റൊണാള്‍ഡോക്കും ബെന്‍സേമക്കും പിന്നാലെ നെയ്മറും സൗദി പ്രൊ ലീഗിലേക്ക്, കരാറായി

98.5 മില്യണ്‍ ഡോളറിനാണ് പി എസ് ജിയില്‍ നിന്ന്  അല്‍ ഹിലാല്‍ നെയ്മറെ ടീമിലെത്തിക്കുന്നത്. കൈമാറ്റം സംബന്ധിച്ച് ഇരു ക്ലബ്ബുകളും ധാരണയിലെത്തിയെന്നും ട്രാന്‍സ്ഫറിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നുവെന്നും റൊമാനോ ട്വീറ്റില്‍ വ്യക്തമാക്കി.

After Ronaldo and Benzema Neymar is off to Saudi Arabia gkc

റിയാദ്: ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കും കരീം ബെന്‍സേമക്കും പിന്നാലെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും സൗദി പ്രൊ ലീഗിലേക്ക്. പി എസ് ജി വിടാന്‍ സന്നദ്ധത അറിയിച്ച നെയ്മറെ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഹിലാല്‍ ആണ് സ്വന്തമാക്കുന്നത്. നെയ്മറുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് പി എസ് ജിയും അല്‍ ഹിലാലും ധാരണയിലെത്തിയതായി പ്രമുഖ ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ നിരീക്ഷകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.

98.5 മില്യണ്‍ ഡോളറിനാണ് പി എസ് ജിയില്‍ നിന്ന്  രണ്ട് വര്‍ഷ കരാറില്‍ 31കാരനായ നെയ്മറെ അല്‍ ഹിലാല്‍ ടീമിലെത്തിക്കുന്നത്. കൈമാറ്റം സംബന്ധിച്ച് ഇരു ക്ലബ്ബുകളും ധാരണയിലെത്തിയെന്നും ട്രാന്‍സ്ഫറിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നുവെന്നും റൊമാനോ ട്വീറ്റില്‍ വ്യക്തമാക്കി. ഒരു വര്‍ഷം കൂടി കരാറുണ്ടെങ്കിലും പി എസ് ജി വിടാന്‍ തീരുമാനിച്ച നെയ്മര്‍ ബാഴ്സലോണയിലേക്ക് തിരികെ പോകാന്‍ ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ വന്നതോടെയാണ് സൗദി പ്രൊ ലീഗിലേക്ക് കൂടുമാറാന്‍ സൂപ്പര്‍ താരം തീരുമാനിച്ചത്. അല്‍ ഹിലാലില്‍ 88 മില്യണ്‍ ഡോളറായിരിക്കും നെയ്മര്‍ക്ക് സീസണിലെ പ്രതിഫലം.

2017ൽ ലോകറെക്കോർഡ് ട്രാൻസ്ഫർ തുകയായ 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മർ പിഎസ്‌ജിയിൽ എത്തിയത്. പി എസ് ജിയില്‍ ആറ് സീസണ്‍  പൂര്‍ത്തിയാക്കിയ നെയ്മർ 173 കളിയിൽ 118 ഗോൾ നേടിയെങ്കിലും  ടീമിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുക എന്ന അന്തിമലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബാഴ്സയില്‍ നിന്ന് പി എസ് ജിയിലെത്തിയ സൂപ്പര്‍ താരം ലിയോണല്‍ മെസിയും സീസണൊടുവില്‍ ക്ലബ്ബ് വിട്ടതോടെയാണ് പി എസ് ജി വിടാനുള്ള തീരുമാനം നെയ്മര്‍ ഉറപ്പിച്ചത്. പി എസ് ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുമായി അഥ്ര രസത്തിലല്ലാതിരുന്നതും ആരാധകരുടെ പ്രതിഷേധവും നെയ്മര്‍ ക്ലബ്ബ് വിടാന്‍ കാരണമായി. നേരത്തെ റുബെൻ നെവസ്, കാലിദോ കൂലിബാലി, മിലിൻകോവിച്, മാൽക്കം എന്നിവരെ അൽ ഹിലാൽ ഇതിനോടകം ടീമിലെത്തിച്ചിരുന്നു.

ഗോകുലം കേരളയ്ക്ക് മുന്നില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് അടിതെറ്റി! ഡ്യൂറന്റ് കപ്പില്‍ മിന്നുന്ന ജയം

ജനുവരിയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കിയ സൗദി പ്രൊ ലീഗ് ടീമായ അല്‍ നസ്ര്‍ ആണ് സൗദി ലീഗിലേക്ക് സൂപ്പര്‍ താരങ്ങളുടെ ഒഴുക്കിന് കാരണമായത്. കഴിഞ്ഞ സീസണൊടുവില്‍ പ്രൊ ലീഗ് ടീമായ അല്‍ ഇത്തിഹാദ് ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സേമയെയും ടീമിലെത്തിച്ചു. ലിയോണല്‍ മെസിക്കായും സൗദി ടീമുകള്‍ ശ്രമിച്ചെങ്കിലും അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിലേക്കാണ് മെസി പോയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios