Year Ender 2024: കെ-ഫുഡ് മുതല്‍ ചക്ക ബിരിയാണി വരെ; 2024ല്‍ 'വായില്‍ കപ്പലോടിച്ച' വൈറല്‍ ഭക്ഷണങ്ങള്‍
2024 പാചക പരീക്ഷണങ്ങളുടെ പെരുമഴ തന്നെയായിരുന്നു. അത്തരത്തില്‍ ഈ വര്‍ഷം ട്രെന്‍ഡായ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഭക്ഷണപ്രിയര്‍ക്ക് ഏറെ പ്രിയപ്പെട്ട വര്‍ഷം കൂടിയായിരുന്നു 2024. സോഷ്യല്‍ മീഡിയയിലൂടെ ഇഷ്ടംപോലെ ഫുഡ് വീഡിയോകള്‍ നാം കണ്ടു. 2024 പാചക പരീക്ഷണങ്ങളുടെ പെരുമഴ തന്നെയായിരുന്നു. അത്തരത്തില്‍ ഈ വര്‍ഷം ട്രെന്‍ഡായ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. കെ-ഫുഡ്
കൊറിയൻ ഡ്രാമാ സീരീസുകളായ കെ ഡ്രാമയും പോപ് സംഗീതമായ കെ പോപ്പും പുതുതലമുറയെ വീഴ്ത്തിയപ്പോള്‍ കൊറിയന്‍ ഭക്ഷണങ്ങള്‍ക്കും ആരാധകര്‍ ഏറെയായി. അങ്ങനെ കൊറിയൻ സംഗീത ബാൻഡായ ബിടിഎസ് ആരാധകര്‍ വൈറലാക്കിയതാണ് കെ-ഫുഡ് അഥവാ കൊറിയൻ ഫുഡ്. കൊറിയൻ ഫ്രൈഡ് ചിക്കൻ മുതല്‍ കൊറിയൻ ബാര്‍ബിക്യൂ വരെ അങ്ങനെ 2024ലെ ട്രെന്‍ഡി ഫുഡുകളായി. കിംച്ചിയും ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കൊറിയന്‍ ഭക്ഷണമാണ്. കാബേജാണ് കിംച്ചിയിലെ പ്രധാന ചേരുവ. പുളിപ്പിച്ചെടുത്ത കാബേജാണ് കിംച്ചിയുടെ സ്വാദിന് പിന്നില്‍. കൊറിയൻ ഭക്ഷണത്തിൽ ഏറ്റവും മികച്ചതെന്നു മറ്റു രാജ്യക്കാർ പറയുന്നത് ബിബിംബാംപിനെയാണ്. ചോറ്, എണ്ണയിൽ വഴറ്റിയ പച്ചക്കറികൾ, ബീഫ്, പൊരിച്ചെടുത്ത മുട്ട, റെഡ് ചില്ലി പെപ്പർ പേസ്റ്റ് എന്നിവ ചേര്‍ത്താണ് ബിബിംബാംപ് തയ്യാറാക്കുന്നത്. അതുപോലെ മാരിനേറ്റ് ചെയ്തു ബാർബിക്യു ചെയ്‌തെടുക്കുന്ന ഇറച്ചി വിഭവമാണ് ബുൾഗോഗി. ഇവയെല്ലാം 2024ലെ ശ്രദ്ധ നേടിയ കൊറിയന്‍ ഭക്ഷണങ്ങളാണ്.
2. പുളിയുറുമ്പുകൾകൊണ്ട് പാനി പൂരി
ഇന്ത്യയുടെ സ്ട്രീറ്റ് ഫുഡില്‍ ഏറെ പ്രശ്തമായ ഒന്നാണ് പാനി പൂരി. പാനി പൂരിയില്‍ പല തരം പരീക്ഷണങ്ങളും നടത്താറുണ്ട്. അത്തരത്തില്‍ പാനി പൂരിക്ക് ഒരു ഫ്യൂഷൻ നല്‍കിയാണ് പുളിയുറുമ്പുകൾകൊണ്ട് പാനി പൂരിയെ അലങ്കരിച്ചത്. മുംബൈയിൽ നിന്നുള്ള ഒരു ഷെഫാണ് പൂരിയുടെ വായ്ക്ക് ചുറ്റും പുളിയുറുമ്പുകളെ പ്രത്യേക രീതിയിൽ അലങ്കരിച്ച് ഞെട്ടിച്ചത്. ഇന്ത്യയും തായ്ലൻഡും തമ്മിലുള്ള യഥാർത്ഥ ക്രോസ് ഓവർ എന്നാണ് ഭക്ഷണത്തെ ഷെഫ് വരുൺ വിശേഷിപ്പിച്ചിരിക്കുന്നത്.
3. ചക്ക ബിരിയാണി
ചക്ക ധാരാളമായി കിട്ടുന്ന കേരളത്തിൽ അത്ര പ്രശസ്തമല്ലെങ്കിലും തമിഴ്നാട്ടിലും ആന്ധ്രയിലും കല്യാണങ്ങൾക്ക് വിശിഷ്ട വിഭവമായി ചക്ക ബിരിയാണി തയ്യാറാക്കാറുണ്ട്. നയൻതാരയുടെ കല്യാണത്തോടെയാണ് ചക്ക ബിരിയാണി ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2024ലെ വൈറല്‍ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ചക്ക ബിരിയാണിയും ഇടംപിടിച്ചു.
4. ബട്ടര്‍ ചിക്കന്‍ പിസ്സ
ജീവിതത്തിരക്കിനിടയിൽ സുഹൃത്തുക്കൾക്കൊപ്പം ആസ്വദിച്ചു കഴിക്കാവുന്ന രുചികരമായ ഭക്ഷണമാണ് പിസ്സ. പിസ്സയില്‍ പല വേറിട്ട പരീക്ഷണങ്ങളും നടക്കുന്നുണ്ടെങ്കിലും ബട്ടര്‍ ചിക്കന്‍ പിസ്സ 2024ലെ ട്രെന്‍ഡിങ് ഫുഡായി മാറുകയായിരുന്നു.
5. വെറൈറ്റി ബ്രെഡ് ഓംലെറ്റ്
ഇൻസ്റ്റാഗ്രാമിന്‍റെയും ടിക് ടോക്കിന്‍റെയും സ്വാധീനവും ഫുഡുകള്‍ വൈറലാകാന്‍ ഒരു കാരണമാണെന്ന് ഉറപ്പായും പറയാം. അത്തരത്തില്‍
വൈറലായ ഒന്നാണ് ക്ലൗഡ് ബ്രെഡ് 2.0. വെറൈറ്റി രീതിയിലാണ് ഇവിടെ ബ്രെഡ് ഓംലെറ്റ് തയ്യാറാക്കുന്നത്.