരെ വിട്ടു നല്‍കാന്‍ ഐ എസ് എല്‍ ക്ലബ്ബുകള്‍ തയാറാവാത്തതിനെത്തുടര്‍ന്ന് പരിശീലന ക്യാംപ് മാറ്റി വെക്കേണ്ടി വന്നിരുന്നു.
ഈസ്റ്റ് ബംഗാള്‍, ജംഷെഡ്പൂര്‍ എഫ്‌സി, കേരളാ ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ് സി, ഒഡിഷ എഫ് സി ക്ലബ്ബുകളാണ് കളിക്കാരെ വിട്ടു നല്‍കാന്‍ വിമുഖത കാട്ടിയത്. പഞ്ചാബ് എഫ് സിയും കളിക്കാരെ വിട്ടു നല്‍കാന്‍ തയാറായില്ല. ഇതോടെയാണ് സ്റ്റിമാക്ക് അഭിമുഖത്തില്‍ രൂക്ഷമായ ഭാഷയില്‍ പൊട്ടിത്തെറിച്ചത്. ഞാന്‍ ഇന്ത്യയിലെത്തിയത് ആരുടെയും ***** നക്കാനല്ലെന്നും സഹായിക്കാനാണെന്നും എന്‍റെ സഹായം വേണ്ടെങ്കില്‍ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാമെന്നും സ്റ്റിമാക്ക് പറഞ്ഞിരുന്നു. ഇതാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് സ്റ്റിമാക്കിന് ഫെഡറേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
സ്റ്റിമാക്കിന് കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഫിഫ റാങ്കിംഗില്‍ വീണ്ടും ആദ്യ 100ല്‍ തിരിച്ചെത്തിയിരുന്നു.സ്റ്റിമാക്കിന് കീഴില്‍ ഇന്ത്യ ലോകകപ്പ് യോഗ്യത നേടുമെന്ന് ആരാധകര്‍ സ്വപ്നം കാണുന്നതിനിടെയാണ് വിവാദ പരാമര്‍ശവുമായി സ്റ്റിമാക്ക് രംഗത്തെത്തിയതും പിന്നാലെ ഫെഡറേഷന്‍ നടപടിക്ക് ഒരുങ്ങുന്നതും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക