സൂപ്പര്‍ താരങ്ങളുടെ ഒഴുക്ക് നിലക്കുന്നില്ല, നെയ്മര്‍ക്ക് പിന്നാലെ മുഹമ്മദ് സലായും സൗദി പ്രൊ ലീഗിലേക്ക്
തുടര്‍ച്ചയായ ഏഴാം സീസണിലും ആദ്യ മത്സരത്തിൽ തന്നെ ഗോളടിക്കുക. പ്രീമിയര്‍ ലീഗിന്‍റെ ആദ്യ വാരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്നതാരമാവുക. എന്നീ റെക്കോര്‍ഡുകളാണ് കയ്യെത്തും ദൂരത്ത് നഷ്ടമായത്.
ലിവര്‍പൂള്‍: ലിവര്‍പൂൾതാരം മുഹമ്മദ് സലായും സൗദിയിലേക്ക് ചേക്കേറിയേക്കും. സൗദി ക്ലബുകളുമായി ചര്‍ച്ച നടത്താൻ ഏജന്‍റിന് സലാ നിര്‍ദ്ദേശം നൽകിയെന്നാണ് റിപ്പോര്‍ട്ടുകൾ. കൃത്യം ഒരാഴ്ച മുമ്പാണ് ഈജിപ്ഷ്യൻ സൂപ്പര്‍താരം മുഹമ്മദ് സലാ സൗദി പ്രോ ലീഗിലേക്ക് ചേക്കേറിയേക്കുമെന്ന റിപ്പോര്‍ട്ടുകൾ ഏജന്‍റ് റാമി അബ്ബാസ് നിഷേധിച്ചത്. സലാ ലിവര്‍പൂളിന്‍റെ താരമാണെന്നും, ക്ലബ് വിടുമായിരുമായെങ്കിൽ കരാര്‍ പുതുക്കില്ലെയെന്നുമായിരുന്നു റാമിയുടെ വാക്കുകൾ.
എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ മാറി മറിഞ്ഞെന്നാണ് അറബ് - ഇംഗ്ലീഷ് മാധ്യമങ്ങളിൽ വരുന്ന റിപ്പോര്‍ട്ടുകൾ. പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ സലായെ പരിശീലകൻ യര്‍ഗൻ ക്ലോപ്പ് കളിപ്പിച്ചിരിന്നില്ല. 77-ാം മിനിറ്റിൽ തിരിച്ചുവിളിച്ചതിൽ താരം പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സബ് ചെയ്തതിലൂടെ രണ്ട് റെക്കോര്‍ഡുകൾ നേടാനുള്ള അവസരമാണ് സലാക്ക് നഷ്ടമായത്.
പണക്കരുത്തില്‍ സ്പാനിഷ് ലീഗിനെ മറികടന്നു; സൗദി പ്രോ ലീഗിന് പ്രതിരോധം ഒരുക്കാനാവാതെ യൂറോപ്യൻ ക്ലബുകൾ
തുടര്‍ച്ചയായ ഏഴാം സീസണിലും ആദ്യ മത്സരത്തിൽ തന്നെ ഗോളടിക്കുക. പ്രീമിയര്‍ ലീഗിന്‍റെ ആദ്യ വാരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്നതാരമാവുക. എന്നീ റെക്കോര്‍ഡുകളാണ് കയ്യെത്തും ദൂരത്ത് നഷ്ടമായത്. എന്നാൽ റെക്കോര്‍ഡുകളല്ല. മത്സരം ജയിക്കുകയാണ് തനിക്ക് പ്രാധാന്യമെന്നും ഇപ്പോൾ തന്നെ സലായുടെ പേരിൽ 500 റെക്കോര്‍ഡുകള്‍ ഉണ്ടാവുമെന്നായിരുന്നു ക്ലോപ്പിന്‍റെ ഇതിലുള്ള പ്രതികരണം.
ഈ സംഭവത്തിന് ശേഷം ക്ലോപ്പും സലായും തമ്മിലുള്ള ബന്ധം വഷളായെന്നും സൗദി ക്ലബുകളുമായി ചര്‍ച്ച തുടങ്ങാൻ താരം ഗ്രീൻ സിഗ്നൽ നൽകിയെന്നുമാണ് മാധ്യമ വാര്‍ത്തകൾ. അൽ ഇത്തിഹാദ് ക്ലബിന്‍റെ വൈസ് പ്രസിഡന്‍റ് മുഹമ്മദ് സലായെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ തുടങ്ങിയതും അഭ്യൂഹങ്ങൾ വര്‍ദ്ധിപ്പിക്കുന്നു. സലായ്ക്ക് പ്രതിവര്‍ഷം 60 ദശലക്ഷം യൂറോ ഇത്തിഹാദ് വാഗ്ദാനം ചെയ്തുകഴിഞ്ഞെന്നും വാര്‍ത്തകളുണ്ട്. സൗദി പ്രോ ലീഗിലെ നിലവിലെ ചാംപ്യന്മാരായ അൽ ഇത്തിഹാദ് ഇതിനോടകം തന്നെ കരീം ബെൻസേമ, എൻകോളോ കാന്‍റെ, ഫാബീഞ്ഞോ, തിയാഗോ ജോട്ട തുടങ്ങിയ താരങ്ങളെ ക്ലബ്ബിലെത്തിച്ചിട്ടുണ്ട്.
35 വാര അകലെ നിന്ന് മെസിയുടെ വണ്ടര്‍ ഗോള്‍, ഫിലാഡല്‍ഫിയയെ തകര്‍ത്ത് ഇന്‍റര്‍ മയാമി ഫൈനലില്‍-വീഡിയോ
മറ്റുടീമുകളിലും വമ്പൻ താരങ്ങൾ എത്തിയതോടെ കിരീടം നിലനിര്‍ത്താൻ സലായെ പോലൊരു താരത്തെ കൂടി എത്തിക്കാനാണ് അൽ ഇത്തിഹാദിന്‍റെ നീക്കം. 2017ൽ റോമയിൽ നിന്ന് ലിവര്‍പൂളിലെത്തിയ സലാ ആകെ 306 മത്സരങ്ങളിൽ നിന്ന് 186 ഗോളുകൾ നേടിയിട്ടുണ്ട്. ലിവര്‍പൂളിന്‍റെ പ്രീമിയര്‍ ലീഗ്, ചാംപ്യൻസ് ലീഗ് കിരീട നേട്ടങ്ങളും നിര്‍ണായക സ്ഥാനമുണ്ട് മുഹമ്മദ് സലായ്ക്ക്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക