Beautiful Skin : തൊലിയില്‍ ചുളിവുകളും വരകളും വീഴുന്നത് കുറയ്ക്കാൻ ചെയ്യേണ്ടത്...

ചില ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന് വളരെ ഗുണകരമായി പ്രവര്‍ത്തിക്കാറുണ്ട്. അതുപോലെ തന്നെ ചില ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന് ദോഷമായും വരാം. അത്തരത്തില്‍ ഒഴിവാക്കേണ്ട ഒരു ഘടകത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

wrinkles and lines in skin may caused by refined sugar from your foods

മനോഹരമായ, വൃത്തിയുള്ള 'സ്കിൻ' ആഗ്രഹിക്കാത്തവരായി ആരുണ്ട്? എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തില്‍ ചര്‍മ്മ പരിപാലനത്തിനായി സമയം കണ്ടെത്താൻ പലര്‍ക്കും കഴിയാറില്ലെന്നതാണ് സത്യം. സൗന്ദര്യവര്‍ധകവസ്തുക്കളുപയോഗിച്ച് വീട്ടില്‍ തന്നെ കിട്ടുന്ന ചേരുവകളുപയോഗിച്ചോ എല്ലാം സ്കിൻ ഭംഗിയാക്കാൻ സമയം കണ്ടെത്തുന്നത് നിസാരമായ ജോലിയല്ലെന്നത് സത്യമാണ്.

എങ്കിലും ചര്‍മ്മത്തെ കുറിച്ച് അല്‍പമെങ്കിലും ആശങ്കയുണ്ടെങ്കില്‍ തീര്‍ച്ചയായും അല്‍പസമയം അതിന് വേണ്ടി മാറ്റിവയ്ക്കുക തന്നെ വേണം. ഭക്ഷണത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യവും അഴകും വര്‍ധിപ്പിക്കാൻ സഹായിക്കും. 

ചില ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന് വളരെ ഗുണകരമായി പ്രവര്‍ത്തിക്കാറുണ്ട്. അതുപോലെ തന്നെ ചില ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന് ദോഷമായും വരാം. അത്തരത്തില്‍ ഒഴിവാക്കേണ്ട ഒരു ഘടകത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

റിഫൈൻഡ് ഷുഗര്‍ ആണ് ചര്‍മ്മത്തിന് വേണ്ടി നിങ്ങള്‍ ഒഴിവാക്കേണ്ട ആ ഘടകം. റിഫൈൻഡ് ഷുഗര്‍ പല തോതില്‍ പല വിഭവങ്ങളിലും അടങ്ങിയിട്ടുണ്ടാകാം. ഇവയെല്ലാം നിയന്ത്രിതമായി കഴിക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യുന്നതാണ് ചര്‍മ്മത്തിന് നല്ലത്. 

ഷുഗര്‍- 'ഗ്ലൈക്കേഷൻ' എന്ന് പറയുന്നൊരു പ്രക്രിയയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതില്‍ രക്തത്തിലെ ഷുഗര്‍ തന്മാത്രകള്‍ ചര്‍മ്മത്തിലെ കൊളാജനുമായും ഇലാസ്റ്റിനുമായി കൂടിച്ചേര്‍ന്ന് 'അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രോഡക്ട്സ്' (എജിഇ) ഉത്പാദിപ്പിക്കുന്നു. ഇത് ചര്‍മ്മത്തെ ദുര്‍ബലമാക്കുന്നു. ഒപ്പം തന്നെ ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴുന്നതിനും കാരണമാകുന്നു. 

ഇതുകൊണ്ടെല്ലാമാണ് റിഫൈൻഡ് ഷുഗര്‍ ഒഴിവാക്കണെമന്ന് പറയുന്നത്. ഇതിന് പുറമെ ആരോഗ്യത്തിന് പലവിധത്തും റിഫൈൻഡ് ഷുഗര്‍ ദോഷമായി വരാറുണ്ട്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരും റിഫൈൻഡ് ഷുഗര്‍ ഒഴിവാക്കുന്നതാണ് ഉചിതം. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങി പല അവസ്ഥകളിലേക്കും റിഫൈൻഡ് ഷുഗര്‍ ക്രമേണ നമ്മളെ നയിക്കാം.

Also Read:- മൈദ മുഖക്കുരുവിന് കാരണമാകുമോ? മുഖക്കുരു ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാം?

Latest Videos
Follow Us:
Download App:
  • android
  • ios