Diet Tips : മുറിവുകള്‍ പെട്ടെന്ന് ഭേദമാകാനും പ്രതിരോധശേഷിക്കും കഴിക്കേണ്ട ഭക്ഷണങ്ങള്‍

സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ പതിവായി കഴിക്കുന്നത് മൂലം സിങ്കത്തിന്‍റെ അഭാവമുണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളെ അകറ്റിനിര്‍ത്താൻ സാധിക്കും.

zinc deficiency may cause lag in healing wounds

നമ്മുടെ ശരീരത്തില്‍ ദിവസവും നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ നേരിട്ടും ( Body Functions ) അല്ലാതെയും സ്വാധീനിക്കുന്ന ഏറ്റവും വലിയൊരു ഘടകമാണ് ഭക്ഷണം. ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകമായി ആവശ്യമായി വരുന്ന ഘടകങ്ങളുണ്ട്. ഇവയെല്ലാം തന്നെ ഭക്ഷണത്തിലൂടെയാണ് നാം കണ്ടെത്തുന്നത്. ഇങ്ങനെയുള്ള അവശ്യഘടകങ്ങളില്‍ ഏതിലെങ്കിലും കുറവ് സംഭവിച്ചാല്‍ അത് നമ്മുടെ ആകെ ആരോഗ്യത്തെയും ബാധിക്കാം.

അത്തരത്തില്‍ നമുക്കാവശ്യമായിട്ടുള്ളൊരു ഘടകമാണ് സിങ്ക്. സിങ്കിന് പലവിധത്തിലുമുള്ള ശാരീരിക ധര്‍മ്മങ്ങളുണ്ട് ( Body Functions ) . ഡിഎന്‍എ സംശ്ലേഷണം, എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തല്‍, പ്രോട്ടീൻ സംശ്ലേഷണം, ജനിതകഘടങ്ങളുടെ ആവിഷ്കാരത്തെ സ്വാധീനിക്കല്‍, വളര്‍ച്ചയെ പരിപോഷിപ്പിക്കല്‍ എന്ന് തുടങ്ങി പല ധര്‍മ്മങ്ങളും സിങ്ക് ശരീരത്തില്‍ ചെയ്യുന്നുണ്ട്. 

ഇവയ്ക്ക് പുറമെ നമുക്ക് പറ്റുന്ന മുറിവുകള്‍ പെട്ടെന്ന് ഭേദപ്പെടുത്താനും ഒപ്പം തന്നെ പ്രതിരോധശേഷി മെച്ചപ്പെടുത്താനുമെല്ലാം ഇത് പ്രയോജനപ്രദമാണ്. അതിനാല്‍ സിങ്കിന്‍റെ അഭാവം ( Zink Deficiency ) മുകളില്‍ പറഞ്ഞിരിക്കുന്ന പ്രവര്‍ത്തനങ്ങളെയെല്ലാം അവതാളത്തിലാക്കാം. 

സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ പതിവായി കഴിക്കുന്നത് മൂലം സിങ്കത്തിന്‍റെ അഭാവമുണ്ടാക്കിയേക്കാവുന്ന ( Zink Deficiency )  പ്രശ്നങ്ങളെ അകറ്റിനിര്‍ത്താൻ സാധിക്കും. 

നട്ട്സ്

കപ്പലണ്ട്, അണ്ടിപ്പരിപ്പ്, ബദാം എന്നിവയലെല്ലാം സിങ്കിന്‍റെ നല്ല ഉറവിടമാണ്. ഒപ്പം തന്നെ നട്ടസ് ആരോഗ്യകരമായ കൊഴുപ്പ്, വൈറ്റമിനുകള്‍ തുടങ്ങി ശരീരത്തിനാവശ്യമുള്ള പലതും നല്‍കുന്നുണ്ട്.

പാലും പാലുത്പന്നങ്ങളും

വെജിറ്റേറിയൻസിനെ സംബന്ധിച്ച് എളുപ്പത്തില്‍ സിങ്ക് ലഭിക്കാൻ കഴിക്കാവുന്നതാണ് പാലും പാലുത്പന്നങ്ങളും. പാല്‍, തീസ്, കട്ടത്തൈര് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. 

മുട്ട

മിക്ക ദിവസങ്ങളിലും വീടുകളില്‍ തയ്യാറാക്കുന്നൊരു വിഭവമാണ് മുട്ട. ശരീരത്തിനാവശ്യമായ മറ്റ് പല ഘടകങ്ങള്‍ക്കുമൊപ്പം സിങ്കിന്‍റെയും പ്രധാന ഉറവിടമാണ് മുട്ട. പ്രോട്ടീൻ, വൈറ്റമിൻസ്, ധാതുക്കള്‍, ആരോഗ്യമുള്ള കൊഴുപ്പ് എന്നിവയും മുട്ട നല്‍കുന്നു. 

ഡാര്‍ക് ചോക്ലേറ്റ്

സിങ്ക് കാര്യമായ അളവില്‍ അടങ്ങിയൊരു ഭക്ഷണമാണ് ഡാര്‍ക് ചോക്ലേറ്റ്. ഇതിന് പുറമെ അയേണ്‍, ആന്‍റി ഓക്സിഡന്‍റുകള്‍, മഗ്നീഷ്യം എന്നിവയുടെയെല്ലാം സ്രോതസാണ് ഡാര്‍ക് ചോക്ലേറ്റ്. 

പയറുവര്‍ഗങ്ങള്‍

വെജിറ്റേറിയൻസിന് ആശ്രയിക്കാവുന്ന മറ്റൊരു സിങ്ക് ഉറവിടമാണ് പയര്‍ വര്‍ഗങ്ങള്‍. വെള്ളക്കടല, പയര്‍ -പരിപ്പ്- ബീൻസ് എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. 

ഇറച്ചി

നോണ്‍-വെജിറ്റേറിയൻസ് ആണെങ്കില്‍ മിക്കവാറും പേരും ഇറച്ചി കഴിക്കുന്നവരാണ്. ഇതില്‍ തന്നെ മട്ടണ്‍, പോര്‍ക്ക് എന്നിവയിലാണ് സിങ്കിന്‍റെ അളവ് കൂടുതല്‍. പ്രോട്ടീൻ, അയേണ്‍, ക്രിയാറ്റിൻ, വൈറ്റമിൻ-ബി എന്നിങ്ങനെ നമുക്ക് വേണ്ട മറ്റ് അവശ്യഘടകങ്ങള്‍ വേറെയും. 

ഓട്ട്സ്

ധാരാളം പേര്‍ ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നതാണ് ഓട്ടസ്. ഇതും സിങ്കിന്‍റെ നല്ലൊരു സ്രോതസാണ്. ഇതിന് പുറമെ പ്രോട്ടീൻ- ഫൈബര്‍ എന്നിവയുടെയും നല്ലൊരു ഉറവിടമാണ് ഓട്ട്സ്. 

സീഡ്സ്

ഏറ്റവും മികച്ച- ആരോഗ്യപ്രദമായ സ്നാക്സ് ആണ് സീഡ്സ്. ഇവയും സിങ്കിന്‍റെ മികച്ച ഉറവിടം തന്നെ. 

Also Read:- കണ്ണുകളുടെ ആരോഗ്യം സൂക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍

Latest Videos
Follow Us:
Download App:
  • android
  • ios