സിങ്കിന്‍റെ കുറവുണ്ടോ? കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...
മുറിവുണക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്താനും ഹൃദയം, കണ്ണ്, ചര്‍മ്മം, തലമുടി എന്നിവയുടെ ആരോഗ്യത്തിനും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും സിങ്ക് സഹായിക്കും.
ശരീരത്തിന് അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക്. രോഗ പ്രതിരോധശേഷി കൂട്ടാനും, ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും സിങ്ക് ഏറെ പ്രധാനമാണ്. അതുപോലെ തന്നെ, മുറിവുണക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്താനും ഹൃദയം, കണ്ണ്, ചര്‍മ്മം, തലമുടി എന്നിവയുടെ ആരോഗ്യത്തിനും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും സിങ്ക് സഹായിക്കും.
ശരീരത്തില്‍ സിങ്കിന്‍റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും വിശപ്പില്ലായ്മയും ശരീര ഭാരം കുറയാനും കാരണമാകും. സിങ്കിന്‍റെ കുറവു ദഹനത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. മുറിവ് ഉണങ്ങാന്‍ സമയമെടുക്കുന്നതും ചിലപ്പോള്‍ സിങ്കിന്‍റെ അഭാവം മൂലമാകാം.
സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
മത്തങ്ങാ വിത്തുകളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്കിന്റെ നല്ല സ്രോതസ്സാണ് ഇവ. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും മഗ്നീഷ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
രണ്ട്...
പയറുവര്‍ഗങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കടല, പയര്‍, ബീന്‍സ് തുടങ്ങിയവയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ സിങ്ക് അടങ്ങിയിരിക്കുന്നു.
മൂന്ന്...
നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്കും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് നല്ലതാണ്.
നാല്...
പാലും പാലുല്‍പ്പന്നങ്ങളുമാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും.
അഞ്ച്...
ചിക്കനിലും അത്യാവശ്യം വേണ്ട സിങ്ക് അടങ്ങിയിട്ടുണ്ട്. ചിക്കന്‍ സൂപ്പ്, ഗ്രില്‍ ചെയ്ത ചിക്കന്‍ എന്നിവ കഴിക്കുന്നത് സിങ്ക് ശരീരത്തിലെത്തുന്നതിന് സഹായിക്കും.
ആറ്...
മുട്ടയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് മുട്ട. ഒരു വലിയ മുട്ടയില്‍ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട്.
ഏഴ്...
ഡാര്‍ക്ക് ചോക്ലേറ്റാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍...